കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങി (സി- ഡാക്) ന്റെ വിവിധ കേന്ദ്രങ്ങളിലായി 862 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 91 ഒഴിവ് തിരുവനന്തപുരത്താണ്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ബി.ടെക്/ ബി.ഇ./ എം.ടെക്/ എം.എസ്സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരത്തെ ഒഴിവുകള്‍
പ്രോജക്ട് അസിസ്റ്റന്റ്: ഒഴിവ്-3, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടി.യിലോ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഇലക്ട്രോണിക്സിലോ ഉള്ള ബിരുദം. 4 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം:35 കവിയരുത്. വാര്‍ഷിക ശമ്പളം: 3.34 ലക്ഷം രൂപ.
പ്രോജക്ട് അസോസിയേറ്റ്(പി. എ.): ഒഴിവ് -2. യോഗ്യത: ബി.ഇ./ബി.ടെക്.(ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് &കമ്യൂണിക്കേഷന്‍/ മെക്കാനിക്കല്‍) അല്ലെങ്കില്‍ തത്തുല്യം. പ്രായം: 30 കവിയരുത്. വാര്‍ഷിക ശമ്പളം: 3.6-5.04 ലക്ഷം രൂപ. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനം.
പ്രോജക്ട് എന്‍ജിനീയര്‍(എക്സ്പീരിയന്‍സ്ഡ്): ഒഴിവ്-17. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് വിജയം അല്ലെങ്കില്‍ എം.ഇ./എം.ടെക് അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത സയന്‍സ്/കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തരബിരുദം. പ്രവൃത്തിപരിചയം: 1-4 വര്‍ഷം. പ്രായം: 35 കവിയരുത്. വാര്‍ഷിക ശമ്പളം: 4.49-7.11 ലക്ഷം രൂപ.
പ്രോജക്ട് എന്‍ജിനീയര്‍(ഫ്രഷര്‍): ഒഴിവ്-61. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് വിജയം അല്ലെങ്കില്‍ എം.ഇ./എം.ടെക് അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത സയന്‍സ്/കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്.ഡി. പ്രായം: 35 കവിയരുത്. വാര്‍ഷിക ശമ്പളം: 4.49 ലക്ഷം രൂപ.
പ്രോജക്ട് ടെക്നീഷ്യന്: ഒഴിവ്-1, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ.യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 വയസ്. വാര്‍ഷിക ശമ്പളം: 3.2 ലക്ഷം രൂപ.
സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍/മൊഡ്യൂള്‍ ലീഡ്/പ്രോജക്ട് ലീഡര്‍: ഒഴിവ് -7, പ്രായം: 40 കവിയരുത്. യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.ഇ./ബി.ടെക് അല്ലെങ്കില്‍ എം.ഇ./എം.ടെക്. അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്.ഡി. 3-7 വര്‍ഷം വരെ പ്രവൃത്തിപരിചയം. വാര്‍ഷിക ശമ്പളം: 8.49-14 ലക്ഷം രൂപ.
അപേക്ഷകൾ നൽകേണ്ടത് ഓണ്‍ലൈനായി ആണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും സി ഡാക്കിന്റെ www.cdac.in എന്ന ഒഫീഷ്യൽ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാനതീയതി: ഓഗസ്റ്റ് 16 ആം തീയതി വൈകീട്ട് 6 മണി വരെ.
Apply for 862 vacancies at the Center for Development of Advanced Computing (C-DAC) under Kendra Electronics. Positions in Thiruvananthapuram with varying qualifications and salaries. Apply online by August 16.