കോടികൾ ചിലവഴിച്ച അംബാനി കല്യാണത്തിന്റെ വിശേഷങ്ങൾ ഇതുവരെ സോഷ്യൽ മീഡിയയിൽ അവസാനിച്ചിട്ടില്ല. 5,000 കോടിയോളം രൂപ ആയിരുന്നു ഈ വിവാഹത്തിന്റെ മൊത്തം ചിലവ് എന്നാണ് റിപ്പോർട്ടുകൾ. 210 കോടി രൂപയാണ് ഭക്ഷണ സൽക്കാരങ്ങൾക്കായി മാത്രം അംബാനി കുടുംബം ചെലവാക്കിയത്. ഇന്ത്യയിൽ നിന്നും മറ്റുപല രാജ്യങ്ങളിൽ നിന്നുമുള്ള  പ്രമുഖർ പങ്കെടുത്ത ഈ ചടങ്ങിൽ വിളമ്പിയ വിഭവങ്ങൾക്കും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു.  കാവിയാർ ഉൾപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും ഏറെ വ്യത്യസ്തവും അപൂർവവുമായ വിഭവങ്ങളുടെ ഒരു നീണ്ട നിര ആയിരുന്നു അംബാനി കല്യാണത്തിലെ പ്രധാന ആകർഷണം.

കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന തദ്ദേശീയ മത്സ്യമായ ‘ബെലുഗ സ്റ്റർജൻ’ എന്ന മത്സ്യത്തിന്‍റെ മുട്ടയാണ് ‘കാവിയാര്‍’. ലോകത്തിലെ ഏറ്റവും ചിലവേറിയത് എന്ന് വിശേഷിപ്പിക്കുന്ന ഈ വിഭവം നിരവധി രാജ്യങ്ങളില്‍ ആഡംബര വിഭവങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. 100 ഗ്രാമിന് 60000 രൂപ വരെയാണ് ഗുണമേന്മ അടിസ്ഥാനമാക്കിയുള്ള വില. ഏറ്റവും ചെലവേറിയ കാവിയാർ വിഭവങ്ങളിലൊന്നാണ് ബെലുഗ കാവിയാർ. സ്റ്റർജൻ മത്സ്യങ്ങളിൽ പെൺവർഗത്തിൽ പെട്ട മീനുകൾ മാത്രമേ മുട്ടയിടുകയുള്ളൂ. പെൺ ബെലുഗകള്‍ ധാരാളമുണ്ടെങ്കിലും ഒരു പെൺ മത്സ്യം മുട്ട ഉത്പാദിപ്പിക്കാൻ തുടങ്ങാൻ കുറഞ്ഞത് 10-15 വർഷമെടുക്കുമെന്നത് ആണ് ഇതിനു വില ഇത്രയും കൂടാൻ കാരണം.

മനുഷ്യനേക്കാളും ആയുസുള്ള, ഏകദേശം നൂറു വർഷം വരെ ജീവിക്കുന്ന ഈ മത്സ്യങ്ങൾക്ക് 450 കിലോഗ്രാം തൂക്കം വരെയുണ്ടാകും. ഈ മൽസ്യങ്ങളുടെ എണ്ണം വളരെ കുറവാണ്. കാവിയാർ കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലുള്ള രാജ്യം ചൈനയാണ്.

പഴങ്ങളുടെ ആകൃതിയിൽ തയാറാക്കിയെടുക്കുന്നവയാണ് ഹൈപ്പർ റിയലിസ്റ്റിക് കേക്ക് ഫ്രൂട്സ് അംബാനി കല്യാണത്തിലെ മറ്റൊരു പ്രധാന ആകർഷണം ആയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച 50 റസ്റ്ററന്റുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ലഭിച്ച സെൻട്രൽ റസ്റ്ററന്റാണ് അംബാനി കല്യാണത്തിന് സസ്യാഹാര വിഭവങ്ങൾ തയാറാക്കിയത്. പെറുവിൽ നിന്നുമുള്ള ഷെഫ്, വിർജിലിയോ മാർട്ടിനെസിന്റെ ഉടമസ്ഥതയിൽ ഉള്ള റസ്റ്ററന്റാണിത്.  ഈ ഷെഫും സംഘവുമാണ് വിവാഹത്തിന്റെ വെജിറ്റേറിയൻ ഭക്ഷണം ഒരുക്കിയത്.

Explore the extravagant Rs 5,000 crore wedding of Anant Ambani and Radhika Merchant, featuring luxurious dishes including caviar and a hyper-realistic fruit-shaped cake by chef Virgilio Martínez from Central Restaurant.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version