കോടികൾ ചെലവഴിച്ച വിവാഹമായിരുന്നു മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയം രാധിക മെർച്ചന്റിന്റെയും. കുറച്ച് ദിവസങ്ങളായി ഇരുവരുടെയും വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ജൂലൈ 12 ആം തീയതി ആയിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹം. മൂന്ന് ദിവസം നീണ്ട വിവാഹച്ചടങ്ങുകളാണ് നടന്നത്. ഇതിൽ ഓരോ ദിവസവും പ്രത്യേകം ഡിസൈൻ ചെയ്ത വിലപിടിപ്പുള്ള വസ്ത്രങ്ങളാണ് അംബാനി കുടുംബത്തിൽ ഓരോരുത്തരും ധരിച്ചത്.
മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന‘ശുഭ ആശിർവാദ്’ എന്ന ചടങ്ങിൽ രാധിക ധരിച്ച ലെഹങ്ക സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിങ്ക് കളർ ലെഹങ്കയാണ് അന്ന് രാധിക ധരിച്ചത്. രാധികയുടെ പിങ്ക് കളർ ലെഹങ്കയിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നത് പ്രശസ്ത ശിൽപി ജയശ്രീ ബർമനാണ്. ഒപ്പം കരകൗശല വിദഗ്ധൻ അബു ജാനി സന്ദീപ് ഖോസ്ലയുടെ എംബ്രോയ്ഡറി വർക്കുകളും കൂടിയായപ്പോൾ അതിവിശിഷ്ടമായ ലെഹങ്ക അവിടെ സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന് റിയാ കപൂർ വ്യക്തമാക്കി. തലയിൽ താമരപ്പൂവും കഴുത്തിൽ മരതകമാലയും അണിഞ്ഞ് അതീവ സുന്ദരിയായി ഒരുങ്ങി നിൽക്കുന്ന രാധികയുടെ ചിത്രങ്ങള് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അംബാനി കുടുംബത്തിൻ്റെ ഭാഗമായത്തിനു ശേഷം ശനിയാഴ്ചയാണ് രാധിക മർച്ചൻ്റ് ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. രാധിക പിങ്ക് ലെഹംഗയിൽ അതി സുന്ദരി ആയി ആണ് ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. “അംബാനി പിങ്ക്” എന്ന് വിളിക്കപ്പെടുന്ന നിറം ആണ് രാധികയുടെ ലെഹംഗയ്ക്ക്.
ഈ കലാസൃഷ്ടിയെ ജീവസുറ്റതാക്കാൻ ഒരു മാസം മുഴുവനും ഡൽഹിയിലെ ഓഖ്ലയിലെ സ്റ്റുഡിയോയിൽ ചെലവഴിച്ചതായി ജയശ്രീ ബർമൻ വെളിപ്പെടുത്തി. “ഞാൻ ഒരു മാസത്തേക്ക് എല്ലാ ദിവസവും 15-16 മണിക്കൂർ നിർത്താതെ വരയ്ക്കുമായിരുന്നു. ഒരു സന്യാസി ധ്യാനിക്കുന്നത് പോലെ ആയിരുന്നു എന്റെ ചിത്രം വരയ്ക്കൽ. ഈ സൃഷ്ടിയെ ജീവസുറ്റതാക്കാൻ എനിക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ ഞാൻ ചെയ്ത ഒരു തരം ധ്യാനമായിരുന്നു ഇത്” എന്നാണ് ജയശ്രീ പറഞ്ഞത്.
Discover the exquisite pink lehenga designed for Radhika Merchant by Abu Jani Sandeep Khosla and artist Jayasri Burman, featuring mythological storytelling and profound symbolism.