ടെലഗ്രാം ഉപയോഗിക്കാത്ത ആളുകൾ കുറവാണ് നമുക്ക് ചുറ്റും. വാട്സ്ആപ് പോലെ തന്നെ എല്ലാവരും ഏറ്റവും അധികം ഉപയോഗിക്കുന്ന മെസേജിങ് ആപ്പുകളിൽ ഒന്നാണ് ടെലഗ്രാമും. ടെലഗ്രാമിന്റെ സ്ഥാപകൻ ആരാണ് എന്നത് പക്ഷെ അധികം ആർക്കും അറിയില്ല. എന്നാൽ ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പ്രസ്താവന നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് ടെലഗ്രാമിന്റെ സ്ഥാപകൻ ആയ പാവെല്‍ ദുരോവ്.

 തനിക്ക് 100 ല്‍ ഏറെ മക്കളുണ്ടെന്നാണ് ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവിന്റെ വെളിപ്പെടുത്തല്‍. രസകരമായ കാര്യം എന്തെന്നാല്‍ അദ്ദേഹം വിവാഹം കഴിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒറ്റയ്ക്കാണ് ജീവിക്കുന്നതും. പിന്നെങ്ങനെ 100 ല്‍ ഏറെ കുട്ടികളുണ്ടാവും എന്നതാണ് എല്ലാവരുടെയും സംശയം. അതിനുള്ള മറുപടിയും അദ്ദേഹം തന്റെ  ടെലഗ്രാം ചാനലില്‍ പങ്കുവെച്ച പോസ്റ്റില്‍  പറഞ്ഞു.

’15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ‘വിചിത്രമായൊരു അപേക്ഷയുമായി’ ഒരു സുഹൃത്ത് എന്നെ സമീപിച്ചത്. തനിക്കും ഭാര്യയ്ക്കും പ്രത്യുത്പാദന പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടാവാന്‍ എന്റെ ബീജം ദാനം ചെയ്യാമോ എന്നും അവന്‍ ചോദിച്ചു. എനിക്ക് ആദ്യം ചിരിയാണ് വന്നത്. പിന്നീടാണ് അവന്‍ കാര്യമായി പറഞ്ഞതാണെന്ന് മനസിലായത്.’ ദുരോവ് പറയുന്നു.

ഉയര്‍ന്ന ഗുണനിലവാരമുള്ള ദാതാക്കളുടെ ക്ഷാമമുണ്ടെന്നും കൂടുതല്‍ ദമ്പതികളെ അജ്ഞാതമായി ബീജം നല്‍കി സഹായിക്കേണ്ടത് ഒരു 39 കാരനായ പൗരന്റെ കടമയാണെന്നും ആ ക്ലിനിക്കിന്റേ മേധാവിയായ ഡോക്ടര്‍ തന്നോട് പറഞ്ഞതായി ദുരോവ് പറയുന്നു.

ഇതോടെ ബീജം ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും 2024 ആയപ്പോഴേക്കും 12 രാജ്യങ്ങളിലായി നൂറിലേറെ ദമ്പതികളെ താന്‍ സഹായിച്ചിട്ടുണ്ടെന്നും ദുരോവ് പറഞ്ഞു. ബീജം ദാനം ചെയ്യുന്നത് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒരു ക്ലിനിക്കിലെങ്കിലും തന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ തന്റെ ഡിഎന്‍എ ഓപ്പണ്‍ സോഴ്‌സ് ചെയ്യാന്‍ ഒരുങ്ങുകയാണ് ദുരോവ്. ഇതുവഴി അദ്ദേഹത്തിന്റെ ബീജം മൂലം ജനിച്ച കുട്ടികൾക്ക് പരസ്പരം കണ്ടെത്താനാവും. തന്റെ കടമ നിര്‍വഹിച്ചതില്‍ അഭിമാനമുണ്ടെന്ന് ദുരോവ് പറുന്നു.

‘തീര്‍ച്ചയായും ഇതിലും വെല്ലുവിളികളുണ്ട്. ബീജം ദാനം ചെയ്യുന്നതില്‍ ഖേദിക്കേണ്ടതില്ല. ആരോഗ്യമുള്ള ബീജത്തിന്റെ ക്ഷാമം ലോകം നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്. അത് പരിഹരിക്കാന്‍ എനിക്ക് സാധ്യമായത് ചെയ്യാനായതില്‍ അഭിമാനമുണ്ട്. ബീജദാനത്തെ കുറിച്ചുള്ള അപമാനബോധം ഇല്ലാതാക്കാനും ആരോഗ്യമുള്ള പുരുഷന്മാരെ അത് ചെയ്യാന്‍ പ്രേരിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അതുവഴി പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ആസ്വദിക്കാനാവും, സമ്പ്രദായങ്ങള്‍ ലംഘിക്കൂ, പുതിയ മാതൃക സൃഷ്ടിക്കൂ’ അദ്ദേഹം ടെലഗ്രാം പോസ്റ്റില്‍ പറഞ്ഞു.

Telegram founder Pavel Durov reveals he has over 100 biological children through sperm donation, sparking widespread curiosity and debate. Learn about his motivations, future plans, and public reactions to this astonishing disclosure.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version