കേരളത്തിലേക്ക് കൂടുതല്‍ സംരംഭങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടി താലൂക്ക് തലത്തില്‍ ഇന്‍വസ്റ്റ്മന്‍റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ തുടങ്ങുവാൻ നടപടിയുമായി  സംസ്ഥാന സർക്കാർ. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജര്‍മാര്‍ നേരിട്ട് ഇതിന്‍റെ മേല്‍നോട്ടം വഹിക്കും. സംരംഭങ്ങൾ തുടങ്ങുവാൻ ആവശ്യമായ എല്ലാ നടപടികളും ചുവപ്പു നാടയുടെ കുരുക്കില്ലാതെ പൂർത്തീകരിക്കുകയാണ്  ഇന്‍വസ്റ്റ്മന്‍റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ വഴി ലക്ഷ്യമിടുന്നത്.

എല്ലാ രേഖകളും അടക്കം അപേക്ഷിച്ചാല്‍ സംരംഭങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ കോംപോസിറ്റ് ലൈസന്‍സ് നല്‍കും. 50 കോടി രൂപ വരെയുള്ള നിക്ഷേപമാണെങ്കില്‍ അക്നോളഡ്ജ് സാക്ഷ്യപത്രത്തോടെ മൂന്നു വര്‍ഷം വരെ ലൈസന്‍സില്ലാതെ പ്രവർത്തനം നടത്താനുള്ള ഇളവുമുണ്ട്.

പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള വ്യവസായവകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമായി 2.60 ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു എന്നാണ് കണക്കുകൾ. അഞ്ച് കോടിയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയ 300 ഓളം സംരംഭകരില്‍ നിന്നായി സംസ്ഥാനത്ത് 11537.40 കോടി രൂപയുടെ നിക്ഷേപം എത്തി. ഇതില്‍ 30 സംരംഭങ്ങള്‍ 50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയവയാണ്. ചെറുകിട വ്യവസായത്തില്‍ നിന്ന് മാത്രം 16,000 കോടി രൂപയുടെ നിക്ഷേപമാണ് യാഥാർഥ്യമായത്. അഞ്ചരലക്ഷം തൊഴിലവസരവും സൃഷ്ടിക്കപ്പെട്ടു.

80 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കാമ്പസ് വ്യവസായപാര്‍ക്കുകള്‍ക്ക് അപേക്ഷിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ 27 വ്യവസായപാര്‍ക്കുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

കിന്‍ഫ്ര, കെഎസ്ഐഡിസി തുടങ്ങിയവയുടെ വ്യവസായപാര്‍ക്കുകളില്‍ വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ബഹുനില നിര്‍മ്മാണമോ, ലോജിസ്റ്റിക്സോ ആണെങ്കില്‍ വ്യവസായ പാര്‍ക്കുകളില്‍ വൻകിട സംരംഭങ്ങൾക്ക് സബ് ലീസ് അനുവദിക്കും. നൂറ് കോടിയ്ക്ക് മുകളിലുള്ള സംരംഭമാണെങ്കില്‍ പാട്ട തുകയുടെ 10 ശതമാനം തുടക്കത്തില്‍ അടച്ചാല്‍ മതി. രണ്ട് വര്‍ഷം ലീസില്‍ മോറൊട്ടോറിയത്തിനൊപ്പം ബാക്കി പാട്ടത്തുക ഒമ്പത് വര്‍ഷം കൊണ്ട് അടച്ച് തീര്‍ത്താല്‍ മതിയെന്ന ഇളവും പ്രാബല്യത്തിലായി.

  സംരംഭങ്ങള്‍ക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ആശയവിനിമയം നടത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സംരംഭകരുടെ പരാതി പരിഹാരത്തിന് നിലവിലുള്ള  ഓണ്‍ലൈന്‍ സംവിധാനം പരമാവധി  ഉപയോഗപ്പെടുത്തണം എന്നതാണ് വ്യവസായ വകുപ്പിന്റെ നിർദേശം.  ഇതുപയോഗിക്കുന്നതിന് സംരംഭകര്‍ക്ക് ആവശ്യമായ അവബോധം സൃഷടിക്കാന്‍ കെഎസ്എസ്ഐഎ ക്കു നിർദേശം നൽകിയിട്ടുണ്ട്.

Kerala launches taluk-level Investment Facilitation Centers to streamline enterprise setup, offering quick licensing and substantial concessions. This initiative aims to attract more investments and create job opportunities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version