വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം വേഗത്തിലാക്കി റെയിൽവേ മന്ത്രാലയം. ഇതിന്റെ ഭാഗമായി ട്രെയിനുകളുടെ നിർമ്മാണ കരാർ മൂന്നു കമ്പനികൾക്ക് നൽകിയിരിക്കുകയാണ് റെയിൽവേ. ഭാരത് ഏർത്ത് മൂവേർസ് ലിമിറ്റഡ് (BEML), റഷ്യൻ റോളിംഗ് സ്റ്റോക്ക് ഭീമനായ ടിഎംഎച്ചും (TMH) റെയിൽ വികസന നിഗം ലിമിറ്റഡും (RVNL) ചേർന്ന സംയുക്ത സംരംഭമായ കിനെറ്റ് റെയിൽവേ സൊല്യൂഷൻസ് (Kinet Railway Solutions), ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡും ഭാരത് ഹെവി എൻജിനീയറിംഗ് ലിമിറ്റഡും (BHEL) ചേർന്നുള്ള കോൺസോർഷ്യം എന്നിവയ്ക്കാണ് കരാർ നൽകിയിയിരിക്കുന്നത്.

ആർവിഎൻഎല്ലിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം 120 വന്ദേഭാരത് സ്ലീപർ ട്രെയിൻ സെറ്റുകൾ നിർമ്മിക്കുമെന്ന് കമ്പനി ഡയറക്ടർ എം.പി. സിംഗ് പറഞ്ഞു. 2026 ജൂൺ മാസത്തിൽ ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറക്കും. എല്ലാ തടസ്സങ്ങളും നീക്കിക്കഴിഞ്ഞു. ഇപ്പോൾ ഉയർന്ന തലത്തിലുള്ള ഡിസൈൻ ഘട്ടത്തിലാണ് പദ്ധതി. നിർമാണം ലാതൂർ ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. 2026 ജൂണിൽ ആദ്യ പ്രോട്ടോടൈപ്പ് എത്തും. അതിനു ശേഷം പതിവ് ഉൽപാദനം ആരംഭിക്കും-അദ്ദേഹം പറഞ്ഞു.

Mahindra partners with Warner Bros. to launch the BE-6 Batman Edition, a limited-run electric SUV priced at ₹27.79 lakh. Only 300 units will be available.

The Indian Railways has fast-tracked Vande Bharat sleeper train production, awarding contracts to BEML, Kinet Railway Solutions, and Titagarh Rail.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version