സംസ്ഥാനത്തെ ഐടി ജീവനക്കാര്‍ക്കിടയിൽ  പിരിമുറുക്കം കുറയ്ക്കുന്നതിന്‍റെ ഭാഗമായി കായികമത്സരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നയത്തിനോടനുബന്ധിച്ച് കോഴിക്കോട് മലബാര്‍ ബിസിനസ് ക്വിസ് ലീഗ് സംഘടിപ്പിക്കുന്നു. ജീവനക്കാരുടെ ബിസിനസ് അവബോധവും നൈപുണ്യവികസനവും ലക്ഷ്യമിട്ടു കൊണ്ടാണ് അഞ്ച് മാസം നീണ്ട് നി ക്കുന്ന ക്വിസ് പ്രൊജക്റ്റ് സംഘടിപ്പിക്കുന്നത്.

സംസ്ഥാന ഐടി വകുപ്പ്, ഇന്‍റര്‍നാഷണൽ  ക്വിസിംഗ് അസോസിയേഷന്‍(ഏഷ്യ), സിഐടിഐ 2.0, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്ക് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള ഐടി മിഷനാണ് സംഘാടനച്ചുമതല.മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ലീഗ് മാച്ചുകളുടെ വിവരം പ്രഖ്യാപിച്ചത്.

മാസത്തിൽ  ഒന്നു വീതം ആഗസ്ത് മുതൽ  ഡിസംബര്‍ വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ മത്സരങ്ങളുടെയും വേദി കോഴിക്കോടായിരിക്കും. മലബാര്‍ മേഖലയിൽ  പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടു പേരടങ്ങുന്ന  ടീമുകളെ മത്സരിപ്പിക്കാം. www.keralaquizleagues.com,  എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഒരു ടീമിന് 5000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ ചെയ്യുന്ന ഓരോ ടീമുകള്‍ക്കും 5 ഓഫ്ലൈന്‍  മത്സരങ്ങളിലും  25 ഓണ്‍ലൈന്‍ മത്സരങ്ങളിലും  പങ്കെടുക്കാം.

നേരിട്ടുള്ള  ഓരോ  സ്റ്റേജ് ക്വിസുകളിലും വിജയികള്‍ക്ക് അമ്പതിനായിരം രൂപയാണ് സമ്മാനത്തുക. ഇതിനു പുറമെ ടീം ഇന്‍ട്രോ വീഡിയോ, കമ്പനി ഇന്‍ട്രോ വീഡിയോ, ടീം പോസ്റ്റര്‍ എന്നിവയും ലഭിക്കും. പ്രചാര വീഡിയോകളിലും വേദികളിലും കമ്പനികളുടെ ലോഗോയും പ്രദര്‍ശിപ്പിക്കുന്നതാണ് .
സ്ഥാപനത്തിലെ ജീവനക്കാരുടെ നിരീക്ഷണപാടവം, വിശകലന ബുദ്ധി, പ്രായോഗികയുക്തി, സമയബന്ധിതമായ പ്രവര്‍ത്തനം, തീരുമാനമെടുക്കൽ , ടീംവര്‍ക്ക്, പ്രശ്നപരിഹാരം എന്നിവ മെച്ചപ്പെടുത്തി ജോലിയിൽ  കൂടുതൽ  ഉത്പാദനക്ഷമത കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ, വിശേഷിച്ച് കേരളത്തിലെ, ബിസിനസ് രംഗത്തെക്കുറിച്ചുള്ള രസകരമായ അറിവുകള്‍  ഉള്‍പ്പെടുത്തിയാണ് മത്സരങ്ങള്‍  തയ്യാറാക്കിയിരിക്കുന്നത് .

ക്വിസിന്‍റെ ഗവേഷണം, അവതരണം, സംഘാടനം എന്നിവ ക്യു ഫാക്ടറി നോളജ് സര്‍വീസസ് ആണ്. കേരളത്തിന്‍റെ ക്വിസ് മാന്‍  സ്നേഹജ് ശ്രീനിവാസ്  ക്വിസ് മാസ്റ്ററായെത്തും. കൂടുതൽ  വിവരങ്ങള്‍ക്ക് +91 88482 14565 എന്ന നമ്പറിൽ വിളിക്കാം.

The Kozhikode Malabar Business Quiz League, organized by the Kerala IT Mission, aims to enhance business awareness and skills among IT employees. With competitions held monthly from August to December, teams from Malabar can participate in both offline and online matches, with winners receiving cash prizes and promotional benefits.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version