വിഴിഞ്ഞം തുറമുഖമെത്തുന്നതോടൊപ്പം അനുബന്ധ തുറമുഖങ്ങളും വികസനത്തിന്റെ പാതയിലാണ്.  തിരുവനന്തപുരം പൊഴിയൂരിൽ  343 കോടി രൂപ മുടക്കുമുതലിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകുന്നു. ഒപ്പം വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ ഈ വർഷം ഇതുവരെയെത്തിയത് 40 അധിക കപ്പൽ സർവീസുകൾ. ബേപ്പൂർ, പൊന്നാനി തുറമുഖങ്ങൾ ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. കൊല്ലം മൽസ്യബന്ധന തുറമുഖത്തെ വികസിപ്പിച്ചു ചെറു ചരക്കു കപ്പലുകൾക്ക് കൂടി പ്രവർത്തിക്കാൻ തക്കതാക്കി മാറ്റും.

ഡിപി വേൾഡിനു കീഴിലുള്ള വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ ഈ വർഷം ഇതുവരെയെത്തിയത് 40 അധിക കപ്പൽ സർവീസുകൾ. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതും കൂടുതൽ കപ്പലുകളെത്തിയതും വല്ലാർപാടത്തു തന്നെയാണ്. ഈ സാമ്പത്തിക വർഷം ഏപ്രിൽ – ജൂൺ കാലയളവിൽ രാജ്യത്തെ മേജർ തുറമുഖങ്ങളിൽ
 23 %. എന്ന ഏറ്റവും ഉയർന്ന വളർച്ച നേടിയതും വല്ലാർപാടമാണ്.

യുഎൽസിവി (അൾട്രാ ലാർജ് കണ്ടെയ്നർ വെസൽസ്) വിഭാഗത്തിൽപെടുന്ന എംഎസ്‌സി അറോറ, എംഎസ്‌സി മരിയഗ്രാസിയ, എംഎസ്‌സി ഡാർലീൻ തുടങ്ങിയവ ഉൾപ്പെടെ ഇവിടേക്കെത്തിയ അധിക സർവീസുകളിൽ പലതും വമ്പൻ മദർ ഷിപ്പുകളാണ്. വിഴിഞ്ഞത്തേക്ക് അടുക്കുന്നതിന്റെ പ്രാരംഭമായാണീ അധിക സർവീസുകൾ വല്ലാർപാടം ലക്ഷ്യമിട്ടെത്തിയത്.


പ്രതിവർഷം 14 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയും വിധമാണു ടെർമിനൽ ശേഷി വർധിപ്പിച്ചത്. പുതിയ എസ്ടിഎസ് (ഷിപ് ടു ഷോർ) ക്രെയിനുകളും ഇ–ആർടിജിഎസുകളും (ഇലക്ട്രിഫൈഡ് റബർ ടയേഡ് ഗ്യാൻട്രി ക്രെയിൻ) സ്ഥാപിച്ചതോടെ കാര്യക്ഷമത ഗണ്യമായി വർധിച്ചിരുന്നു.

പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച്‌ കോടി രൂപ സർക്കാർ അനുവദിച്ചു
പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തിൽ പുലിമുട്ട്‌ നിർമ്മാണം ഏറ്റെടുക്കും. ഈവർഷത്തെ ബജറ്റിലാണ്‌ പൊഴിയൂരിൽ 343 കോടി രൂപ പ്രതീക്ഷിത അടങ്കൽ ഉള്ള പുതിയ തുറമുഖം നിർമ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്‌.  വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ്‌ പുതിയ ഫിഷറീസ്‌ തുറമുഖം നിർമ്മിക്കുന്നത്‌.

Discover the latest developments at Vizhinjam Port and associated South Indian ports. Learn about the new fishing harbor at Pozziyur, Vallarpadam’s increased vessel services, and expansions at Beypur, Ponnani, and Kollam.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version