കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിലേക്ക് ആയിരുന്നു ജനശ്രദ്ധ മുഴുവൻ. മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് എന്ന പ്രത്യേകതകളോടെ വന്ന ഈ ബജറ്റിൽ എന്തൊക്കെ വസ്തുക്കൾക്ക്  വില കൂടുന്നു, കുറയുന്നു എന്നറിയാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു കൂടുതലും. സ്വർണവും വെള്ളിയും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവയ്ക്ക് ബജറ്റ് പ്രഖ്യാപനം അനുസരിച്ച് വില കുറയും.

കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വില കുറയുന്നവയിൽ ആണ് ഇവയൊക്കെ ഉൾപ്പെടുന്നത്. കാൻസർ മരുന്നുകൾ, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയുടെ വില കുറയും. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും വിലയും കുറയും. സ്വർണം ഗ്രാമിന് 420 രൂപവരെ കുറയാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ബജറ്റിൽ നിർദേശമുണ്ട്. എക്‌സറേ ട്യൂബുകൾക്ക് തീരുവ കുറയ്ക്കും. കാൻസർ രോഗികൾക്ക് നേരിയ ആശ്വാസമേകുന്ന പ്രഖ്യാപനമാണ് ബജറ്റിലേത്. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കി. ക്യാൻസർ രോഗത്തിനുള്ള മരുന്നിന്റെ വില വർദ്ധനവ് സാധാരണക്കാരായ രോഗികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രഖ്യാപനം ആരോഗ്യ രംഗത്തിനും രോഗികൾക്കും പുത്തൻ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

വില കുറയുന്നവ

  • സ്വർണം
  • വെള്ളി
  • പ്ലാറ്റിനം
  • കാൻസറിനുള്ള 3 മരുന്നുകൾ
  • മൊബൈൽ ഫോൺ, ചാർജർ, മൊബൈൽ ഘടകങ്ങൾ
  • തുകൽ, തുണി
  • എക്സ്റേ ട്യൂബുകൾ
  • 25 ധാതുക്കൾക്ക് എക്സൈസ് തീരുവ ഒഴിവാക്കി
  • മത്സ്യമേഖലയിൽ നികുതിയിളവ്
  • ചെരുപ്പുകൾ

വില കൂടുന്നവ

  • പിവിസി പൈപ്പുകൾ
  • പ്ലാസ്റ്റിക്കുകൾ
  • ഫ്ലക്സ്–ബാനറുകൾക്ക് തീരുവ കൂട്ടി (10%-25%)
  • സോളർ പാനലുകൾക്കും സെല്ലുകൾക്കും തീരുവ ഇളവ് നീട്ടില്ല
  • അമോണിയം നൈട്രേറ്റ്
  • ടെലികോം ഉപകരണങ്ങൾ

ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ക്യാമറ ലെൻസുകൾ പോലുള്ള ഘടകങ്ങളുടെ ഇറക്കുമതി നികുതിയിൽ കുറവ് വരുത്തുമെന്ന് സീതാരാമൻ തൻ്റെ മുൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

The Union Budget 2024 brings price reductions on gold, silver, mobile phones, and cancer drugs due to customs duty concessions. However, PVC pipes, plastics, and telecom equipment see price increases. Learn more about how these changes impact various sectors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version