ആച്ചി മസാല എന്ന് കേട്ടാൽ മനസിലാവാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല അത്രയേറെ മലയാളികൾക്കിടയിൽ വരെ പ്രീയപ്പെട്ട ബ്രാൻഡായി മാറിക്കഴിഞ്ഞ ഒന്നാണിത്. ഇന്ത്യയുടെ സമ്പന്നമായ പാചക പൈതൃകം ഉൾക്കൊള്ളുന്ന ഒരു ബ്രാൻഡാണ് ദക്ഷിണേന്ത്യയിലുടനീളമുള്ള അടുക്കളകളിലെ നിറസാന്നിധ്യമായ ആച്ചി മസാല. 1995-ൽ ചെന്നൈയിൽ പത്മസിങ് ഐസക്ക് സ്ഥാപിച്ച ആച്ചി മസാല ഫുഡ്സ് രുചിയുടെയും പാരമ്പര്യത്തിൻ്റെയും പാതയിൽ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടിലെ നസ്രത്ത് എന്ന ഗ്രാമത്തിൽ നിന്നും ഒരു പാചകലോകത്ത് ഒരു സാമ്രാജ്യം തന്നെ വളർത്തിക്കൊണ്ടാണ് ഐസകിന്റെ യാത്ര. ഒരു കാർഷിക കുടുംബത്തിൽ വളർന്ന അദ്ദേഹം, അമ്മയുടെ പാചകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ആച്ചി മസാല എന്ന ആശയം ആദ്യം മനസ്സിൽ കൊണ്ടുവരുന്നത്. ഗോദ്റെജിലെ ഹെയർ ഡൈ വിൽപ്പനക്കാരനായി കുറച്ചുനാൾ പ്രവർത്തിച്ചതിന് ശേഷം ആണ് ഐസക്ക് മസാല വ്യാപാരത്തിലേക്ക് കടക്കുന്നത്. വെറും 2 രൂപ വിലയുള്ള ഒരു കറി മസാല പൗഡർ ആയിരുന്നു ഐസക്കിന്റെ ആദ്യ ഉൽപ്പന്നം. ഇത് വിപണിയിൽ ഒരു വിപ്ലവം സൃഷ്ടിക്കുകയും അവിടെ നിന്നും ആച്ചി മസാല എന്ന ബിഗ് ബ്രാൻഡിന്റെ വളർച്ച ആരംഭിക്കുകയും ചെയ്തു.
ആച്ചി മസാല ഫുഡ്സ്, വൈവിധ്യമാർന്ന സുഗന്ധവ്യഞ്ജന മിശ്രിതങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മസാല പാക്കറ്റുകൾ ആണ് പുറത്തിറക്കുന്നത്. രുചിയിലും ഗുണനിലവാരത്തിലും താങ്ങാനാവുന്ന വിലയിലും മുൻപന്തിയിൽ നിൽക്കുന്ന ആച്ചി സൗത്ത് ഇന്ത്യൻ രുചികൾ ഇന്ത്യ മുഴുവൻ പരിചയപ്പെടുത്തുന്ന ബ്രാൻഡായി വളർന്നത് വളരെ പെട്ടെന്നാണ്. 2022 ൽ ആച്ചി 1660 കോടി രൂപ വരുമാനവും 21.7 കോടി രൂപ അറ്റാദായവും നേടിയെന്നാണ് റിപ്പോർട്ടുകൾ.
2023-ൽ, വിപ്രോയും ടാറ്റ ഗ്രൂപ്പും ആച്ചി കമ്പനി ഓഹരികൾ ഏറ്റെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചു. 1000 കോടി രൂപയുടെ വിപണി മൂല്യം ആണ് ഇതിലൂടെ കമ്പനിക്ക് ലഭിച്ചത്. ഇന്ന്, ആച്ചി മസാല ഫുഡ്സിന് 2000 കോടി രൂപ മൂല്യമുണ്ട്. ഐസകിന്റെ നേതൃത്വത്തിൽ, ആച്ചി പാരമ്പര്യത്തോടൊപ്പം പുതുമയും എപ്പോഴും സ്വീകരിച്ചിട്ടുണ്ട്. Gulfood 2024 പോലുള്ള അന്താരാഷ്ട്ര ഫോറങ്ങളിൽ കമ്പനിയുടെ പങ്കാളിത്തം എത്തിയതോടെ ആഗോള വിപണിയിലേക്ക് സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെ ഈ ബ്രാൻഡ് എത്തിയിരിക്കുകയാണ്. മസാലകളുടെ സുഗന്ധവും എസ്സൻസും നിലനിർത്താൻ കോൾഡ് ഗ്രൈൻഡിംഗ് സാങ്കേതികവിദ്യ ആണ് ആച്ചി മസാല ഉപയോഗിക്കാറുള്ളത്.
അതിൻ്റെ തുടക്കം മുതൽ, ആച്ചി മസാല ഫുഡ്സ് ഒരു കമ്പനി എന്നതിലുപരിയായി ഇത് ഐസക്കിന്റെ അഭിനിവേശത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പുതുമയുടെയും ഒരു യാത്രയാണ്. ലോകമെമ്പാടുമുള്ള അടുക്കളകളിൽ മസാലനിറയ്ക്കുന്ന ആച്ചി, ഇന്ത്യൻ പാചക പൈതൃകത്തിൻ്റെ അഭിമാനകരമായ നേട്ടമായി നിലകൊള്ളുന്നു.
Discover the inspiring journey of Aachi Masala Foods, founded by Padmasingh Isaac in 1995, and how it grew to become a global leader in the spice industry, valued at Rs 2000 crore.