അംബാനി കുടുംബം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലെ പ്രധാന തലക്കെട്ട് ആണ്. അതിനുള്ള കാരണങ്ങളിൽ ഒന്ന് മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം ആണ്. ജൂലൈ 12 ആം തീയതി ആണ് അനന്തിന്റെയും രാധിക മർച്ചന്റിന്റെയും വിവാഹം. ഈ വിവാഹത്തിന് മുന്നോടിയായി പ്രീ വെഡിങ് ചടങ്ങുകൾക്ക് ഉൾപ്പെടെ കോടികൾ ആണ് ദിവസവും അംബാനി കുടുംബം ചിലവഴിക്കുന്നത്. ഇങ്ങിനെ ചിലവഴിച്ചാൽ പോലും തീരാത്തത്ര സമ്പത്ത് അംബാനി കുടുംബത്തിൽ ഉണ്ടെന്നത് എല്ലാവർക്കും അറിയുന്ന സത്യമാണ്.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരുടെ പട്ടികയിൽ 11-ാമത്തെ സ്ഥാനക്കാരനായ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ആളുമാണ്. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 1,02,11,37,73,00,000 (10.21 ലക്ഷം കോടി രൂപ) ആണ്.

കൗതുകകരമായി ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ്ങുകളിൽ നിറയുന്നത് ഈ സമ്പത്തിൽ നിന്ന് മുകേഷ് അംബാനി പ്രതിദിനം 3 കോടി രൂപ ചെലവഴിക്കുകയോ സംഭാവന ചെയ്യുകയോ ചെയ്താൽ, അദ്ദേഹത്തിൻ്റെ സമ്പത്ത് എത്ര വർഷത്തിനുള്ളിൽ അവസാനിക്കുമെന്ന ചോദ്യമാണ്.  ഇത്തരത്തിൽ മുകേഷ് അംബാനിയുടെ ആസ്തിയിൽ നിന്ന് പ്രതിദിനം 3 കോടി രൂപ ചെലവഴിക്കുകയോ സംഭാവന ചെയ്യുകയോ ചെയ്താൽ, അവരുടെ എല്ലാ സമ്പത്തും 340379 ദിവസത്തിനുള്ളിൽ അവസാനിക്കും. ഒരു വർഷത്തിൽ 365 ദിവസങ്ങളുണ്ട് എന്ന രീതിയിൽ ഈ ദിവസങ്ങളെ വർഷങ്ങളായി പരിവർത്തനം ചെയ്യുമ്പോൾ, 340379 ദിവസങ്ങൾ എന്നത്  932 വർഷവും 6 മാസവും ആണ്. മുകേഷ് അംബാനിയുടെ സമ്പത്ത് ദിവസം 3 കോടി വീതം ചിലവഴിച്ചാൽ പോലും മുഴുവൻ സമ്പത്തും തീരാൻ ആയിരത്തോളം വർഷം വേണ്ടി വരുന്നു എന്നാണ് കണക്കുകൾ പറയുന്നത്.  

പ്രതിദിനം 3 കോടി രൂപ ചെലവഴിച്ചാൽ പോലും അംബാനിയുടെ ആസ്തി അവസാനിക്കാൻ നിരവധി നൂറ്റാണ്ടുകൾ എടുക്കും. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, 2024 -ൽ ഇതുവരെ അംബാനിയുടെ ആസ്തി ഏകദേശം 1.98 ലക്ഷം കോടി രൂപ വർദ്ധിച്ചിട്ടുണ്ട്. രാജ്യത്തും, ആഗോളതലത്തിലും മികച്ച രീതിയിൽ മുന്നേറുന്ന സ്ഥാപനമാണ് റിലയൻസ്. ഇപ്പോൾ സ്‌പോർട്സ് ബ്രാൻഡിലേക്കും കടക്കുവാൻ ഒരുങ്ങുകയാണ് റിലയൻസ്. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version