രത്തൻ ടാറ്റയുടെ ടിസിഎസ് റോൾസ് റോയ്‌സുമായി ചേർന്നുകൊണ്ട് ഒരു പുതിയ പദ്ധതിയ്ക്ക് രൂപം കൊടുക്കുകയാണ്. ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷൻസ് എന്നിവയിൽ മുന്നിൽ നിൽക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) റോൾസ് റോയ്‌സുമായുള്ള സഹകരണമാണ് ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നത്. ഹൈഡ്രജൻ ഇന്ധന സംവിധാന സാങ്കേതികവിദ്യ ഗവേഷണം  വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഇടപെടൽ. റോൾസ്-റോയ്സ്, സിവിൽ എയ്‌റോസ്‌പേസ്, ഡിഫൻസ് എയ്‌റോസ്‌പേസ്, സേവനങ്ങൾ, പവർ സിസ്റ്റങ്ങൾ എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ഒരു ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയാണ്. രണ്ട് കോർപ്പറേറ്റ് ഭീമന്മാരുടെ ഒത്തുചേരലോടെ ഈ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പുതിയ പദ്ധതിയിൽ ഹൈഡ്രജൻ ഏവിയേഷൻ-ഇന്ധന ജ്വലനം, ഇന്ധന വിതരണം, ഒരു എഞ്ചിനുമായി ഇന്ധന സംവിധാനം സംയോജിപ്പിക്കൽ എന്നിവയ്ക്കുള്ള മൂന്ന് പ്രധാന വെല്ലുവിളികളെ നേരിടാൻ ടിസിഎസ്, റോൾസ് റോയ്സിന് സഹായം നൽകും. ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) 2050-ഓടെ കാർബൺ പുറന്തള്ളൽ ഇല്ലതാക്കാനുള്ള ലക്ഷ്യത്തിലാണ്.

റോൾസ്-റോയ്‌സിലെ റിസർച്ച് ആൻഡ് ടെക്‌നോളജി ഡയറക്ടർ അലൻ ന്യൂബി, ഇതേക്കുറിച്ച് സംസാരിച്ചിരുന്നു, “ഞങ്ങളുടെ ഹൈഡ്രജൻ ഗവേഷണ പരിപാടിയിലേക്ക് ഞങ്ങൾ TCS-നെ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ സാങ്കേതിക ലക്ഷ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ അവരുടെ എഞ്ചിനീയറിംഗ് കഴിവുകൾ വിലപ്പെട്ട പങ്ക് വഹിക്കും. ഒപ്പം TCS ഉള്ളത് വ്യോമയാന മേഖലയുടെ ഊർജ്ജ പരിവർത്തനം സാധ്യമാക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയിൽ വളരെ പ്രയോജനകരമാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്.

ടിസിഎസ് 2010 മുതൽ റോൾസ് റോയ്‌സുമായി ചേർന്ന് ഡിസൈൻ, മാനുഫാക്ചറിംഗ് എഞ്ചിനീയറിംഗ്, കൺട്രോൾ സിസ്റ്റംസ്, സോഫ്‌റ്റ്‌വെയർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഏറ്റവും പുതിയ സംരംഭം, വ്യോമയാനത്തിന് ഭാവി നവീകരിക്കുന്നതിനായി ഇരു കമ്പനികളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്. ഫാർൺബറോ ഇൻ്റർനാഷണൽ എയർഷോയിൽ ആണ് ടിസിഎസിനൊപ്പം ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നതായി റോൾസ് റോയ്‌സ് വെളിപ്പെടുത്തിയത്. 

Tata Consultancy Services (TCS) and Rolls-Royce expand their partnership to develop hydrogen fuel system technology for zero-carbon aviation. Learn about their collaborative efforts and impact on sustainable aviation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version