ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കമ്പനി ഇതാണ്! #shorts #businessnews #oldestbusinessgroup

നിരവധി വലിയ കമ്പനികൾ രൂപം കൊണ്ട സ്ഥലമാണ് ഇന്ത്യ. ടാറ്റ, ബിർള, ഗോയങ്ക ഗ്രൂപ്പ് തുടങ്ങിയ പഴയ ബിസിനസ് മുതൽ അംബാനി, അദാനി, നാടാർ, പ്രേംജി ഗ്രൂപ്പുകൾ അടക്കമുള്ള പുതിയ കമ്പനികൾ വരെ നിരവധി ബിസിനസ് സാമ്രാജ്യം ഇന്ത്യയിലുണ്ട്.  എന്നിരുന്നാലും, ഇന്ത്യയുടെ ബിസിനസ് ചരിത്രത്തിന് ഏകദേശം 300 വർഷങ്ങൾ പഴക്കമുണ്ട്. ഷിപ്പിംഗ് വ്യവസായത്തിന് തുടക്കമിട്ടതും മുംബൈ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാകുന്നതിന് അടിത്തറയിട്ടതുമായ ഒരു കഥയാണ് ഇവിടെ പരാമർശിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കമ്പനി 1736-ൽ ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ലോവ്ജി നുസർവാൻജി വാഡിയ സ്ഥാപിച്ച വാഡിയ ഗ്രൂപ്പാണ്. കപ്പൽ നിർമ്മാതാവായ ലോവ്ജി, മുംബൈയിലെ ആദ്യത്തെ ഡ്രൈ ഡോക്കും നിരവധി കപ്പലുകളും നിർമ്മിക്കുന്നതിന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് കരാർ നേടിയ ആളാണ്. അദ്ദേഹത്തിൻ്റെ സംരംഭകത്വ മനോഭാവവും കരകൗശല നൈപുണ്യവും ഏറെ ശ്രദ്ധിക്കപ്പെടുന്നത് ആയിരുന്നു. തലമുറകൾക്കിപ്പുറവും ബിസിനസ് തുടർന്നു പോകാനുള്ള ഒരു പ്രോത്സാഹനം അവശേഷിപ്പിച്ചാണ് അദ്ദേഹം അന്തരിച്ചത്.

ഇന്ന്, വാഡിയ ഗ്രൂപ്പിന് 1,20,000 കോടി രൂപയുടെ വിപണി മൂലധനമുള്ള ഒരു കമ്പനിയാണ്. ഇന്ത്യയിലെ ചില മുൻനിര കമ്പനികൾ ഗ്രൂപ്പിന്റെ ഭാഗമാണ്. അത്തരത്തിൽ ഈ ഗ്രൂപ്പിന്റെ ഭാഗമായ ഒരു നൂറ്റാണ്ടിലധികം ബിസിനസ് പാരമ്പര്യമുള്ള മൂന്ന് കമ്പനികളാണ് ബോംബെ ഡയിങ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബോംബെ ബർമ ട്രേഡിങ് കോർപ്പറേഷൻ എന്നിവ. ഈ മൂന്ന് കമ്പനികളും ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.  

ബോംബെ ഡയിങ് : 1879-ൽ സ്ഥാപിതമായ ബോംബെ ഡൈയിംഗ്, ഉയർന്ന നിലവാരമുള്ള തുണിത്തരങ്ങൾക്കും നൂതനമായ ഡിസൈനുകൾക്കും പേരുകേട്ട, ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിൻ്റെ ഒരു ആണിക്കല്ലായി നിലനിൽക്കുന്ന കമ്പനി ആണ്.

ബ്രിട്ടാനിയ ഇൻഡസ്ട്രീസ് : 1892-ൽ സ്ഥാപിതമായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഇന്ത്യയിലെ ആളുകൾക്ക് സ്വന്തം വീടുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ബ്രാൻഡാണ്. ബിസ്‌ക്കറ്റ് മുതൽ പാലുൽപ്പന്നങ്ങൾ വരെയുള്ള കമ്പനിയുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ അതിനെ രാജ്യത്തുടനീളമുള്ള പ്രിയപ്പെട്ട ബ്രാൻഡാക്കി മാറ്റി.

ബോംബെ ബർമ ട്രേഡിങ് കോർപ്പറേഷൻ : 1863ൽ സ്ഥാപിതമായി. ബർമൻ തേക്കുകളുടെ കച്ചവടത്തിനായി രൂപം കൊണ്ട ഒരു ട്രേഡിങ് കമ്പനിയായിരുന്നു ഇത്. പിന്നീടുള്ള വർഷങ്ങളിൽ പ്ലാന്റേഷൻസ്, ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചു. വാഡിയ ഗ്രൂപ്പിന്റെ ഭാഗമായ ഏറ്റവും പഴക്കമുള്ള കമ്പനിയാണിത്.

പതിനെട്ടാം നൂറ്റാണ്ടിലെ ഒരു കപ്പൽനിർമ്മാണ കമ്പനിയിൽ നിന്ന് ഒരു ആധുനിക കമ്പനിയിലേക്കുള്ള വാഡിയ ഗ്രൂപ്പിൻ്റെ യാത്ര, നവീകരണത്തിൻ്റെയും മികവിൻ്റെയും, നിലനിൽക്കുന്ന പൈതൃകത്തിൻ്റെയും ശ്രദ്ധേയമായ കഥയാണ്. എത്രയൊക്കെ ടാറ്റയും അംബാനിമാരും പലപ്പോഴും പത്ര തലക്കെട്ടുകളിൽ ആധിപത്യം പുലർത്തിയാലും, ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ബിസിനസ്സ് ഗ്രൂപ്പ് എന്ന ബഹുമതി വാഡിയ ഗ്രൂപ്പിന് തന്നെയാണ്.  

Discover the Wadia Group, India’s oldest company, founded in 1736 by Loveji Nusarwanji Wadia. From pioneering shipbuilding to leading industries like Bombay Dyeing, Britannia, and Bombay Burmah Trading, explore their remarkable legacy and impact on India’s business landscape.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version