മുണ്ടക്കൈക്ക് രക്ഷകനായ ബെയ്‌ലി പാലം

ബ്രിട്ടിഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു അദ്ദേഹം യുദ്ധത്തിനു സഹായകമായി ഉത്തരാഫ്രിക്കയിൽ ബ്രിട്ടന്റെ ടാങ്കുകൾക്ക് ദുർഘടമായ മലനിരകൾ കടന്നുപോകാൻ നിർമ്മിച്ചത്. ബെയിലിക്ക് തന്റെ കണ്ടുപിടിത്തതിന്, പ്രഭുപദവി ലഭിക്കുകയുണ്ടായി. ഇന്നും ഇത്തരം പാലം ഉണ്ടാക്കി ഉപയോഗിച്ചുവരുകയും ചെയ്യുന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത് സൈനിക ഉപയോഗത്തിനായി ബ്രിട്ടീഷുകാർ   വികസിപ്പിച്ചെടുത്ത ബെയ്‌ലി പാലം ഇന്നിതാ വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്കു ആക്കം കൂട്ടാൻ വേണ്ടി ഇന്ത്യൻ കരസേന നിർമിച്ചു നൽകിയിരിക്കുന്നു . താത്കാലികമായി കൂട്ടിച്ചേർക്കാനാകുന്ന പോർട്ടബിൾ, പ്രീ-ഫാബ്രിക്കേറ്റഡ്, ട്രസ് ബ്രിഡ്ജാണ് ബെയ്‌ലി പാലം.  

ഉരുൾപൊട്ടലിൽ വയനാട്ടിലെ ചൂരൽ മലയെ  മുണ്ടക്കൈയുമായി ബന്ധിപ്പിക്കുന്ന ഒരേ ഒരു പാലം ഒലിച്ചു പോയതാണ്  രക്ഷാ പ്രവർത്തനത്തിന്റെ  തുടക്കത്തിൽ തന്നെ സൈന്യത്തിന്റെ സഹായം തേടുവാനുള്ള കാരണം. ഇപ്പോൾ മുണ്ടക്കൈയിൽ നിന്നും പരിക്കേറ്റവരെയും, മൃതദേഹ അവശിഷ്ടങ്ങളെയും കരയിലേക്കെത്തിക്കുന്നത് സൈന്യം റോപ്പുകളുപയോഗിച്ചാണ്. രക്ഷാ പ്രവർത്തനം കൂടുതൽ അർത്ഥവത്താകണമെങ്കിൽ പാലത്തിലൂടെ ജെ സി ബി കൾക്കും രക്ഷാ  പ്രവർത്തകർക്കും മുണ്ടക്കൈയുടെ ഉൾപ്രദേശങ്ങളിലേക്കെത്തണമെങ്കിൽ പാലം കൂടിയേ  തീരൂ. ഈ ഒരു ഘട്ടത്തിലാണ് രക്ഷാപ്രവർത്തനത്തിനായി ബംഗളുരുവിൽ നിന്നെത്തിയ കരസേനയുടെ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പ് 195 അടി നീളമുള്ള ബെയ്‌ലി പാലം അടിയന്തിരമായി തയാറാക്കി നൽകിയത് .

 

സാധാരണ 110 അടി നീളവും 50 ടൺ ഭാരമുള്ള ബെയ്‍ലി പാലമാണ് രക്ഷാപ്രവർത്തനത്തിനായി  സൈന്യം നിർമിക്കാറുള്ളത്. എന്നാൽ ഇവിടെ നദിക്ക് കുറുകെ 180 അടി നീളത്തിൽ പാലം വേണ്ടതുണ്ട്. അതുകൊണ്ടു തന്നെ പതിവിൽ നിന്നും വ്യത്യസ്തമായി നടുവിൽ ഒരു തൂണിന്റെ പിന്തുണയോടെയാണ് കരസേന ഇവിടെ 195 അടി നീളമുള്ള ബെയ്‌ലി പാലം നിർമ്മിച്ചത് .  മുണ്ടക്കൈയിലേക്ക് പുതിയൊരു പാലം നിർമിക്കുന്നത് വരെ ബെയ്ലി പാലം ജനങ്ങൾക്ക് ഉപയോഗിക്കാനാകും. സജ്ജമാക്കിയ പാലത്തിലൂടെ ആദ്യം സൈനിക വാഹനമാണ് കടന്നു പോയത്.



