ക്രിക്കറ്റ് മോഹവുമായി പാടത്തും പറമ്പിലും തെങ്ങിൻ മടൽ വെട്ടി ബാറ്റുണ്ടാക്കി കളിച്ച നൊസ്റ്റാൾജിയ എന്നും മലയാളിക്കുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച് അന്താരാഷ്ട്ര വിപണികൾ കീഴടക്കി പോകുന്ന ഒരു ബാറ്റിനെ പറ്റി അറിയാത്തവർ ഉണ്ടാവില്ല. മെയ്ഡ് ഇന്ത്യ എന്ന എന്ന ടാഗോടെ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ കയ്യിലേന്തിയ ഒരു ബാറ്റ്.

ക്രിക്കറ്റ് പ്രേമികൾക്കും ആരാധകർക്കും എന്നും ഓർമ്മയിൽ നിലനിൽക്കുന്ന പേരാണ് കശ്മീർ വില്ലോ. ബാറ്റ് നിർമാണത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഇന്ത്യൻ പതിപ്പായിരുന്നു കശ്മീർ വില്ലോ. ഒരു പ്രത്യേക തരം സാലിക്സ് മരമാണ് വില്ലോകൾ. ബാറ്റുകളുടെ നിർമ്മാണത്തിനു വേണ്ടിയാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്.  ഈട് നിൽക്കുന്ന തടി ആയതുകൊണ്ടാണ് ഇവയെ ഉയർന്ന നിലവാരമുള്ള ക്രിക്കറ്റ് ബാറ്റുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്. കെട്ടിലും മട്ടിലും ഇംഗ്ലണ്ടിൽ വളരുന്ന ഇംഗ്ലീഷ് വില്ലോകളോട് കിടപിടിക്കുന്നവയാണ് കശ്മീർ വില്ലോകൾ. ഇവ ബാറ്റ് നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെടുന്നത് ഇംഗ്ലീഷുകാരുടെ കടന്നു വരവോടെയാണ്.  

ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശം നിറഞ്ഞ ഗാലറികളിലേക്ക് സിക്സറുകളും, ബൗണ്ടറികളും പായിച്ച കശ്മീർ വില്ലോ ബാറ്റുകൾ, ഇപ്പോൾ ഇന്ത്യയിൽ നിന്നും കടൽകടന്ന് പല പ്രമുഖ രാജ്യങ്ങളിലേക്കും അവരുടെ കളിക്കാരിലേക്കും ചേക്കേറിക്കഴിഞ്ഞിരിക്കുന്നു. ഈ “മെയ്ഡ് ഇൻ ഇന്ത്യ” ബാറ്റുകൾ ആണ് അന്താരാഷ്ട്ര പ്രശംസ നേടുകയാണ്.

ഉയർന്നുവരുന്ന ഈ അംഗീകാരം, ഇന്ത്യൻ നിർമ്മാതാക്കൾ ആഗോള ക്രിക്കറ്റ് വിപണിയിലേക്ക് നൽകുന്ന ഗുണനിലവാരത്തിന്റെയും കരകൗശലത്തിന്റെയും വിലയാണ് എന്ന് പറയാം. ഏകദേശം 700 കോടി രൂപ വിലമതിക്കുന്ന കശ്മീരിലെ ഈ ബാറ്റ്  വ്യവസായം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ ഒരു സുപ്രധാന ഭാഗമാണ്. ഇത് 10,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു സംരംഭം കൂടിയാണിത്. 2021-2022 കാലയളവിൽ മാത്രം കശ്മീരിൽ നിന്ന് ഏകദേശം 35,000 ബാറ്റുകൾ കയറ്റുമതി ചെയ്തു. ഇത് അന്താരാഷ്ട്ര മാർക്കറ്റിൽ ഈ ബാറ്റുകളുടെ ഡിമാൻഡ് വർധന തന്നെയാണ് വിളിച്ചോതുന്നത്.

ഇന്ത്യൻ നിർമ്മിത കശ്മീർ വില്ലോ ബാറ്റുകൾ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പോലും അംഗീകരിച്ച്‌ കഴിഞ്ഞവയാണ്. കുറഞ്ഞത് 37 അന്താരാഷ്ട്ര കളിക്കാരെങ്കിലും അവരുടെ ഗെയിമുകൾക്കായി ഈ ബാറ്റുകൾ ആണ് തിരഞ്ഞെടുക്കുന്നത്. മുൻനിര കായികതാരങ്ങൾ നൽകുന്ന ഈ അംഗീകാരം ഇന്ത്യയിൽ നിർമ്മിച്ച വസ്തുക്കളോടുള്ള ആദരവ് കൂടിയാണ് പ്രകടമാക്കുന്നത്. ആഗോള തലത്തിൽ ഗണ്യമായ അംഗീകാരവും ആദരവും നേടിക്കൊണ്ട് കാശ്മീർ വില്ലോ ബാറ്റ് വ്യവസായം, അന്താരാഷ്ട്ര മാർക്കറ്റിലേക്ക് കയറ്റുമതിയും അംഗീകാരവും വർധിപ്പിച്ചു. ഒപ്പം അവയുടെ ഗുണനിലവാരവും മത്സരക്ഷമതയും തെളിയിക്കുന്നുമുണ്ട്.

Discover the rise of the Kashmir willow bat industry, celebrated for its quality and craftsmanship, making significant global impact with increasing exports and international endorsements.

Share.

Comments are closed.

Exit mobile version