ആഡംബരങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ അംബാനി കുടുംബം ഒട്ടും പിന്നിലോട്ടല്ല. ഇതിന്റെ തെളിവാണ് മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം. ജൂലൈ 12 നു നടക്കുന്ന ഈ വിവാത്തിന്റെ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ കുടുംബം ആരംഭിച്ചു കഴിഞ്ഞു. രണ്ട് സ്ഥലങ്ങളിൽ ആയി നടത്തിയ പ്രീവെഡിങ് ആഘോഷങ്ങൾ ഉൾപ്പെടെ നിരവധി ചടങ്ങുകൾ ആണ് കോടികൾ ചിലവാക്കി ഈ കുടുംബം ആഘോഷിക്കുന്നത്.
ബിസിനസ്സ്, സ്വത്ത്, വീടുകൾ, ആഡംബര കാറുകൾ എന്നിവയുടെ കാര്യത്തിൽ എന്നും അംബാനി കുടുംബം വേറിട്ട് നിൽക്കുകയാണ് പതിവ്. ഈ കുടുംബത്തിൽ ഓരോ അംഗങ്ങൾക്കും ഒന്നിലധികം ഹൈ-എൻഡ് ആഡംബര കാറുകൾ സ്വന്തമായുണ്ട്. ഇപ്പോഴിതാ വിവാഹത്തിനൊരുങ്ങുന്ന വധൂവരന്മാരായ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും ഉടമസ്ഥതയിലുള്ള കാറുകൾ ഏതൊക്കെ ആണെന്ന് നോക്കാം.
ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിടിസി
ബെൻ്റ്ലി കോണ്ടിനെൻ്റൽ GTC എന്ന ആഡംബര കാർ തന്നെ ആണ് ഇവരുടെ കളക്ഷനിൽ പുതിയതായി ഉള്ളത്. ഒരു റോൾസ് റോയ്സ് ഡ്രോപ്പ് ഹെഡ് സ്വന്തമാക്കിയതിനു പുറമേ, അനന്ത് അംബാനിക്കും രാധിക മർച്ചൻ്റിനും വിവാഹനിശ്ചയത്തിന് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും നൽകിയ ഒരു സമ്മാനമായാണ് ഈ കാർ. GTC യുടെ ഇന്ത്യയിലെ വില 3.71 കോടി രൂപയാണ്.
മെഴ്സിഡസ് ബെൻസ് G63 AMG
വാഹനപ്രേമികൾ ഒരുപാട് ഇഷ്ടത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ് മെഴ്സിഡസ് ബെൻസ്. യുവ ദമ്പതികൾക്ക് മെഴ്സിഡസ്-ബെൻസ് G63 AMG മോഡൽ ഇവരുടെ കളക്ഷനുകളിൽ ഉണ്ട്. 4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനൊപ്പം 577 ബി എച്ച് പി പവറും 850Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ഈ വാഹനത്തിന്റ എക്സ്-ഷോറൂം വില 4 കോടി രൂപ ആണ്.
റേഞ്ച് റോവർ വോഗ്
ലക്ഷ്വറി വാഹനമായ ഒരു റേഞ്ച് റോവർ വോഗും ഈ ദമ്പതികൾക്ക് ഉണ്ട്. 2.38 കോടി രൂപ മുതൽ എക്സ് ഷോറൂം വിലയുള്ളതാണ് ഇവരുടെ ഈ വാഹനം. ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ കഴിവുള്ള ആഡംബരങ്ങൾ വാഗ്ദാനം ചെയ്യുന്ന മോഡൽ ആണ് റേഞ്ച് റോവർ വോഗുകൾ. ഇത് സെലിബ്രിറ്റികൾ ഏറ്റവും കൂടുതൽ വാങ്ങുന്ന വാഹനം കൂടിയാണ്. പെട്രോൾ, ഡീസൽ അല്ലെങ്കിൽ ഒരു ഹൈബ്രിഡ് പവർട്രെയിൻ തിരഞ്ഞെടുക്കുന്നതാണ് റേഞ്ച് റോവറിന് കരുത്ത് പകരുന്നത്.
മെർസിഡീസ് ബെൻസ് S ക്ലാസ്
അനന്തിന്റെയും രാധികയുടെയും കാർ കളക്ഷൻ പട്ടികയിലെ അടുത്ത കാർ ഒരു മെർസിഡീസ് ബെൻസ് S-ക്ലാസ് ആണ്. നിർദ്ദിഷ്ട W221 മോഡൽ. ഈ മെഴ്സിഡസ്-ബെൻസ് എസ്-ക്ലാസ് 362 ബിഎച്ച്പി പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 282 ബിഎച്ച്പി ഡീസൽ എഞ്ചിൻ ആണ്. എസ്-ക്ലാസിൻ്റെ എക്സ്ഷോറൂം വില 1.76 കോടി രൂപയാണ്.
ബിഎംഡബ്ല്യു ഐ8
47 കിലോമീറ്റർ മൈലേജ് തരുന്ന ഒരു സൂപ്പർ കാർ ആണ് ഇവരുടെ കളക്ഷനിൽ പിന്നീടുന്നത്. ബിഎംഡബ്ല്യു i8 എന്ന ഈ വാഹനം അതിൻ്റെ ഡിസൈൻ, വാതിലുകൾ, ഹൈബ്രിഡ് എഞ്ചിൻ എന്നിവ കാരണം വേറിട്ടു നിൽക്കുന്ന ഹൈബ്രിഡ് കാർ ആണ്. ബിഎംഡബ്ല്യു i8 ന് 2.62 കോടി എക്സ് ഷോറൂം വിലയുണ്ട്. കൂടാതെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് കാർ വരുന്നത്. ഈ 3 സിലിണ്ടർ എഞ്ചിൻ പരമാവധി 228 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
Discover the exquisite car collection of Anant Ambani and Radhika Merchant, featuring high-end automobiles like the Bentley Continental GTC, Mercedes-Benz G63 AMG, Range Rover Vogue, Mercedes-Benz S-Class, and BMW i8.