ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) അവരുടെ വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് സ്റ്റാർട്ടപ്പ് മത്സരം 2024 പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് അല്ലെങ്കിൽ ബിസിനസ്സ് സംരംഭം സ്ഥാപിച്ചിട്ടുള്ളവരോ അല്ലെങ്കിൽ അത് സ്ഥാപിക്കുന്നതിൻ്റെ  തയ്യാറെടുപ്പുകൾ നടത്തുന്നവരോ ആയവർക്ക് ഇതിൽ പങ്കെടുക്കാം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിശദമായ വിവരങ്ങൾ കണ്ടെത്താനും അപേക്ഷകൾ സമർപ്പിക്കാനും ഇഗ്നോ അവസരം ഒരുക്കിയിട്ടുണ്ട്.  ഇഗ്‌നോയിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (ഐഐസി) അതിൻ്റെ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും ഇടയിൽ നവീകരണവും സംരംഭകത്വവും വളർത്തുന്നതിന് വേണ്ടി നടത്തുന്ന മത്സരം ആണിത്.

വളർന്നുവരുന്ന പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് ഇങ്ങിനെ ഒരു മത്സരം എന്ന് ഇഗ്നോ പറയുന്നു. മത്സരത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അവരുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വിപുലീകരിക്കുന്നതിനുള്ള പിന്തുണയും പരിശീലനവും മാർഗ്ഗനിർദ്ദേശവും ഇവിടെ നിന്നും ലഭിക്കും. കൂടാതെ, സോഷ്യൽ നെറ്റ്‌വർക്കിംഗിന്റെ ഭാഗമായി മറ്റ് നവീന സംരംഭകരുമായി  സംവദിക്കാനുള്ള അവസരവും അവർക്ക് ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് സ്റ്റാർട്ടപ്പുകൾക്ക് 2024 ലെ മികച്ച സ്റ്റാർട്ടപ്പ് അവാർഡ് നൽകും, ഒന്നാം സ്ഥാനത്തിന് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 7,000 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ക്യാഷ് അവാർഡും നൽകും. യോഗ്യരായ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും അവരുടെ വിശദമായ അപേക്ഷകൾ https://forms.gle/ZUoWs6AhRyVEfmr29 വഴി ലഭിക്കുന്ന Google ഫോമിലൂടെ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 31 ആണ്. 

IGNOU invites students and alumni to participate in the Startup Competition 2024. Apply by July 31, 2024, for a chance to win cash prizes and support for your startup.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version