ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം പാരീസിൽ അരങ്ങേറുകയാണ്. സ്പോർട്സ് പ്രേമികൾ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പല പ്രമുഖരും പാരിസ് ഒളിംപിക്സിന്റെ വേദിയിലേക്ക് എത്തുന്നുണ്ട്. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ ആണ് രണ്ടാഴ്ചക്കാലം ഇനി ഈ കായികലോകത്തിന്റെ ഉത്സവത്തിന്റെ ഭാഗമാവുന്നത്. പാരീസ് ഒളിംപിക്സിന്റെ വേദിയിലേക്ക് ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരും ബിസിനസ് പ്രമുഖരും എത്തുന്നു എന്നതും ശ്രദ്ധേയമാണ്.
അംബാനി കുടുംബം
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മകൾ ഇഷ അംബാനിയും മരുമകൻ ആനന്ദ് പിരമലും പാരീസിൽ എത്തിയിട്ടുണ്ട്. നിത അംബാനി ഐഒസിയുടെ 142-ാമത് സെഷനിൽ, ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക് ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇലോൺ മസ്ക്
നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്കും ഒളിമ്പിക്സിനായി പാരീസിലെത്തിയിട്ടുണ്ട്. ടെസ്ല സിഇഒ ഐഒസി അംഗം ലൂയിസ് മെജിയ ഒവിഡോയ്ക്കൊപ്പം പാരീസ് ഒളിമ്പിക്സ് വേദിയിൽ വച്ച് എടുത്ത ഫോട്ടോ ഉദ്ഘാടന ദിവസം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
എഡ് ബാസ്റ്റ്യൻ
ഡെൽറ്റ സിഇഒ എഡ് ബാസ്റ്റ്യൻ, ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പാരീസിൽ എത്തിയിരുന്നു.
ഡേവിഡ് സോളമൻ
ഗോൾഡ്മാൻ സാക്സ് സിഇഒ ഡേവിഡ് സോളമൻ ഒളിമ്പിക്സിനായി പാരീസിലെത്തിയിട്ടുണ്ട്. ഈ ആഴ്ച കമ്പനിയുടെ സ്വകാര്യ ജെറ്റിൽ അദ്ദേഹം സിറ്റി ഓഫ് ലൈറ്റ്സിൽ എത്തിയാതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ബെർണാഡ് അർനോൾട്ട്
ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ബെർണാഡ് അർനോൾട്ടും ഒളിമ്പിക്സിൻ്റെ ഭാഗമായിട്ടുണ്ട്. പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇയുടെ സഹസ്ഥാപകനും ചെയർമാനും സിഇഒയുമാണ്. ഒരു ആഡംബര ബ്രാൻഡ് ഒളിമ്പിക് സ്പോൺസർ ആകുന്നത് ഇതാദ്യമായാണ്.
The Paris Olympics 2024 is attracting global celebrities and business leaders, including the Ambani family, Elon Musk, and Bernard Arnault. Discover who’s attending the world’s biggest sporting event.