കൂട്ടുകാർക്ക് അനന്ത് നൽകിയ സമ്മാനം!

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ജൂലൈ 12 ന് ആയിരുന്നു ഇവരുടെ വിവാഹം എങ്കിലും, വിവാഹ ശേഷം ഉള്ളതും വിവാഹത്തിന്  മുൻപുള്ളതുമായ ഇരു കുടുംബങ്ങളിലെയും എല്ലാ വിശേഷങ്ങളും ഇപ്പോഴും വാർത്താ തലക്കെട്ടുകളിൽ ഇടം പിടിക്കുന്നുണ്ട്. ഇതിനിടയിൽ കൗതുകകരമായ ഒരു വാർത്ത കൂടി ഉണ്ട്. വിവാഹത്തിനോടനുബന്ധിച്ച് അനന്ത് അംബാനി തന്റെ സുഹൃത്തുക്കൾക്കായി നൽകിയ വാച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഏകദേശം രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് അനന്ത് സുഹൃത്തുക്കൾക്ക് സമ്മാനം ആയി നൽകിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിലെ ആഡംബര വാച്ച്‌ നിർമാതാക്കളായ ഓഡെമാ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ഷാരൂഖ് ഖാൻ, രണ്‍വീർ സിങ്ങ്, മീസാൻ ജഫ്രി, ശിഖർ പഹാരിയ, വീർ പഹാരിയ എന്നിവരുള്‍പ്പെടെ സുഹൃത്തുക്കൾക്കായി അനന്ത്അംബാനി നല്‍കിയത്. അനന്ത് നല്‍കിയ ലിമിറ്റഡ് എഡിഷനായ ഈ വാച്ച്‌ ധരിച്ച് എല്ലാവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഉറ്റ സുഹൃത്തുക്കൾക്ക് ആനന്ദ് നല്‍കിയ ഈ വാച്ച് 8K ഗോൾഡ് ഔഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ ‘പ്രീമിയർ’ പതിപ്പാണ്. 41 എംഎം 18കെ പിങ്ക് ഗോള്‍ഡ് കെയ്സും സഫയർ ക്രിസ്റ്റല്‍ ബാക്കുമുള്ള ഈ വാച്ചിന് സ്ക്രൂ ലോക്ക്ഡ് ക്രൗണാണുള്ളത്. പിങ്കും ഗോള്‍ഡും നിറങ്ങള്‍ ചേർന്ന ഡയലിനൊപ്പം നീല കൗണ്ടേഴ്സുമുണ്ട്. വർഷങ്ങളോളും ഉപയോഗിക്കാവുന്ന ഒരു കലണ്ടറും ഇതിനുള്ളിലുണ്ട്. 40 മണിക്കൂറോളം പവർ റിസേർവുള്ള വാച്ചിനൊപ്പം 18കെ പിങ്ക് സ്വർണ ബ്രെയ്സ്ലെറ്റും ഫോള്‍ഡിങ് ബക്ക്ളും നീല നിറത്തിലുള്ള ഒരു എക്സ്ട്രാ സ്ട്രാപ്പുമുണ്ട്. ഡയലിലും റോസ് ഗോൾഡ് കാണാൻ കഴിയും. ആഴ്ചകൾക്കും ദിവസങ്ങൾക്കും വർഷങ്ങൾക്കും ഒപ്പം ചന്ദ്രന്റെ വ്യതിയാനങ്ങൾ വരെ കാണാൻ സാധിക്കുന്ന കലണ്ടർ ആണ് ഈ വാച്ചിൽ ഉള്ളത്. 

Anant Ambani gifted his groomsmen, including Bollywood stars, limited-edition Audemars Piguet watches worth ₹2 crore each. Discover the luxurious features of these stunning timepieces.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version