ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് പക്വതയും ധൈര്യവും റിസ്ക് എടുക്കാനുള്ള സന്നദ്ധതയും ആവശ്യമാണ്. ആത്മാർത്ഥത, കഠിനാധ്വാനം, അഭിനിവേശം എന്നിവ ഉപയോഗിച്ച്, ബിസിനസിലെ വെല്ലുവിളികളെ നേരിടുകയും അതിനെ വിജയമാക്കി മാറ്റുകയും ചെയ്യുന്ന ചില വ്യക്തികളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൻ്റെ സ്ഥാപകനായ എം.പി. അഹമ്മദും അത്തരത്തിൽ വെല്ലുവിളികളെ എല്ലാം അതിജീവിച്ച് ബിസിനസിൽ വിജയം കുറിച്ച ഒരാളാണ്.

വളരെ ചെറുപ്പത്തിൽ തന്നെ സംരംഭകത്വ യാത്ര ആരംഭിച്ച ആളാണ് അഹമ്മദ്.  20 വയസ്സുള്ളപ്പോൾ തന്നെ, 1978 ൽ സുഗന്ധവ്യഞ്ജന വ്യവസായത്തിലേക്ക് കടന്നുകൊണ്ടാണ് തന്റെ സംരംഭക യാത്ര അഹമ്മദ് ആരംഭിച്ചത്.

കുരുമുളകും മല്ലിയും തേങ്ങയും വിൽക്കുന്ന ഒരു ബിസിനസ് അദ്ദേഹം കോഴിക്കോട്  ആരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ തന്റെ ഈ ബിസിനസ്സ് ആശയം പ്രവർത്തികമാവില്ല എന്ന് അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് തന്നെ മനസിലാക്കി. അടങ്ങാത്ത ബിസിനസ് അഭിനിവേശം കൊണ്ട് അഹമ്മദ് തൻ്റെ വിപണി ഗവേഷണം കൂടുതൽ വിപുലമാക്കി. സ്വർണ്ണത്തിൻ്റെയും ആഭരണങ്ങളുടെയും മേഖലയിൽ കൂടുതൽ അവസരങ്ങൾ അദ്ദേഹം കണ്ടെത്തി. തുടർന്ന് 1993 ൽ അദ്ദേഹം മലബാർ ഗോൾഡ് സ്ഥാപിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആഭരണ ശൃംഖലയായി മാറിയിരിക്കുകയാണ് മലബാർ ഗോൾഡ്.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് 13 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 350-ലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്. കൂടാതെ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഓഫീസുകൾ, ഡിസൈൻ സെൻ്ററുകൾ, മൊത്തവ്യാപാര യൂണിറ്റുകൾ, ഫാക്ടറികൾ എന്നിങ്ങിനെ വലിയ ഒരു ബിസിനസ് ശൃംഖല തന്നെയുണ്ട്.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, 6.2 ബില്യൺ ഡോളർ അതായത് ഏകദേശം 51907 കോടി രൂപ വാർഷിക വിറ്റുവരവുണ്ട്. ലോകമെമ്പാടുമുള്ള ഇവരുടെ ബിസിനസിൽ 21,000 മാനേജ്‌മെൻ്റ്, ടീം അംഗങ്ങൾ ഉണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ബിസിനസ്സ് കൂട്ടായ്മയാണിത്.  റിപ്പോർട്ട് പ്രകാരം ഈ കമ്പനിയുടെ മൂല്യം 27,000 കോടി രൂപയാണ്.

കോഴിക്കോട് ഗവൺമെൻ്റ് ഹൈസ്‌കൂളിലാണ് അഹമ്മദ് പഠിച്ചത്. പിന്നീട് കാലിക്കറ്റ് സർവകലാശാലയിൽ കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടി. ഭാര്യ കെ.പി. സുബൈദ.  രണ്ട് കുട്ടികളുണ്ട് അഹമ്മദിന്.

Discover the inspiring entrepreneurial journey of M. P. Ahammed, founder of Malabar Gold and Diamonds, from his early business ventures to leading one of the world’s largest jewellery retail chains.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version