മലയാളികളുടെ നേതൃത്വത്തിലുള്ള എ.ഐ. (നിർമിത ബുദ്ധി) സ്റ്റാർട്ടപ്പായ ഡോക്കറ്റ്, സീരീസ് എ ഫണ്ടിങ് റൗണ്ടിലൂടെ 1.5 കോടി ഡോളറിന്റെ (125 കോടി രൂപ) മൂലധന ഫണ്ടിങ് നേടി. മേയ്ഫീൽഡ്, ഫൗണ്ടേഷൻ കാപ്പിറ്റൽ എന്നീ നിക്ഷേപക സ്ഥാപനങ്ങളാണ് ഫണ്ടിങ്ങിന് നേതൃത്വം നൽകിയത്.

തിരുവല്ല സ്വദേശി അർജുൻ പിള്ളയും തൊടുപുഴ സ്വദേശി അനൂപ് തോമസ് മാത്യുവും ചേർന്ന് 2023-ൽ തുടങ്ങിയ സംരംഭമാണ് ഡോക്കറ്റ്. കമ്പനികൾക്ക് വില്പന നേടിക്കൊടുക്കുന്ന അക്കൗണ്ട്‌സ് എക്സിക്യുട്ടീവിനോട് ഉപഭോക്താക്കൾ ഉത്പന്നത്തെക്കുറിച്ച് ചോദ്യങ്ങൾ ആരായുമ്പോൾ അതിന് എ.ഐ.യുടെ സഹായത്തോടെ മറുപടി നൽകുന്ന ‘വെർച്വൽ സെയിൽസ് എൻജിനീയർ’ പ്ലാറ്റ്‌ഫോമാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതികമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എൻജിനിയറിങ് പരിചയമുള്ള സെയിൽസ് സ്റ്റാഫിനെയാണ് കമ്പനികൾ ഉപയോഗിക്കുന്നത്. ഡോക്കറ്റിന്റെ പ്ലാറ്റ്‌ഫോം ഈയിനത്തിലെ ചെലവും സമയവും വൻതോതിൽ കുറയ്ക്കാൻ സഹായിക്കുന്നു. യു.എസിലും ബെംഗളൂരുവിലുമാണ് പ്രവർത്തനം.

അർജുന്റെ മൂന്നാമത്തെ സംരംഭമാണ് ഇത്. ആദ്യ സംരംഭമായ പ്രൊഫൗണ്ടിസ് 2016-ലും രണ്ടാമത്തെ സംരംഭമായ ഇൻസെന്റ് 2021-ലും വിറ്റു. ഇതിൽ ആദ്യ സംരംഭത്തിലെ സഹ സ്ഥാപകനായിരുന്നു അനൂപ്. ഇരുവരും ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിലെ പൂർവ വിദ്യാർഥികളാണ്.

Malayali-led AI startup Docket has secured $1.5 crore (₹125 crore) in Series A funding, led by Mayfield and Foundation Capital. Founded by Arjun Pillai and Anoop Thomas Mathew, Docket’s innovative platform uses AI to enhance virtual sales engineering, streamlining the process and reducing costs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version