ലോകത്തിലെ ഏറ്റവും അധികം രത്നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്യുന്നവരുടെ പട്ടികയിൽ നമ്മുടെ ഇന്ത്യ ഇടം പിടിച്ചിട്ട് കാലങ്ങൾ ഏറെയായി. ഈ മേഖലയിലെ ഇന്ത്യയുടെ വളർച്ച, സമ്പദ് വ്യവ്യസ്ഥയിൽ തന്നെ മാറ്റം ഉണ്ടാക്കിയത് കൂടാതെ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ സ്വാധീനവും വർദ്ധിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം, ഇന്ത്യ 41.5 ബില്യൺ ഡോളർ അതായത്  3.4 ലക്ഷം കോടി രൂപ മൂല്യമുള്ള രത്നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്തു കഴിഞ്ഞു.

ഇന്ത്യയിൽ നിന്നും പ്രധാനമായും കയറ്റുമതി ചെയ്യുന്നത് ഡയമണ്ട് ആണ്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത് പ്രധാനമായും കട്ട് ചെയ്തതും പോളിഷ് ചെയ്തതുമായ ഡയമണ്ടുകൾ ആണ്. ചൈന, യു.എസ്., യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേക്ക് ആണ് ഡയമണ്ട് കൂടുതലും കയറ്റി അയക്കുന്നത്. വ്യത്യസ്തമായ ഡിസൈനുകളുള്ള സ്വർണ്ണാഭരണങ്ങളും കയറ്റുമതിയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്വർണം, പവിഴങ്ങൾ,  രത്നങ്ങൾ, വജ്രങ്ങൾ എന്നിവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാൻഡ് ആണുള്ളത്.

പ്രധാന വിപണികൾ

അമേരിക്ക: അമേരിക്കൻ വിപണിയിൽ ഇന്ത്യൻ രത്നങ്ങളുടെ പ്രചാരം വളരെ കൂടുതലാണ്. പ്രത്യേകിച്ച്, ഹൈ-ക്ലാസ് ജ്വല്ലറി, ഡയമണ്ടുകൾ എന്നിവയ്ക്ക് വലിയ ആവശ്യക്കാരാണുള്ളത്.

യൂറോപ്പ്: യൂറോപ്യൻ രാജ്യങ്ങളിൽ വിശിഷ്ടമായ ആഭരണങ്ങൾക്ക് ആശ്രയിക്കുന്നത് ഇന്ത്യയെ ആണ്.

 ജപ്പാൻ: ഭാരതത്തിലെ രത്നങ്ങൾ, പ്രത്യേകിച്ച് ഹൈ-ക്ലാസ് ഡയമണ്ടുകൾ, ജപ്പാൻ വിപണിയിൽ ഡിമാൻഡ് കൂടുതൽ ഉള്ള ഉത്പന്നങ്ങളാണ്.

മിഡിൽ ഈസ്റ്റ്: പരമ്പരാഗതമായ സ്വർണ്ണാഭരണങ്ങളുടെ ആവശ്യകത മിഡിൽ ഈസ്റ്റിൽ ഉയർന്ന നിലയിലാണ്.

ഇന്ത്യയുടെ രത്നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്യുന്നതിലൂടെ സാമ്പത്തിക വളർച്ച, സാങ്കേതിക നവീകരണം, പുതിയ വിപണികൾ എന്നിവയിൽ നിന്നുള്ള സാധ്യതകൾക്കൊപ്പം മുന്നോട്ട് പോകാൻ ഇന്ത്യയ്ക്ക് കഴിയും. പുതിയ സാങ്കേതികതകളെ ഉപയോഗിച്ച് ഉത്പാദന കണക്ഷൻ മെച്ചപ്പെടുത്തുകയും, ഉയർന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.

കയറ്റുമതിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ശക്തമായ പരിശോധനാ പ്രക്രിയകൾ ഇന്ത്യ നിർബന്ധമാക്കിയിട്ടുമുണ്ട്. ഇന്ത്യയിലെ രത്നങ്ങളും ആഭരണങ്ങളും, ആഗോള വിപണിയിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. നൂതനതയും, ഗുണനിലവാരവും, വിപണന തന്ത്രങ്ങളും ചേർന്ന്, ഭാവിയിൽ കൂടുതൽ വളർച്ചയ്ക്കും, അന്താരാഷ്ട്ര പ്രാധാന്യത്തിനും നൽകുന്ന സാധ്യതകൾ വളരെ വലുതാണ്.

Discover the pivotal role of India’s gems and jewellery sector in the economy, contributing 7% to GDP and supporting over five million workers. Learn about export trends, government initiatives, and future growth prospects.

Share.

Comments are closed.

Exit mobile version