മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിൽ അടിയന്തരമായി ഡോക്ടറെ കാണേണ്ടവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ ബുക്കിംഗ് സേവനവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള അണ്‍ക്യൂ ടെക്നോളജീസ്. പനി, പേശി വേദന, തലവേദന, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ക്ക് ഏറെ നേരം ക്യൂവിൽ കാത്തുനിന്ന് ഡോക്ടര്‍മാരെ കാണുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ഇതിലൂടെ സാധിക്കും. അണ്‍ക്യൂ സംവിധാനം ഉപയോഗിക്കുന്ന ആശുപത്രിയിൽ വിളിച്ച് അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്താൽ മതി.
നിങ്ങള്‍ക്ക് ലഭിക്കുന്ന എസ്എംഎസിലുള്ള ലൈവ് ട്രാക്കിംഗ് ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സമയത്തിനുളള വ്യത്യാസം, മുമ്പിലുള്ള രോഗികളുടെ എണ്ണം, ഡോക്ടറുടെ സ്റ്റാറ്റസ് എന്നിവ അറിയാന്‍ സാധിക്കും. څഗെറ്റ് ഡയറക്ഷന്‍چ എന്ന ബട്ടണ്‍ ഉപയോഗിച്ച് ആശുപത്രിയിലേക്കുള്ള ദൂരവും സമയവും കൃത്യമായി പ്ലാന്‍ ചെയ്യാം.
പെരിന്തൽമണ്ണയിൽ വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള 15 ലധികം പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. നിപ ബാധിച്ച് 14 വയസുകാരന്‍ മരിച്ച പശ്ചാത്തലത്തിൽ പെരിന്തമണ്ണയിൽ ക്യൂ നിൽക്കാതെ ഡോക്ടറെ കാണാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് അണ്‍ക്യു ടെക്നോളജീസ് സ്ഥാപകന്‍ മുഹമ്മദ് ജാസിം പറഞ്ഞു.
8594011117 എന്ന നമ്പറിൽ ബന്ധപ്പെട്ടാ പെരിന്തൽമണ്ണയിലെ ജസാഹത്ത് കെയറി ഇഎന്‍ടി, ഗൈനക്കോളജി, പീഡിയാട്രിക്, ഡെര്‍മറ്റോളജി, നേത്രരോഗം, സൈക്യാട്രി, പള്‍മനോളജി, ദന്തചികിത്സ തുടങ്ങിയ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ ബുക്ക് ചെയ്യാനാകും. അസ്ഥിരോഗ വിഭാഗം, ഗ്യാസ്ട്രോ എന്‍ട്രോളജി, എന്‍ഡോക്രൈനോളജി തുടങ്ങിയ വിഭാഗത്തിലെ ചികിത്സയ്ക്കായി 8594011116 എന്ന നമ്പരി ബന്ധപ്പെടാവുന്നതാണ്. ലൈവ് ട്രാക്കിംഗ് സ്ക്രീനിന്‍റെ മാതൃകാരുപം ചുവടെ ചേര്‍ത്തിരിക്കുന്നു.
ഇതിനിടയിൽ മരിച്ച 14 കാരൻ്റെ കബറടക്കം നിപ പ്രോട്ടോക്കൾ പാലിച്ച് നടന്നു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ മാതാപിതാക്കളെയും അടുത്ത ബന്ധുവിനെയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയോടെയാണ് നിപ ബാധിച്ച പതിനാലുകാരന്‍റെ മരണം സ്ഥിരീകരിച്ചത്. 10.50 ഓടെ ഹൃദയസ്തംഭനം ഉണ്ടാകുകയും 11.30 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജാർജ് അറിയിച്ചു.
Amidst the Nipah outbreak in Malappuram, Unque Technologies, supported by the Kerala Startup Mission, introduces a doctor booking service to help patients avoid queues. The system offers live tracking and booking for multiple specialties in Perinthalmanna.