എടിഎമ്മുകളിൽ നിന്ന് കാർഡുകൾ ഇല്ലാതെ യുപിഐ ഉപയോഗിച്ച് ഉപഭോക്താവിന് പണം പിൻവലിക്കാൻ കഴിയുന്ന ഇന്റർഓപ്പറബിൾ കാർഡ്‌ലെസ് ക്യാഷ് വിത്ഡ്രോവൽ (ഐസിസിഡബ്ല്യു) സൗകര്യം ഒരുങ്ങുന്നു. ഫിസിക്കൽ കാർഡുകളുടെ ആവശ്യമില്ലാതെ വിവിധ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് സൗകര്യപ്രദമായി പണം ആക്‌സസ് ചെയ്യാൻ ഉപഭോക്താക്കളെ ഇത് സഹായിക്കുന്നു.  ഇതിനായി നിങ്ങളുടെ കൈയ്യിൽ കരുതേണ്ടത് സ്മാർട്ട്‌ഫോൺ മാത്രമാണ്. യുപിഐ ആപ്പ് ആണ് പണം പിൻവലിക്കാൻ എടിഎമ്മിൽ ഉപയോഗിക്കേണ്ടത്.

നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഇത്തരത്തിലുള്ള UPI പിൻവലിക്കലിന് അംഗീകാരം നൽകി. MySmartPrice റിപ്പോർട്ട് അനുസരിച്ച്, ആളുകൾക്ക് ഡെബിറ്റ് കാർഡുകൾ കയ്യിൽ കൊണ്ടുനടക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ട് എന്നും എടിഎമ്മിൽ നിലവിലുള്ള കാർഡ്‌ലെസ് പിൻവലിക്കലിക്കൽ കാർഡ് ഉപയോഗിച്ച് ചെയ്യുന്നതിനേക്കാൾ സങ്കീർണ്ണമാണെന്നും പറയുന്നു.

യുപിഐ ആപ്പുകൾ വഴി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനേക്കാൾ എളുപ്പമാണെന്നും കണ്ടെത്തി.

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ യുപിഐ ആപ്പുകൾ എങ്ങനെ ഉപയോഗിക്കാം?

ഘട്ടം 1: ഒരു ഉപഭോക്താവ് എടിഎമ്മിൽ ‘UPI പണം പിൻവലിക്കൽ’ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, അവർ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക എത്രയാണ് എന്ന് നൽകാൻ ആവശ്യപ്പെടും.

ഘട്ടം 2: ഉപഭോക്താവ് പിൻവലിക്കൽ തുക നൽകിക്കഴിഞ്ഞാൽ, എടിഎം സ്ക്രീനിൽ  ഒരു QR കോഡ് ദൃശ്യമാകും.

ഘട്ടം 3: ഇടപാടുമായി മുന്നോട്ട് പോകുന്നതിന്, ഈ QR കോഡ് സ്കാൻ ചെയ്യുന്നതിന് ഉപഭോക്താവ് ഏതെങ്കിലും UPI ആപ്പ് ഉപയോഗിക്കണം.

ഘട്ടം 4: UPI പിന്നുകൾ ഉപയോഗിച്ച് ട്രാൻസാക്ഷൻ സ്ഥിരീകരിക്കുക.

ശ്രദ്ധിക്കുക: നിങ്ങളുടെ ഇടപാട് പ്രോസസ്സ് ചെയ്യാൻ ഏകദേശം 30 സെക്കൻഡ് എടുത്തേക്കാം. കൂടുതൽ സമയം എടുത്താൽ പരിഭ്രാന്തരാകരുത്.

യുപിഐ-എടിഎം പണം പിൻവലിക്കൽ ഇടപാട് പരിധി

പ്രതിദിന യുപിഐ ഇടപാടുകളുടെ നിലവിലുള്ള പരിധികളും നിർദ്ദിഷ്ട ബാങ്കിൻ്റെ നിബന്ധനകളും സഹിതം ഒരു ഉപഭോക്താവിന് പരമാവധി 10,000 രൂപ വരെ പിൻവലിക്കാം. അത്തരം പരിധികൾ ബാങ്കുകളിൽ വ്യത്യസ്തമാണെന്ന് ഉപയോക്താവ് ശ്രദ്ധിക്കേണ്ടതാണ്.

യുപിഐ-എടിഎം പണം പിൻവലിക്കലിൻ്റെ പ്രയോജനങ്ങൾ

എടിഎം കാർഡുകൾ കൈവശം വയ്ക്കേണ്ടതില്ലാത്തതിനാൽ പണം പിൻവലിക്കാനുള്ള വളരെ സൗകര്യപ്രദമായ മാർഗമാണ് ഇത്. യുപിഐ പ്ലാറ്റ്‌ഫോമിനെ പിന്തുണയ്ക്കുന്ന മിക്ക ബാങ്കുകളിലും എടിഎമ്മുകളിലും ഈ സേവനം ലഭ്യമാണ്. ഒരു പുതിയ അക്കൗണ്ട് തുറന്നതിന് ശേഷം നിങ്ങൾക്ക് എടിഎം കാർഡ് ലഭിച്ചിട്ടില്ലെങ്കിൽ, പണം പിൻവലിക്കാൻ നിങ്ങൾക്ക് ഈ സൗകര്യം എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ് മറ്റൊരു നേട്ടം.

Learn how UPI-ATM’s Interoperable Cardless Cash Withdrawal (ICCW) service allows you to withdraw cash without a physical card using your smartphone and a UPI app. Discover the steps, limits, and benefits.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version