ബംഗളുരുവിൽ നിന്നെത്തിയ സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനീയർ  ഗ്രൂപ്പ് (MEG)  ഇവിടെ യുദ്ധകാലടിസ്ഥാനത്തിലാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നത് . ബെയ്‌ലി പാലം നിര്‍മിക്കാൻ ആവശ്യമായ സാമഗ്രികളും ഉപകരണങ്ങളുമായി ഡല്‍ഹിയില്‍നിന്നുള്ള വ്യോമസേനാ വിമാനം ബുധനാഴ്ച കണ്ണൂർ വിമാനത്താവളത്തിലാണ് ഇറങ്ങിയത്.  മോട്ടോർ വാഹന വകുപ്പ് ഒരുക്കിയ 41 ട്രക്കുകളിലായാണ് പാലത്തിന്റെ പ്രീ ഫാബ്രിക്റ്റഡ് ഘടകങ്ങൾ വയനാട്ടിലേക്കെത്തിയത്.

ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ ഉരുക്കുഗർഡറുകളും പാനലുകളുമാണ് ബെയ്‍ലി പാലം നിർമാണത്തിനുപയോഗിക്കുന്നത്. ഘടകങ്ങൾ കൂട്ടിച്ചേർക്കാൻ പ്രത്യേക ഉപകരണങ്ങൾ വേണ്ട എന്ന പ്രത്യേകതയുമുണ്ട്. ഇരുകരകളിലും തയ്യാറാക്കുന്ന പ്ലാറ്റ്ഫോമിൽ ബെയ്‌ലി പാനലുകൾ കൂട്ടിയോജിപ്പിച്ച് അതിൽ ഉരുക്ക് ഗർഡറുകൾ കുറുകെ നിരത്തിയാണ് നിർമാണം.

ഉരുക്കുപാനലുകളെ പരസ്പരം ബന്ധിപ്പിക്കുകയും വാഹനങ്ങൾ കടന്നുപോകാൻ കഴിയുംവിധം ട്രാക്ക് തയ്യാറാക്കുകയും ചെയ്യും. അതോടൊപ്പം ഇരുമ്പുതൂണുകൾ ഉപയോഗിച്ച് പാലം ബലപ്പെടുത്തും. അതിലൂടെ വാഹനങ്ങൾക്കുപോകാൻ കഴിയും. മുൻകൂട്ടി തയ്യാറാക്കിയ ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമാണ്.

 പണ്ട് പ്രളയത്തിൽ അടൂർ എം സി റോഡിൽ ഏനാത്ത് പാലം തകർന്നപ്പോൾ സൈന്യം സ്ഥലത്തെത്തി ബെയ്‌ലി പാലം തയാറാക്കി ഗതാഗതം പുനരാരംഭിച്ചിരുന്നു. അവിടെ മാത്രമല്ല ശബരിമല   തിരക്കു കൂടുമ്പോൾ ഭക്തരെ തിരികെ പമ്പയിലെത്തിക്കാൻ സന്നിധാനത്തും നിന്നും ചന്ദ്രാനനൻ റോഡിലേക്ക്  കരസേനയുടെ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പ്  ഒരു ബെയ്‌ലി പാലം നിർമിച്ചു നൽകിയത് ഇപ്പോളും പ്രവർത്തനസജ്ജമാണ്. അതേ MEG തന്നെയാണ് യുദ്ധകാലാടിസ്ഥാനത്തിൽ മുണ്ടക്കൈയിലെക്കും ബെയ്‌ലി പാലം തയാറാക്കുന്നത്.



പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ  പൂർത്തിയാകുന്നതോടെ കൂടുതൽ ജെ.സി.ബിയും ഹിറ്റാച്ചിയും അടക്കമുള്ള വാഹനങ്ങൾ മുണ്ടക്കൈയിലേക്ക് എത്താൻ സാധിക്കും. രാത്രി വൈകിയും നിർമാണവുമായി മുന്നോട്ട് പോയതിനാലാണ് പാലം നിർമാണം അതിവേഗത്തിൽ പൂർത്തീകരിക്കാനാകുന്നത്.

ബെയ്‌ലി പാലം ഇല്ലായിരുന്നെങ്കിൽ നമുക്ക് യുദ്ധം ജയിക്കുമായിരുന്നില്ല” അത് രാജ്യം രാജ്യത്തോടുള്ള യുദ്ധത്തിലായാലും പ്രകൃതിയും മനുഷ്യനുമായുള്ള യുദ്ധത്തിലായാലും. നന്ദി ഡൊണാൾഡ് ബെയിലി. അങ്ങ് ഒരു അത്ഭുത വിസ്മയം ആയിരുന്നു .നിങ്ങൾ വിടവാങ്ങിയിട്ടും 40 വർഷത്തിനു ശേഷവും ഞങ്ങൾക്ക് നന്നായി  അത് മനസ്സിലാകുന്നു. ചിലർ 1000 തലമുറകൾക്ക് വേണ്ടി
പുണ്യം ചെയ്തു മരിക്കുന്നു. ചിലർ അടുത്ത 1000 തലമുറയുടെ ഘാതകന്മാർ ആയി മരിക്കുന്നു.

Learn how the Indian Army used the Bailey Bridge, a portable and prefabricated truss bridge, to aid rescue operations in Wayanad after a landslide. Discover its significance and history.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version