4,000 മണിക്കൂർ കൊണ്ട് നിർമ്മിച്ച ഇഷയുടെ മാല!

അംബാനി കുടുംബത്തിലെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം. സഹോദരന്റെ  വിവാഹച്ചടങ്ങിൽ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ആഭരണങ്ങളിലും വസ്ത്രങ്ങളിലും വേറിട്ട് നിൽക്കുക ആയിരുന്നു. കാന്തിലാൽ ഛോട്ടാലാൽ രൂപകല്പന ചെയ്ത “ഗാർഡൻ ഓഫ് ലവ്” എന്ന് പേരിട്ടിരിക്കുന്ന ഒരു മാലയായിരുന്നു ഇഷയുടെ ആഭരണങ്ങളിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്.  കരകൗശലത്തൊഴിലാളികൾ  4,000  മണിക്കൂറുകൾ എടുത്ത് പൂർത്തിയാക്കിയ മാലയാണ്. അതായത് ഏകദേശം 167 ദിവസം (5 മാസത്തോളം). അപൂർവ പിങ്ക്, നീല, പച്ച, ഓറഞ്ച് നിറത്തിലുള്ള വജ്രങ്ങൾ സൂക്ഷ്മമായി ഈ മാലയിൽ ക്രമീകരിച്ചിട്ടുണ്ട്.

നെക്ലേസിൻ്റെ ഹൃദയഭാഗത്ത് ഹൃദയാകൃതിയിലുള്ള ഒരു നീല വജ്രം കൂടി ചേർത്തിട്ടുണ്ട്. അത് കട്ട് ചെയ്ത പോട്രെയ്റ്റ് വജ്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. നെക്ലേസിൻ്റെ ഓരോ ഘടകവും വെളുത്ത പോർട്രെയിറ്റ്-കട്ട് വജ്രങ്ങളുടെയും ഊർജ്ജസ്വലമായ നിറമുള്ള രത്നങ്ങളുടെയും മിശ്രിതം കൊണ്ട് തിളങ്ങുന്നവയാണ്.

നെക്ലേസിന് യോജിച്ച ഡയമണ്ട് കമ്മലുകളും ഇഷ ധരിച്ചിട്ടുണ്ടായിരുന്നു.  സാരികൾ മുതൽ ലെഹംഗകൾ വരെ, ഇഷ വിവാഹത്തിന് ധരിച്ച വസ്ത്രങ്ങൾ എല്ലാം പ്രശസ്ത ഇന്ത്യൻ ഫാഷൻ ഡിസൈനർമാരുടെ ഏറ്റവും വിശിഷ്ടമായ ഡിസൈനുകൾ ആയിരുന്നു. വിവാഹത്തിന്റെ പ്രധാന ചടങ്ങിൽ മനീഷ് മൽഹോത്ര രൂപകൽപ്പന ചെയ്ത സാരി ആയിരുന്നു ഇഷ ധരിച്ചത്. എംബ്രോയ്ഡറിയും ആഹ്ലാദകരമായ അവസരത്തെ പ്രതിഫലിപ്പിക്കുന്ന പാലറ്റും ചേർന്ന മനോഹരമായ സാരി ആയിരുന്നു ഇത്. അബു ജാനിയും സന്ദീപ് ഖോസ്‌ലയും ചേർന്ന് പാസ്റ്റൽ നിറത്തിലുള്ള കസ്റ്റം ലെഹംഗയാണ് വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങളിൽ ഇഷ ധരിച്ചിരുന്നത്. ശിവ് ശക്തി പൂജയ്ക്ക് ശിവ മന്ത്രങ്ങൾ കോർത്തിണക്കിയ ഇഷയുടെ ലെഹങ്ക മനോഹരമായ ഒരു സെലെക്ഷൻ ആയിരുന്നു. 

Discover the stunning jewelry and exquisite attire worn by Isha Ambani at her brother Anant Ambani’s wedding. Highlights include the “Garden of Love” necklace by Kantilal Chotal and designs by Manish Malhotra and Abu Jani Sandeep Khosla.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version