ഏറ്റവുമധികം റിലയൻസ് ഓഹരികൾ, ആരാണ് കോകിലബെൻ? Who Is Kokilaben, who owns maximum stake in Reliance

അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. 5000  കോടി രൂപയിലധികമാണ് കുടുംബം ഈ വിവാഹത്തിനായി ചെലവഴിച്ചത്. ഈ അവസരത്തിൽ റിലയൻസ് ഇൻഡസ്ട്രീസിൽ പരമാവധി ഓഹരികൾ കൈവശം വച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ചും കുടുംബത്തിൻ്റെ മൊത്തം സമ്പത്തിനെക്കുറിച്ചും ഒക്കെ ചർച്ചകൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറയുകയാണ്.

റിലയൻസിൽ ഏറ്റവുമധികം ഓഹരി പങ്കാളിത്തമുള്ള അംബാനി കുടുംബാംഗം ആരാണെന്ന് അറിയാമോ? അത് മുകേഷ് അംബാനിയോ നിത അംബാനിയോ ഇഷ അംബാനിയോ ആകാശ് അംബാനിയോ അനന്ത് അംബാനിയോ അല്ല. ധീരുഭായ് അംബാനി സ്ഥാപിച്ച റിലയൻസ് ഇൻഡസ്ട്രീസ് നിലവിൽ അദ്ദേഹത്തിൻ്റെ മകൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഫോബ്‌സിൻ്റെ കണക്കനുസരിച്ച്, മുകേഷ് അംബാനിയുടെ ആസ്തി 123.7 ബില്യൺ ഡോളറാണ് അതായത് 10 ലക്ഷം കോടിയിലധികം.

റിലയൻസിൽ, അംബാനി കുടുംബത്തിന് മൊത്തം ഓഹരികളുടെ 50.39% ആണുള്ളത്. ബാക്കി 49.61% ഓഹരികൾ എഫ്ഐഐ ഉൾപ്പെടെയുള്ള പൊതു ഓഹരി ഉടമകളുടെയും കോർപ്പറേറ്റ്കളുടെയും കൈവശമാണ്. റിലയൻസിൻ്റെ ഏറ്റവും കൂടുതൽ ഓഹരികൾ അംബാനി കുടുംബത്തിൽ സ്വന്തമായുള്ളത് മുകേഷ് അംബാനിയുടെ അമ്മയും ധീരുഭായ് അംബാനിയുടെ ഭാര്യയുമായ കോകിലാബെൻ അംബാനിയുടെ ഉടമസ്ഥതയിലാണ്. കോകിലാബെൻ അംബാനിക്ക് 1,57,41,322 ഓഹരികൾ ആണുള്ളത്.  ഇത് കമ്പനിയുടെ 0.24% ഓഹരിയാണ്. മുകേഷ് അംബാനിയുടെ മൂന്ന് മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി എന്നിവർക്ക് 80,52,021 (0.12%)_ഓഹരികൾ വീതം കമ്പനിയിൽ ഉണ്ട്. കോകിലാബെൻ അംബാനിയുടെ ആസ്തി ഏകദേശം 18000 കോടി രൂപയാണെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

1934 ഫെബ്രുവരി 24 ന് ജനിച്ച അവർക്ക് ഇന്ന് 90 വയസുണ്ട്. ഒരു ചെറിയ ടെക്‌സ്‌റ്റൈൽ കമ്പനിയായി ആരംഭിച്ച് പെട്രോകെമിക്കൽസ്, റിഫൈനിംഗ്, ഓയിൽ, ഗ്യാസ്, പര്യവേക്ഷണം, ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയിൽ വമ്പനായി വളർന്നുകൊണ്ടിരിക്കുന്ന റിലയൻസിന്റെ എല്ലാ ഘട്ടങ്ങളും നേരിട്ടു കണ്ട വ്യക്തിയാണ് മുകേഷ് അനിൽ അംബാനിമാരുടെ അമ്മയായ കോകില. 

Discover how Kokilaben Ambani, the matriarch of the Ambani family, holds the largest stake in Reliance Industries. Learn about her influence and the family’s overall wealth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version