തിരുവനന്തപുരം–മംഗളൂരു പാതയിലെ ഇന്ത്യൻ റെയിൽവേയുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായ ഷൊർണൂർ യാഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വള്ളത്തോൾ നഗറിൽ നിന്ന് ഷൊർണൂരിലേക്കു പുതിയ ഇരട്ടപ്പാതയും ഭാരതപ്പുഴയിൽ പുതിയ പാലവും നിർമിക്കാനായി പുതിയ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി.

ഷൊർണൂർ യാഡിൽനിന്നു പാലക്കാട്, തൃശൂർ ഭാഗത്തേക്കുള്ള ഒരു കിലോമീറ്റർ ഒറ്റവരി പാതകൾ ഇരട്ടിപ്പിക്കണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ ട്രെയിനുകൾ വള്ളത്തോൾ നഗറിലും ഷൊർണൂരിലും പിടിച്ചിടുന്നത്  ഒഴിവാകും.

ദക്ഷിണ റെയിൽവേ 2 വർഷം മുൻപു സമർപ്പിച്ച പദ്ധതിക്കാണ് വൈകിയാണെങ്കിലും ജനറൽ മാനേജർ ആർ.എൻ.സിങ്ങിന്റെ ശ്രമഫലമായി അനുമതി ലഭിച്ചത്. ഷൊർണൂർ യാഡ് റീമോഡലിങ്ങും ഇതിന്റെ ഭാഗമായി നടക്കും. ഭൂമിയേറ്റെടുക്കാൻ ഒരു വർഷവും നിർമാണത്തിന് 2 വർഷവും വേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. 2027 ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാക്കാനാണ്  ലക്ഷ്യമിടുന്നത്.

ഷോര്‍ണൂര്‍ പ്രദേശങ്ങളിൽ ട്രെയിനുകള്‍ പിടിച്ചിടുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. വള്ളത്തോൾ നഗറിലും ഷൊർണൂരിലും ആണ് ഭൂരിഭാഗം ട്രെയിനുകളും പിടിച്ചിടാറുള്ളത്. ട്രെയിന്‍ ഗതാഗതത്തില്‍ ഏറ്റവുമധികം സമയ നഷ്ടം സംസ്ഥാനത്ത് ഉണ്ടാകുന്നത് ഈ മേഖലയിലാണ്.

നിലവിൽ ഒറ്റവരി പാത ആയതിനാൽ ഒരു ട്രെയിന്‍ പോയ ശേഷം മാത്രമാണ് അടുത്ത ട്രെയിന് കടന്നു പോകാൻ സാധിക്കുകയുള്ളൂ. ഈ മേഖലയിലൂടെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ അധിക സമയം എടുക്കുന്നു എന്നതും സജീവമായ പരാതി ആയിരുന്നു. വള്ളത്തോൾ നഗർ-ഷൊർണൂർ സ്റ്റേഷനുകൾ തമ്മിലുളള ദൂരം നാലു കിലോമീറ്റര്‍ മാത്രമാണ് എങ്കിലും ഈ മേഖല മറികടക്കാന്‍ 10 മിനിറ്റ് എങ്കിലും വേണം എന്നതാണ് നിലവിലെ അവസ്ഥ.

ഇതിനു പരിഹാരം എന്ന നിലയിലാണ് ഭാരതപ്പുഴയിൽ ഇരട്ടപ്പാതയുള്ള പാലം നിർമിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. 42 കോടി രൂപയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി റെയിൽവേ കണക്കാക്കിയിരിക്കുന്നത്. ഭാരതപ്പുഴയിൽ നിലവിലുളള പാലത്തിന് സമീപം തന്നെയാണ് പുതിയ പാലം നിര്‍മിക്കുക. ഒറ്റപ്പാലത്തിൽ രണ്ടുവശത്തേക്കുമായി ട്രാക്കുകള്‍ പുതിയ പാലത്തില്‍ ഉണ്ടാകും. പാതയുടെ സ്ഥലമെടുപ്പ് നടപടി പുരോഗമിക്കുന്നു. വളവുകളും ചെരിവുകളും ഒഴിവാക്കി ജനവാസ പ്രദേശങ്ങളിൽ ഭൂമിയേറ്റെടുക്കുമ്പോള്‍ ഉളള പ്രതിഷേധങ്ങള്‍ പരമാവധി ഇല്ലാതാക്കിയുളള നടപടികളാണ് നടക്കുന്നത്. മൊത്തം 367.39 കോടി രൂപയുടെ പദ്ധതിക്ക് ആണ് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്.

The Ministry of Railways has approved a Rs 367.39 crore project to construct a new dual carriageway from Vallathol Nagar to Shornur and a new bridge at Bharathapuzha, addressing long-standing issues on the Thiruvananthapuram-Mangalore route.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version