ലോകത്തിലെ ഏറ്റവും മോശം എയർ ക്വാളിറ്റി ഇൻഡക്സ് (AQI) റാങ്കിംഗിൽ ആദ്യ 40 സ്ഥാനങ്ങളിലും ഇന്ത്യൻ നഗരങ്ങൾ.എന്നാൽ അദ്ഭുതമെന്ന് പറയട്ടെ- ഡൽഹി ആദ്യ പത്തിൽ ഇല്ല.

ഇന്ത്യയിലെ വടക്കൻ നഗരങ്ങളിൽ താപനില വീണ്ടും കുറയുമ്പോൾ, മിക്ക മെട്രോപൊളിറ്റൻ നഗരങ്ങളിലെയും എയർ ക്വാളിറ്റി ഇൻഡക്സ് (AQI) മോശമാവുകയാണ്. ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ആദ്യത്തെ 40 സ്ഥാനങ്ങളും കഴിഞ്ഞയാഴ്ച ഇന്ത്യൻ നഗരങ്ങളാണ് കൈയടക്കിയത്. ഈ പട്ടികയിൽ ഡൽഹി ആദ്യ 10-ൽ പോലും ഇടം നേടിയിട്ടില്ല.

aqi.in റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ നഗരത്തിലാണ്. ഇവിടെ രാവിലെ 8.30-ന് AQI 830 ആയിരുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മോശം AQI രേഖപ്പെടുത്തിയത് ഹരിയാനയിലെ സിവാനി നഗരത്തിലാണ്, 676.

aqi.in പുറത്തുവിട്ട റാങ്കിംഗ് പ്രകാരം, വ്യാഴാഴ്ച രാവിലെ ഡൽഹി 13-ാം സ്ഥാനത്തായിരുന്നു. 433 ആയിരുന്നു ഇവിടുത്തെ AQI, ഇത് ‘അതീവ ഗുരുതരം’ (Severe)  വിഭാഗത്തിൽപ്പെടുന്നു.

ഡൽഹിയിൽ കൃത്രിമ മഴ പരീക്ഷണം നടത്തി രണ്ട് ദിവസത്തിന് ശേഷവും ദേശീയ തലസ്ഥാനത്തെ AQI 400-ൽ കൂടുതലായി ‘അതീവ ഗുരുതരം’ എന്ന വിഭാഗത്തിൽ തുടർന്നു.

തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യാതെ, മലിനീകരണം താൽക്കാലികമായി കുറയ്ക്കാൻ മാത്രമേ ക്ലൗഡ് സീഡിംഗ് ട്രയലിന് കഴിയൂ എന്ന് പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഡൽഹി സർക്കാരിന്റെ ഈ നടപടിയെ അവർ ഒരു ഹ്രസ്വകാല പരിഹാരമായിട്ടാണ് കാണുന്നത്.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ,  പഞ്ചാബിലെ അബോഹർ, ഹരിയാനയിലെ സിവാനി, ഹിസാർ, ചാർഖി ദാദ്രി, സസ്രോളി , ഭിവാനി ,റോഹ്തക് , രാജസ്ഥാനിലെ ചുരു, യുപിയിലെ നംഗ്ലി ബഹ്രാംപൂർ എന്നീ നഗരങ്ങളാണ് ഏറ്റവും മോശം AQI രേഖപ്പെടുത്തിയ ആദ്യ 10 നഗരങ്ങൾ:

AQI കൂടുന്നുവെന്നാൽ, ശ്വാസമെടുക്കുന്നത് കൂടുതൽ അനാരോഗ്യകരമെന്നാണ് കണക്കാക്കുന്നത്.

indian cities top global worst aqi rankings as pollution worsens across northern india despite measures like cloud seeding.

Share.

Comments are closed.

Exit mobile version