ഇന്ത്യയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ റൈഡ് ഷെയറിംഗ് കമ്പനിയാണ് ബ്ലൂസ്മാർട്ട് മൊബിലിറ്റി. 2019-ൽ അൻമോൽ സിംഗ് ജഗ്ഗി, പുനിത് കെ ഗോയൽ, പുനീത് സിംഗ് ജഗ്ഗി എന്നിവർ ചേർന്നാണ് ഇത് സ്ഥാപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും ബ്ലൂസ്മാർട്ടിൽ 200 കോടി രൂപയുടെ ഫണ്ടിംഗ് നടത്തിയ നിക്ഷേപകരിൽ ഒരാളാണ്. ബ്ലൂസ്മാർട്ട്, ഒല, യൂബർ എന്നിവ പോലെയുള്ള ഒരു റൈഡ് ഹെയ്ലിംഗ് സേവനമാണ് നൽകുന്നത്. ആകെയുള്ള വെത്യാസം ബ്ലൂസ്മാർട്ട് ഡീൽ ചെയ്യുന്നത് ഇലക്ട്രിക് വാഹനങ്ങളിൽ മാത്രമാണ് എന്നതാണ്.
ഓട്ടോമൊബൈൽ മേഖലയിലെ സ്റ്റാർട്ടപ്പുകളിൽ ധോണി നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാണിത്. ഇലക്ട്രിക് സൈക്കിൾ നിർമ്മാതാക്കളായ ഇമോട്ടോറാഡ്, യൂസ്ഡ് കാർ റീട്ടെയിലർ കാർസ് 24, ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്ഫോമായ ഖതാബുക്ക് എന്നിവ ധോണിയുടെ മറ്റ് ചില നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു.
“ബ്ലൂസ്മാർട്ടിൻ്റെ ബിസിനസിൽ നിക്ഷേപം നടത്തുന്നത് ഒരു കമ്പനിയെ പിന്തുണയ്ക്കുക എന്നത് മാത്രമല്ല, നഗര ഗതാഗതത്തെ പുനർനിർമ്മിക്കുന്നതിൽ ബ്ലൂസ്മാർട്ടിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഞാൻ ആവേശഭരിതനാണ്” എന്നാണ് ഇതേക്കുറിച്ച് ധോണി പറഞ്ഞത്.
റിപ്പോർട്ട് പ്രകാരം, പ്രീ-സീരീസ് ബി ഫണ്ട് ശേഖരണം മെയ് 24-നായിരുന്നു നടന്നത്. അഞ്ച് വർഷം പഴക്കമുള്ള ഈ സ്റ്റാർട്ടപ്പിന് 250 മില്യൺ ഡോളർ അല്ലെങ്കിൽ 2089 കോടി രൂപയാണ് വിപണി മൂലധനം. സുമന്ത് സിൻഹ (റിന്യൂവിൻ്റെ സ്ഥാപകൻ, ചെയർമാൻ, സിഇഒ), റെസ്പോൺസ് എബിലിറ്റി ഇൻവെസ്റ്റ്മെൻ്റ് എജി (ഒരു പ്രമുഖ ഇംപാക്ട് അസറ്റ് മാനേജർ) തുടങ്ങിയ പ്രമുഖർ ബ്ലൂസ്മാർട്ടിലെ മറ്റ് പുതിയ നിക്ഷേപകരിൽ ഉൾപ്പെടുന്നു. നിലവിലുള്ള നിക്ഷേപകരുടെ കൂട്ടത്തിൽ കമ്പനിയുടെ സ്ഥാപകരായ അൻമോൽ സിംഗ് ജഗ്ഗി, പുനിത് കെ ഗോയൽ, പുനീത് സിംഗ് ജഗ്ഗി എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
ഇന്ത്യയിൽ ന്യൂഡൽഹി, ഗുരുഗ്രാം, നോയിഡ, ബെംഗളൂരു എന്നിവിടങ്ങളിൽ ബ്ലൂസ്മാർട്ട് സേവനങ്ങൾ ലഭ്യമാണ്. 2024 ജൂണിൽ, കമ്പനി അതിൻ്റെ ആദ്യത്തെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ദുബായിൽ ഒരു ഓൾ-ഇലക്ട്രിക് ലിമോസിൻ സർവീസ് ആരംഭിച്ചു. ബ്ലൂസ്മാർട്ട് നേരത്തെ ഇക്വിറ്റി നിക്ഷേപത്തിൽ 200 മില്യൺ ഡോളറിലധികം സമാഹരിക്കുകയും 200 മില്യൺ ഡോളറിൻ്റെ ദീർഘകാലവും സുസ്ഥിരവുമായ ഇലക്ട്രോണിക്ക് വാഹന ധനസഹായം നേടുകയും ചെയ്തു.
Former Indian cricket captain MS Dhoni invests in BluSmart, a ride-hailing startup focused on electric vehicles, contributing to a ₹200 crore funding round. Learn more about Dhoni’s sustainable investment and BluSmart’s growth.