രാജ്യത്തെ മുൻനിര സ്വകാര്യ ടെലികോം കമ്പനികളാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ. ഇവയെല്ലാം ഈ മാസം തുടക്കം മുതൽ തങ്ങളുടെ നിരക്കുകളിൽ വർധന വരുത്തിയിരുന്നു. റീചാർജ് പ്ലാനുകൾക്ക് ചിലവേറിയതോടെ പല ആളുകളും ബിഎസ്എൻഎല്ലിലേക്ക് മാറിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിഎസ്എൻഎൽ നൽകുന്ന താരതമ്യേന ചിലവ് കുറഞ്ഞ പ്ലാനുകളിൽ മറ്റുള്ള മൊബൈൽ കണക്ഷൻസ് ഉപയോഗിക്കുന്നവർ വളരെ പെട്ടെന്ന് ആകൃഷ്ടരാവുക ആയിരുന്നു. ഇതിനിടെ ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് ബിഎസ്എൻഎല്ലുമായി സഹകരിക്കുകയാണെന്ന വാർത്തകളും പുറത്തു വരുന്നു.  

ജിയോ ആയിരുന്നു ആദ്യം തങ്ങളുടെ റീ ചാർജ് നിരക്കുകളിൽ വർധന പ്രഖ്യാപിച്ചത്. ഉടൻ തന്നെ എയർടെൽ, വോഡഫോൺ ഐഡിയ എന്നീ ടെലികോം കമ്പനികൾ തങ്ങളുടെ നിരക്കുകളും ഉയർത്തി. പുതിയ നിരക്കുകൾ 2024 ജൂലൈ 3, ജൂലൈ 4 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതിനു ശേഷമാണ് ബിഎസ്എൻഎൽ നിരക്കുകൾ താരതമ്യേന കുറവാണെന്ന വിവരങ്ങൾ പുറത്തുവന്നത്. പിന്നീടങ്ങോട്ട് വലിയ തോതിലുള്ള മൊബൈൽ നമ്പർ പോർട്ടിങ് നടക്കുക ആയിരുന്നു.

ഇതിനിടെയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് ബിഎസ്എൻഎല്ലുമായി 15,000 കോടി രൂപയുടെ ഭീമമായ കരാറിൽ ഏർപ്പെടുന്നത്. രാജ്യത്തുടനീളമുള്ള 1,000 ഗ്രാമങ്ങളിൽ 4G ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ സഹകരണം. സമീപഭാവിയിൽ ഉയർന്ന വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.

നിലവിൽ ജിയോ, എയർടെൽ എന്നീ കമ്പനികളാണ് രാജ്യത്തെ 4G സേവന മേഖലയിൽ ആധിപത്യം പുലർത്തുന്നത്. ഇതിനിടയിലേക്കാണ് ടാറ്റയുടെ കൈ പിടിച്ച് കയറാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നത്. ഇത് ജിയോ,എയർടെൽ കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ നാല് ഭാഗങ്ങളിൽ ടാറ്റയുടെ ഡാറ്റ സെന്ററുകളുടെ നിർമാണം നടന്നു കൊണ്ടിരിക്കുകയുമാണ്. 

Discover the recent price hikes by Reliance Jio, Bharti Airtel, and Vodafone Idea, and how users are considering a switch to BSNL for its competitive rates. Learn about TCS’s Rs 15,000 crore deal with BSNL to enhance 4G connectivity in rural India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version