ഒന്നാം ഘട്ടം പ്രവർത്തന സജ്ജമാകുന്നതിനൊപ്പം  ക്രൂ ചേഞ്ചിംഗ് സംവിധാനത്തിനായി വീണ്ടും അനുമതി കാത്തു വിഴിഞ്ഞം തുറമുഖം. സേവന കാലാവധി കഴിഞ്ഞ നാവികരും ജീവനക്കാരും പുതുതായി എത്തുന്നവർക്ക് തങ്ങളുടെ ചുമതലകൾ കൈമാറുന്ന ചടങ്ങാണിത്.  വിദേശകപ്പലുകളിലെ ജീവനക്കാർക്കും നാവികർക്കും ഏറെ പ്രയോജനകരമായിരുന്ന  ജീവനക്കാരെ മാറ്റൽ സംവിധാനത്തിന് വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും അനുമതി ലഭിച്ചാൽ  പ്രദേശവാസികൾ അടക്കമുള്ളവർക്ക് വൻ തൊഴിലവസരങ്ങളും സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടവും ലഭിക്കും.

വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗ് കേന്ദ്രം അനുവദിക്കാന്‍ തടസം ഐഎസ്പിഎസ് കോഡ് ( ഇന്റര്‍നാഷണല്‍ ഷിപ്‌സ് ആന്റ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് ) ഇല്ലാത്തതാണ്. ഐ എസ് പി എസ് കോഡനുസരിച്ചുള്ള സുരക്ഷ ഒരുക്കാത്തതാണ് വിഴിഞ്ഞത്തെ ക്രൂ ചേഞ്ചിംഗ് നിര്‍ത്തലാക്കാന്‍ കാരണം.  

വിഴിഞ്ഞത്തു താത്കാലിക അനുമതിയോടെ കൊവിഡ് പ്രതിസന്ധി കാലത്ത് 2 വര്‍ഷം ക്രൂ ചേഞ്ചിങ് നടന്നിരുന്നു.  ലോകത്തെ മറ്റ് തുറമുഖങ്ങളില്‍ ക്രൂ ചേയ്ഞ്ചിന് അനുമതി നിഷേധിച്ചപ്പോഴാണ് നിയന്ത്രിത തോതില്‍ വിഴിഞ്ഞം തുറമുഖത്തിന് ക്രൂ ചേഞ്ചിംഗിന് അനുമതിനൽകിയത് . 2020-22 കാലയളവില്‍ 736 മദർ  വെസ്സലുകളും സൂപ്പര്‍ ടാങ്കറുകളും ഇവിടെ ക്രൂ ചേയ്ഞ്ചിനായി അടുത്തു. ഇതുവഴി 10 കോടിയില്‍പ്പരം രൂപ തുറമുഖ വകുപ്പിന് വരുമാനമായും ലഭിച്ചു. വന്‍വരുമാന ലഭ്യതയുണ്ടായതോടെ സര്‍ക്കാര്‍ വിഴിഞ്ഞത്തിന് രാജ്യാന്തര ക്രൂ ചേഞ്ച് ആന്‍ഡ് ബങ്കറിങ് ടെര്‍മിനല്‍ എന്ന പദവി നല്‍കി.  എന്നാൽ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആ അനുമതി പിൻവലിച്ചു . കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ഇതുമൂലം നഷ്ടം.

എന്താണ് ക്രൂ ചേയ്ഞ്ചിംഗ്?

സേവന കാലാവധി കഴിഞ്ഞ നാവികരും ജീവനക്കാരും പുതുതായി എത്തുന്നവര്‍ക്ക് തങ്ങളുടെ ചുമതലകള്‍ കൈമാറുന്ന ചടങ്ങാണിത്. സമുദ്രമാര്‍ഗമുള്ള ചരക്കുഗതാഗതം സുഗമമായി നടക്കുന്നതിനും ജീവനക്കാരുടെ മാനസിക, ശാരീരിക ആരോഗ്യത്തിനും കൃത്യമായ ഇടവേളകളിലെ ഇത്തരം ക്രൂ ചേഞ്ചുകള്‍ അത്യാവശ്യമാണ്. എന്നാല്‍ കപ്പലിന്റെ യാത്രക്കിടയില്‍ തിരക്കുള്ള തുറമുഖത്തെത്തി ജീവനക്കാരെ മാറ്റുന്നത് പലപ്പോഴും ഷിപ്പിംഗ് കമ്പനികള്‍ക്ക് അധികബാധ്യത സൃഷ്ടിക്കാറുണ്ട്. ഇതിനെ മറികടക്കാനാണ് കപ്പല്‍ തുറമുഖത്ത് അടുപ്പിക്കാതെ പുറംകടലിലെത്തുന്ന കപ്പലില്‍ നിന്ന് പ്രത്യേക ബോട്ടുകളില്‍ ജീവനക്കാരെ കരയിലേക്ക് മാറ്റുന്ന രീതി സ്വീകരിക്കുന്നത്.

Explore the impact of Vizhinjam Port’s crew changing system on maritime operations and local economy. Learn about the challenges and potential benefits for sailors and the state.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version