കോടികൾ പൊടിച്ചൊരു ആഡംബര കല്യാണം, അതാണ് അക്ഷരാർത്ഥത്തിൽ അംബാനി കുടുംബത്തിൽ കഴിഞ്ഞ ദിവസം നടന്നത്. മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹം ആയിരുന്നു അത്യാഡംബരത്തോടെ കഴിഞ്ഞ ദിവസം നടന്നത്.

ഇന്ത്യയിലെ  ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ പ്രമുഖ ആഗോള കരാർ നിർമാതാക്കളായ എൻകോർ ഹെൽത്ത്‌കെയറിന്റെ (ഇഎച്ച്‌പിഎൽ) സ്ഥാപകനും സിഇഒയുമായ വീരേൻ മെർച്ചന്റിന്റെ മകളാണ് രാധിക. രാധികയും സഹോദരിയും എൻകോർ ഹെൽത്ത്കെയറിന്റെ ഡയറക്ടർ ബോർഡിലുണ്ട്.  2,000 കോടി രൂപയാണ് ഇവരുടെ കമ്പനിയുടെ മൂല്യം. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബിസിനസ് സാമ്രാജ്യമായ റിലയൻസ് ഇൻ‍ഡസ്ട്രീസിന്റെ കുടുംബത്തിലേക്ക് വലതുകാൽ വച്ചുകയറുന്ന രാധിക, അനന്ത് അംബാനി നയിക്കുന്ന ഊ‍ർജ ബിസിനസിൽ ഇനി ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് സൂചനകൾ. ബിസിനസിനൊപ്പം മികച്ച ക്ലാസിക്കൽ ഡാൻസ‌ർ കൂടിയാണ് രാധിക.

 അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങളും ചടങ്ങുകളും ആറുമാസങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ്. കല്യാണത്തിന്റെ മൊത്തം ചെലവ് 5,000 കോടിയോളം രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ. വിദേശത്തുനിന്നും ഇന്ത്യയിൽ നിന്നും ധാരാളം സെലിബ്രിറ്റികൾ പങ്കെടുക്കുന്ന വിവാഹാഘോഷ ചടങ്ങിൽ, അതിഥികളെ മുംബൈയിലേക്ക് കൊണ്ടുവരാൻ തന്നെ അംബാനി കുടുംബം മൂന്ന് ഫാൽക്കൺ-2000 ജെറ്റുകളാണ് സജ്ജമാക്കിയത്. ഇതിനൊപ്പം 100 വിമാനങ്ങളും വാടകയ്ക്ക് എടുത്തിരുന്നു.

210 കോടി രൂപയാണ് ഭക്ഷണ സൽക്കാരങ്ങൾക്കായി മാത്രം ചിലവാക്കുന്നത്. കല്യാണത്തിന് മുൻപുള്ള ചടങ്ങുകളിൽ 70 കോടിയിലധികം രൂപയ്ക്കാണ് വിദേശത്തു നിന്ന്  ഗായകരെ കൊണ്ടുവന്നത്. ഇത്രയൊക്കെ ചിലവാക്കിയിട്ടും മകന്റെ കല്യാണത്തിന് മുകേഷ് അംബാനി ചെലവാക്കുന്ന തുക അദ്ദേഹത്തിന്റെ ആസ്തിയുടെ 0.5 ശതമാനം മാത്രമേയുള്ളൂ എന്ന റിപ്പോർട്ടുകളുമുണ്ട്.

Discover the extravagant multi-crore wedding of Anant Ambani and Radhika Merchant, featuring lavish celebrations, high-profile guests, and spectacular events, all highlighting the grandeur of the Ambani family.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version