വാഹനയാത്രികര്‍ക്ക് പ്രതീക്ഷയേകി കൊല്ലം – ചെങ്കോട്ട (എൻഎച്ച് 744), ദേശീയപാത 544 ലെ അങ്കമാലി – കുണ്ടന്നൂർ (എറണാകുളം ബൈപാസ്) റോഡുകളുടെ നിർമാണത്തിന് സംസ്ഥാന സർക്കാരിനു ലഭിക്കേണ്ട ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ഇന്നലെയാണ് ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്. ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കണമെങ്കില്‍ ചരക്ക് സേവന നികുതിയും റോയല്‍റ്റിയും ഒഴിവാക്കണണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. ഇത് അംഗീകരിച്ചതോടെ തുടര്‍നടപടികള്‍ വേഗത്തിലാകും.

741.36 കോടി രൂപയുടെ വരുമാനമാണ് സർക്കാർ വേണ്ടെന്നു വയ്ക്കുന്നത്.  ഈ രണ്ടു പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുകയുടെ 25%  സംസ്ഥാനം  നൽകണമെന്ന വ്യവസ്ഥ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചതിനാൽ വലിയ ബാധ്യത ഒഴിവാകുകയും ചെയ്തു. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തിനു ശേഷം ഉത്തരവിറങ്ങിയത്.

എൻഎച്ച് 544 ലെ തിരക്ക് ഒഴിവാക്കാൻ അങ്കമാലി മുതൽ കുണ്ടന്നൂർ വരെ 44.7 കിലോമീറ്ററിലാണ് ബൈപാസ് നിർമിക്കുന്നത്. ഈ പാതയ്ക്കു മാത്രം സംസ്ഥാനത്തിനു ലഭിക്കേണ്ട 424 കോടി രൂപ നഷ്ടമാകും. കൊല്ലം– ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയിൽ സംസ്ഥാനത്തിന്റെ അതിർത്തി വരെ 61.62 കിലോമീറ്റർ ഭാഗം നിർമിക്കുന്നതിന്റെ ഭാഗമായി ലഭിക്കേണ്ട ‌ജിഎസ്ടി, റോയൽറ്റി എന്നിവ ഒഴിവാക്കുന്നതിലൂടെ 317.35 കോടി രൂപയും നഷ്ടമാകും. ഈ ഉത്തരവോടെ ദേശീയപാത നിർമാണത്തിന്റെ വേഗം കൂടുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

ദേശീയ പാതാ അതോറിട്ടി (എന്‍.എച്ച്.എ.ഐ) തയാറാക്കിയിട്ടുള്ള അടങ്കല്‍തുക പ്രകാരം ജി.എസ്.ടി ഇനത്തില്‍ 254.4 കോടി രൂപയും റോയല്‍റ്റി ഇനത്തില്‍ 169.6 കോടി രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുക. ആകെ 424 കോടിരൂപ. അങ്കമാലിക്കടുത്ത് കരയാമ്പറമ്പില്‍നിന്ന് തുടങ്ങുന്ന പുതിയ ബൈപ്പാസ് വേങ്ങൂര്‍, മറ്റൂര്‍, ചെങ്ങല്‍, പുതിയേടം, തിരുനാരായണപുരം, മഞ്ഞപ്പെട്ടി, പൂക്കാട്ടുപടി, കിഴക്കമ്പലം, കൊച്ചിന്‍ റിഫൈനറി, തൃപ്പൂണിത്തുറ, മരട് എന്നിവിടങ്ങളിലൂടെയാണ് കുണ്ടന്നൂരില്‍ അവസാനിക്കുക.

45 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ടപദ്ധതി. എറണാകുളം ബൈപ്പാസിനായി 287 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 6,000 കോടി രൂപയാണ് പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത്. നടപടികള്‍ നീളുന്നതിനാല്‍ ചെലവ് വീണ്ടും വര്‍ദ്ധിക്കുമെന്ന ആശങ്ക ദേശീയ പാത അതോറിട്ടിക്കുണ്ട്.

പദ്ധതിയ്ക്ക് വേണ്ട ഭൂമി ഏറ്റെടുക്കല്‍ ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് ഈ ചെലവുകള്‍ വഹിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് എന്ന് ഹൈബി ഈഡന്‍ എം.പി അഭിപ്രായപ്പെട്ടു.

The Kerala government waives GST and royalty for NH 544 and NH 744 projects, expediting the construction process. This decision, involving a revenue foregone of ₹741.36 crores, aims to enhance national highway infrastructure.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version