കോടീശ്വരന് എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു ഇന്ത്യക്കാരനും ആദ്യം മനസ്സില്‍ ഓടിയെത്തുന്ന പേര് മുകേഷ് അംബാനിയുടേത് ആയിരിക്കും. പണം ചെലവാക്കാൻ ഒരു മടിയും ഇല്ലാത്ത വ്യക്തിയാണ് മുകേഷ് അംബാനി എന്ന് തെളിയിച്ചുകൊണ്ടാണ് അടുത്തിടെ ഇളയമകൻ അനന്തിന്റെ വിവാഹം ഈ കുടുംബം നടത്തിയത്. 5000 കോടി രൂപയോളം ആണ് ഈ വിവാഹത്തിന് വേണ്ടി അംബാനി കുടുംബം ചിലവാക്കിയത്.
റിലയൻസ് ഇൻഡസ്ട്രീസിനെ ലോക ശ്രദ്ധയിലേയ്ക്ക് ഉയർത്തിയ മുകേഷ് അംബാനി നിലവിൽ ആഗോള കോടീശ്വര പട്ടികയിൽ 11-ാം സ്ഥാനത്താണ്. ഊർജ്ജം, പെട്രോകെമിക്കൽസ്, ടെക്സ്റ്റൈൽസ്, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ശക്തി തെളിയിച്ച റിലയൻസ് ഗ്രൂപ്പ് സ്ഥാപിച്ചത് മുകേഷ്- അനിൽ അംബാനിമാരുടെ അച്ഛൻ ധീരുഭായ് അംബാനി ആണ്.
അംബാനി കുടുംബത്തിന്റെ വീടും വാഹനങ്ങളും വിവാഹങ്ങളുമെല്ലാം ആളുകള്‍ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ഇതിനിടയിൽ പലരും ആലോചിച്ചിട്ടുള്ള ഒരു കാര്യമാണ് മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയായിരിക്കും എന്ന്. സ്ഥിരം കാറിൽ യാത്ര ചെയ്യുന്ന അംബാനിയുടെ സുരക്ഷ കുടുംബത്തെ പോലെ തന്നെ റിലയൻസ് ഗ്രൂപ്പിന്റെയും ആവശ്യമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കും മറ്റുമായി ചെലവാക്കുന്ന തുകയിൽ യാതൊരു വിട്ടുവീഴ്ചയും റിലയൻസ് വരുത്തുന്നില്ല.
പ്രത്യേക സുരക്ഷ ഫീച്ചറുകളാൽ കസ്റ്റം ചെയ്ത വാഹനത്തിലാണ് അംബാനിയുടെ യാത്ര. ഇതിന്റെ ഡ്രൈവർ അംബാനിയുടെ വിശ്വസ്തൻ ആണ്. 2017 -ൽ പുറത്തുവന്ന ഒരു വൈറൽ വീഡിയോയിൽ, മുകേഷ് അംബാനിയുടെ കാര്‍ ഓടിക്കുന്ന ഡ്രൈവര്‍ക്ക് എത്രയാണ് ശമ്പളം എന്ന് പറയുന്നുണ്ട്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനേക്കാള്‍ കൂടുതലാണ് ഈ ഡ്രൈവർക്ക് ശമ്പളം. 2017ല്‍ അംബാനിയുടെ ഡ്രൈവര്‍ വാങ്ങിയിരുന്ന മാസ ശമ്പളം 2 ലക്ഷം രൂപയായിരുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്. അതായത് ഡ്രൈവര്‍ക്ക് വാര്‍ഷിക ശമ്പളമായി ലഭിച്ചിരുന്നത് 24 ലക്ഷം രൂപ. 7 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ 2024ല്‍ ഡ്രൈവര്‍ക്ക് മാസം എത്ര ശമ്പളം കിട്ടുന്നുണ്ടാകും എന്ന് ഊഹിക്കാവുന്നതേ ഉളളൂ.
അംബാനിയുടെ ഡ്രൈവർ ആയിരിക്കാൻ വെറും ഡ്രൈവിങ് മാത്രം അറിഞ്ഞിരുന്നാൽ പോരാ. ഒരു സ്വകാര്യ ഏജന്‍സി വഴി മാത്രമാണ് അംബാനി കുടുംബത്തിലേക്ക് ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുന്നത്. അംബാനി കുടുംബത്തിന്റെ ജീവിത രീതിക്ക് യോജിച്ച തരത്തില്‍ പെരുമാറാനുളള കര്‍ശനമായ പരിശീലനം ലഭിച്ചവരായിരിക്കും ഇവിടുത്തെ ഡ്രൈവര്‍മാര്‍. വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും, സുരക്ഷ ഉറപ്പാക്കാനും ഇവർക്കു സാധിക്കണം. എല്ലാത്തരം വാഹനങ്ങളും കൈകാര്യം ചെയ്യാൻ ഇവർക്ക് കഴിയണം. അംബാനിയുടെ വാഹനം ബുള്ളറ്റ് പ്രൂഫ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
Discover how Mukesh Ambani, one of the world’s wealthiest individuals, ensures top-tier compensation for his personal staff, including an impressive salary for his personal driver.