സ്വന്തം വീടായ മന്നത്ത് ഡിസൈൻ ചെയ്തുകൊണ്ടായിരുന്നു ഇന്റീരിയർ ഡിസൈനർ എന്ന നിലയ്ക്കുള്ള കരിയറിന് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ (Gauri Khan) തുടക്കം കുറിച്ചത്. ആ തുടക്കം ഗംഭീരമായി. വർഷങ്ങൾക്കിപ്പുറം ആഗോളതലത്തിൽത്തന്നെ അറിയപ്പെടുന്ന ഡിസൈനറാണ് ഗൗരി ഖാൻ. തന്റെ ചിന്തകളെയും വ്യക്തിപരമായ അനുഭവങ്ങളെയും ഡിസൈനുകൾ വലിയ രീതിയിൽ പ്രതിഫലിപ്പിക്കുന്നതായി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ ഗൗരി ഖാൻ പറഞ്ഞു. വ്യക്തി ജീവിതവും സംരംഭക യാത്രയും ബാലൻസ് ചെയ്ത് കൊണ്ടുപോകേണ്ടത് അനിവാര്യമാണെന്നും, അത് വിചാരിക്കുന്നയത്ര എളുപ്പമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

2012ലാണ് ഗൗരി ഖാൻ ഡിസൈൻ രംഗത്തേക്കെത്തുന്നത്. 2013ൽ ഗൗരി ഖാൻ ഡിസൈൻസ് (Gauri Khan Designs) എന്ന കമ്പനി ആരംഭിച്ചു. പിന്നീട് ആർക്കിടെക്ചർ, ഇന്റീരിയർ, ഫർണിച്ചർ രംഗങ്ങളിലായി നിരവധി പ്രൊജക്റ്റുകൾ കമ്പനി ചെയ്തു. ക്യൂറേറ്റഡ് ആർട്ട്‌വർക്കുകളും സ്വകാര്യ ഡിസൈൻ കൺസൾട്ടേഷനുകളും ഉൾക്കൊള്ളുന്ന ഡൽഹി എക്സ്പീരിയൻസ് സെന്ററും ഗൗരി അടുത്തിടെ ആരംഭിച്ചു.
Explore Gauri Khan’s remarkable journey as an interior designer, from her start at Mannat to founding Gauri Khan Designs and achieving global recognition.