കോവാക്സിൻ നിർമ്മിച്ച് രാജ്യത്തിന്റെ   അഭിമാനമായ ഡോ. കൃഷ്ണ എല്ലയുടെ ആര്‍.സി.സി ന്യൂട്രാഫില്‍ പ്രൈവറ്റ് ലിമിറ്റഡ് (RCC Nutrafill) എന്ന പുതിയ സംരംഭത്തിന്   എറണാകുളം അങ്കമാലി KSIDC ബിസിനസ് പാർക്കിൽ തറക്കല്ലിട്ടു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പിട്ട   സുപ്രധാന നിക്ഷേപങ്ങളില്‍ ഒന്നായ 98-ാമത്തെ പദ്ധതിയാണ് ഈ ഫുഡ് പ്രൊസസിങ്ങ് ആന്റ് ലൈഫ് സയൻസ് കമ്പനി. ചടങ്ങിൽ വച്ച് വ്യവസായ മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടിയത്  കേരളത്തിലേക്ക് പ്രവാസികളുടെ റിവേഴ്‌സ് മൈഗ്രേഷൻ  176 ശതമാനമായി വര്‍ധിച്ചു എന്നാണ്‌.  കേരളത്തിലെ സുരക്ഷിതവും സമ്പന്നവുമായ അന്തരീക്ഷമാണ് ഇതിന് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

RCC Nutrafill Kerala Investment

  ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ പ്രഖ്യാപിക്കപ്പെട്ട ഫുഡ് പ്രൊസസിങ്ങ് ആന്റ് ലൈഫ് സയൻസ് കമ്പനിയാണ് അങ്കമാലി കെ എസ് ഐ ഡി സി ബിസിനസ് പാർക്കിൽ നിർമാണം തുടങ്ങുന്നത്. ആർ സി സി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ യൂണിറ്റിൽ ലൈഫ് സയൻസ്, ഫാസ്റ്റ് മൂവിങ്ങ് കൺസ്യൂമർ ഗുഡ്സ് വിഭാഗത്തിൽ പെടുന്ന ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനൊപ്പം കോൾഡ് സ്റ്റോറേജും സംഭരണ ശാലയും ആർ ആൻ്റ് ഡി സൗകര്യവും ഒരുക്കുന്നുണ്ട്.

ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത മെഷിനറികൾക്കൊപ്പം ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങൾ  ദീർഘകാലം ഈടുനിൽക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സഹായകമാകും. പുതിയ യൂണിറ്റിന്റെ നിർമ്മാണം പൂർത്തിയായി ആദ്യമാസങ്ങളിൽ തന്നെ നൂറിലധികം തൊഴിലവസരങ്ങൾ ഇവിടെ ലഭ്യമാകും. ഫുഡ് പ്രൊസസിങ്ങ്, ലൈഫ് സയൻസ് മേഖലയിൽ വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന കേരളത്തിലേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കാൻ സഹായകമാകും ഈ സംരംഭം.

യൂണിറ്റിന്റെ തറക്കല്ലിടൽ  ചടങ്ങിനിടയിലാണ്  പ്രവാസികള്‍ തിരികെ കേരളത്തിലേക്ക് സംരംഭ മോഹവുമായി  വന്നുകൊണ്ടിരിക്കുകയാണെന്ന്   സംസ്ഥാന വ്യവസായമന്ത്രി മന്ത്രി പി. രാജീവ് കണക്കുകളെ അടിസ്ഥാനമാക്കി വ്യക്തമാക്കിയത്.   പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ റിവേഴ്‌സ് മൈഗ്രേഷന്‍ 176 ശതമാനമായി വര്‍ധിച്ചതായി   പി. രാജീവ് പറഞ്ഞു . 40,000ലധികം പ്രൊഫഷനലുകള്‍ വിവിധ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും തിരികെ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും
 കേരളത്തിലെ സുരക്ഷിതവും സമ്പന്നവുമായ അന്തരീക്ഷമാണ് ഇതിന് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.  

 ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് നിക്ഷേപ അവസരങ്ങള്‍ക്ക് വഴിയൊരുക്കി വ്യവസായരംഗത്ത് വന്‍ മുന്നേറ്റം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഒപ്പുവച്ചവയില്‍ ഇതുവരെ 35,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി . അദാനി ഗ്രൂപ്പിന്റെ കളമശ്ശേരി ലോജിസ്റ്റിക്‌സ് പാര്‍ക്കിനും വിവിധ മേഖലകളിലെ ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ക്കും കേരളം വേദിയാകുകയാണ്. ആദ്യഘട്ട നിക്ഷേപങ്ങള്‍ വിജയകരമായി നടപ്പിലായാല്‍ കൂടുതല്‍ പദ്ധതികള്‍ക്കും വന്‍തോതില്‍ നിക്ഷേപങ്ങള്‍ക്കും വാതില്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ റോജി എം. ജോണ്‍ എം.എല്‍.എ , ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക, ഭാരത് ബയോടെക് ഇന്റര്‍നാഷനല്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ സായി പ്രസാദ് ദേവരാജലുലു, ഇന്നൊവേറ്റീവ് ഇന്‍ഫ്രാ ആന്‍ഡ് മൈനിങ് സൊല്യൂഷന്‍സ് ഹ്യൂമന്‍ റിസോഴ്‌സസ് മേധാവി വിനോദ് കൃഷ്ണ, അങ്കമാലി നഗരസഭ ചെയര്‍മാന്‍ അഡ്വ. ഷിയോ പോള്‍ പങ്കെടുത്തു.

Dr. Krishna Ella’s RCC Nutrafill inaugurates a new food processing and life sciences unit in Angamaly, marking a major investment in Kerala.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version