കന്നഡിഗര്‍ക്ക് തൊഴിൽ സംവരണം ഏർപെടുത്തികൊണ്ടുള്ള ബില്ല് നിയമമാക്കുന്നത് കനത്ത പ്രതിഷേധത്തെ തുടർന്ന് കർണ്ണാടക സർക്കാർ മരവിപ്പിച്ചു. സർക്കാർ നിയമസഭയിൽ പാസാക്കാൻ അംഗീകരിച്ച ബില്ലിനെതിരെ വ്യവസായ മേഖലയിൽ നിന്നും ഐടി മേഖലയിൽ നിന്നും രൂക്ഷമായ പ്രതികരണമാണുയർന്നത്.

 തദ്ദേശീയ കന്നഡിഗര്‍ക്ക് 100 ശതമാനം ജോലി സംവരണം ഉറപ്പുവരുത്തുന്ന ‘കർണ്ണാടക സംസ്ഥാന തൊഴില്‍ ബില്‍- 2024’ ന് കർണ്ണാടക മന്ത്രിസഭാ  അംഗീകാരം നൽകിയിരുന്നു. മാനേജ്‌മെന്റ് ജോലികളില്‍ 50 ശതമാനവും നോണ്‍ മാനേജ്മെൻറ് ജോലികളിൽ 75 ശതമാനവും കന്നഡിഗരെ നിയമിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന  തൊഴില്‍ ബില്‍- 2024’ നിയമമായാൽ  കേരളത്തിൽ നിന്നുള്ള ഐ ടി മാനേജ്‌മന്റ് ജീവനക്കാർക്ക് കടുത്ത പ്രതിസന്ധിയാകും. ഇത് നിയമം ആയാൽ ഐടി മേഖലക്ക്  സാമ്പത്തികമായി വൻ തിരിച്ചടി ലഭിക്കുമെന്നാണ് സൂചന.

 ഐടിയുമായി ബന്ധപ്പെട്ട് രാജ്യത്ത് 50000 തൊഴിൽ അവസരങ്ങളാണ് ഒരുങ്ങുന്നത്. ഇതിനിടയിലാണ് വിവാദ ബില്ലുമായി കർണ്ണാടക സർക്കാർ രംഗത്തെത്തിയത്. മലയാളികള്‍ക്ക് ഉള്‍പ്പെടെ ദോഷകരമായി ബാധിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികള്‍ക്ക് കർണ്ണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളു എന്നാണ് പ്രധാന ശുപാർശ. പ്യൂണ്‍, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നത്. മാനേജ്‌മെന്റ് ജോലികളില്‍ 50 ശതമാനവും നോണ്‍ മാനേജ്മെൻറ് 75 ശതമാനവും കന്നടക്കാരെ നിയമിക്കണമെന്നും വ്യവസ്ഥയാണ് മലയാളികള്‍ക്ക് കടുത്ത തിരിച്ചടിയാകാൻ പോകുന്നത്. ബെംഗളൂരുവിലെ ടെക് മേഖലയില്‍ നല്ലൊരു ശതമാനവും മലയാളികളാണ് ജോലി ചെയ്യുന്നത്.  ബില്ല് നിയമമായാൽ ഭൂരിഭാഗം മലയാളികൾക്കും കർണാടകയിലെ ജോലി ഉപേക്ഷിക്കേണ്ടതായി വരുമെന്നതായിരുന്നു അവസ്ഥ. ഇത് കർണാടകയിലെ വൻകിട ഐ ടി കമ്പനികളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് വ്യക്തമായതിനു പിന്നാലെയാണ് പ്രതിഷേധവും രൂക്ഷമായത്.

കോണ്‍ഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യവസായ പ്രമുഖർ അടക്കം രംഗത്ത് വന്നു.  ഇതോടെ പ്രതിഷേധത്തെ തുടർന്ന് ബില്ലിലെ വ്യവസ്ഥകള്‍ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്തു. തൊട്ടുപിന്നാലെയാണ് ബിൽ മരവിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

കന്നഡിഗര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ബിൽ അംഗീകരിച്ചുകൊണ്ട് പറഞ്ഞത്. സ്വകാര്യസ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലെ നിയമനമാണ് കന്നഡിഗര്‍ക്കായി സംവരണം ചെയ്തത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാക്കിയിരുന്നു.

ലോക്കല്‍ കാന്‍ഡിഡേറ്റ്സ് എന്നത് ബില്ലില്‍ വിശദമാക്കുന്നത് ഇപ്രകാരമാണ്. വ്യവസായം, ഫാക്ടറി, അല്ലെങ്കില്‍ മറ്റേതൊരു സ്ഥാപനമായാലും മാനേജ്മെന്റ് കാറ്റഗറിയില്‍ 50 ശതമാനവും തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കേണ്ടത്. നോണ്‍- മാനേജ്മെന്റ് കാറ്റഗറിയില്‍ 70 ശതമാനം തദ്ദേശ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കണമെന്നും ബില്ലില്‍ വിഭാവനം ചെയ്യുന്നു.

ഉദ്യോഗാര്‍ത്ഥിക്ക് കന്നഡ ഭാഷ പഠിച്ചതായിട്ടുള്ള സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലാത്തവര്‍ ‘നോഡല്‍ ഏജന്‍സി നിര്‍ദേശിക്കുന്ന കന്നഡ പ്രാവീണ്യ പരീക്ഷ വിജയിക്കണം. ഒഴിവുള്ള തൊഴിലിനായി പ്രാവീണ്യമുള്ള തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍, നിയമത്തില്‍ ഇളവ് തേടി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാവുന്നതാണ്. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമ, മാനേജര്‍ തുടങ്ങിയവര്‍ക്ക് 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴ ചുമത്തുന്നതാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

The Karnataka government has paused the contentious job reservation bill for Kannadigas in private companies, pending further discussion. Explore the debate, criticism, and potential revisions of the legislation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version