കൊച്ചി മെട്രോ സ്റ്റേഷനിലെ കോവർക്കിങ് കേന്ദ്രത്തിൽ ഒരു നില പൂർണ്ണമായി വാടകയ്ക്കെടുക്കുന്ന ആദ്യ സ്ഥാപനമായി Zoho Corp.

ഇന്ത്യൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ, എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ പുതുതായി ഉദ്ഘാടനം ചെയ്ത ‘ഐ ബൈ ഇൻഫോപാർക്ക്’ എന്ന കോവർക്കിങ് സ്പേസിലെ ഒരു നില മുഴുവനായും വാടകയ്‌ക്കെടുത്ത ആദ്യത്തെ സ്ഥാപനമായി മാറി.

മുഖ്യമന്ത്രി പിണറായി വിജയൻ കാക്കനാട്ടെ കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് സോഹോ കോർപ്പറേഷന്റെ സഹസ്ഥാപകൻ ടോണി ജി തോമസിന് അനുമതി പത്രം കൈമാറിയിരുന്നു. ഇത് സംസ്ഥാനത്തെ സോഹോയുടെ രണ്ടാമത്തെ കേന്ദ്രവും  കൊച്ചിയിലെ ആദ്യത്തേതുമാണ്.

ഏഴുനില കെട്ടിടത്തിന്റെ നാലാം നില പൂർണ്ണമായാണ് സോഹോ  എടുത്തിരിക്കുന്നത്.ഓരോ നിലയ്ക്കും 6,350 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്, സൊല്യൂഷനിങ്, ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗത്തിനായിട്ടായിരിക്കും സോഹോയുടെ സ്ഥലം ഉപയോഗിക്കുകയെന്ന് റിപ്പോർട്ടുണ്ട്.

കേരളത്തിലെ കമ്പനിയുടെ ആദ്യത്തെ കേന്ദ്രം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ്.ഈ വർഷം ജൂലൈയിൽ മുഖ്യമന്ത്രിയാണ് ഈ കേന്ദ്രം ഔദ്യോഗികമായി തുറന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക മേഖലകളിലെ ഗവേഷണ-വികസനത്തിലാണ് ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ അസിമോവ് റോബോട്ടിക്സിനെ (Asimov Robotics) സോഹോ  ഏറ്റെടുത്തിരുന്നു.

ഒരു ഫ്ലെക്സിബിൾ വർക്ക്‌സ്‌പേസായാണ് 48,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള- ഐ ബൈ ഇൻഫോപാർക്ക്- വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ന്യൂറോഡൈവേഴ്‌സിറ്റി സൗഹൃദ കോവർക്കിങ് കേന്ദ്രമായി അറിയപ്പെടുന്ന ഇത് മികച്ച സൗകര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.

zoho corp opens its first kochi office at ‘i by infopark’ coworking space in ernakulam metro station, expanding business and tech operations in kerala.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version