ഇന്ത്യയിലെ ശതകോടീശ്വൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം ആയിരുന്നു ഈ കഴിഞ്ഞ ദിവസം നടന്നത്.  അനന്ത് അംബാനിയും രാധിക മർച്ചൻ്റുമായുള്ള വിവാഹം മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഡംബരപൂർവ്വം ആണ് നടന്നത്. വിവാഹ ചടങ്ങ് നടക്കുന്ന വേദിക്കുള്ളിലെ വിവിധ സോണുകളിലേക്ക് അതിഥികൾക്ക് പ്രവേശനത്തിനായി ക്യുആർ കോഡുകളും കളർ കോഡുചെയ്ത കയ്യിൽ ധരിക്കാവുന്ന റിസ്റ്റ് ബാൻഡുകൾ ഉൾപ്പെടെയുള്ള കർശന സുരക്ഷാ നടപടികൾ ആയിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള സിനിമാ സെലിബ്രിറ്റികൾ, വ്യവസായ പ്രമുഖർ, ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയക്കാർ തുടങ്ങിയവരുടെ ഒരു നിര തന്നെ ഈ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജൂലൈ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ‘ശുഭ് ആശിർവാദ്’ എന്ന പേരിൽ വധൂവരന്മാരെ ആശീർവദിക്കുന്ന ചടങ്ങ് നടന്നു. ജൂലായ് 14-ന് ‘മംഗൾ ഉത്സവ്’ എന്ന പേരിൽ നടന്ന ചടങ്ങോടെ ആഘോഷങ്ങൾ സമാപിക്കുകയും ചെയ്തു. ഓരോ ചടങ്ങിലേക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഒപ്പം മുകേഷ് അംബാനിയുടെ ജീവനക്കാരും ബിസിനസ്സ് സുഹൃത്തുക്കളും ഉൾപ്പെടെ വലിയ കൂട്ടം തന്നെ ഉണ്ടായിരുന്നു.

ചടങ്ങിലേക്ക് എത്തിയ അതിഥികൾക്ക് സുരക്ഷിതത്വവും സുഗമമായ പ്രവേശനം  ഉറപ്പാക്കാൻ വേണ്ടി ആദ്യം അവരുടെ മൊബൈൽ ഫോണുകളിൽ ക്യുആർ കോഡുകൾ അയക്കുന്നുണ്ടാവും. ചടങ്ങിലെത്തുമ്പോൾ ആണ്  വിവിധ സോണുകളിലേക്കുള്ള അവരുടെ ആക്‌സസ് ലെവലുകൾ സൂചിപ്പിക്കുന്ന കളർ കോഡുള്ള റിസ്റ്റ്ബാൻഡുകൾ ലഭിച്ചത്. മൾട്ടി-ലേയേർഡ് സുരക്ഷാ സജ്ജീകരണത്തിൽ മെഡിക്കൽ  തയ്യാറെടുപ്പുകളും ഉണ്ടായിരുന്നു.

അതിഥികൾ ഇമെയിൽ വഴിയോ ഗൂഗിൾ ഫോം വഴിയോ അവർ എത്തുന്നത് സംബന്ധിച്ച് സ്ഥിരീകരണം നടത്തണം ആയിരുന്നു. തുടർന്ന് ഇവർക്ക്   “ഞങ്ങൾക്ക് നിങ്ങളുടെ RSVP ലഭിച്ചു, നിങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇവൻ്റിന് 6 മണിക്കൂർ മുമ്പ് QR കോഡുകൾ പങ്കിടും.” എന്ന് എഴുതിയ ഒരു സന്ദേശം മൊബൈൽ ഫോണിലേക്ക് ഇതിന് അർഹതപ്പെട്ട ഉദ്യോഗസ്ഥർ അയക്കുകയും പിന്നീട് മൊബൈൽ ഫോണുകളിലേക്കും ഇമെയിലുകളിലേക്കും  ക്യുആർ കോഡുകൾ അയക്കുന്നു. ഈ കോഡുകൾ പ്രവേശന സമയത്ത് സ്‌കാൻ ചെയ്യുകയും അതിഥികളുടെ കൈത്തണ്ടയിൽ അവരുടെ ആക്‌സസ് സോണുകൾ സൂചിപ്പിക്കാൻ നിറമുള്ള പേപ്പർ റിസ്റ്റ്‌ബാൻഡുകൾ ബന്ധിക്കുകയും ചെയ്യുക ആയിരുന്നു.

സാംസങ് ഇലക്‌ട്രോണിക്‌സ് ചെയർമാൻ ലീ ജെ-യോംഗും ഭാര്യയും പോലുള്ളവരും സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ബിസിനസ്സ് വ്യവസായികളും ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹദിനത്തിൽ പിങ്ക് റിസ്റ്റ്ബാൻഡും അടുത്ത ദിവസം ചുവപ്പും ധരിച്ചിരുന്നു. ജീവനക്കാർ, സെക്യൂരിറ്റി, സർവീസ് സ്റ്റാഫ് എന്നിവർക്ക് വ്യത്യസ്‌ത നിറമുള്ള റിസ്റ്റ്‌ബാൻഡുകൾ ഉണ്ടായിരുന്നു. മലയാളികളുടെ പ്രീയപ്പെട്ട നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും പിങ്ക് നിറത്തിലുള്ള ഈ ബാൻഡുകൾ ആയിരുന്നു ധരിച്ചിരുന്നത്.

വിവാഹ വേദിയിൽ ഒന്നിലധികം സുരക്ഷാ പാളികൾ ഉണ്ടായിരുന്നു. എമർജൻസി എന്നെഴുതിയ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടെയുള്ള മെഡിക്കൽ റെസ്‌പോൺസ് ടീമുകളും സജ്ജമായിരുന്നു. അഗ്നിശമന സേനയും സജ്ജമായിരുന്നു. ഏത് മെഡിക്കൽ അത്യാഹിതത്തിനും വേണ്ടി തയ്യാറായ രീതിയിൽ ആംബുലൻസുകൾക്ക് അടുത്തുള്ള ആശുപത്രികളിലേക്കുള്ള റൂട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. ക്യുആർ കോഡ് നൽകുന്നതിനും ഇവൻ്റിനുമിടയിലുള്ള സമയപരിധി ചുരുക്കിയത് ചടങ്ങിന് മുൻപ് അവിടേക്കുള്ള ആക്സസ് ചെയ്യുന്നത് തടയാൻ ആണ്. 

Discover the grand celebration of Anant Ambani and Radhika Merchant’s wedding, featuring strict security measures, celebrity attendees, and multi-day festivities at the Jio World Center in Mumbai.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version