ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സിനെ കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും തവണ ഇടം പിടിക്കുന്ന ഒരു പേരുണ്ട്, മൈക്കല്‍ ഫെല്‍പ്‌സ്. നീന്തല്‍കുളത്തിലെ സുവര്‍ണ്ണ മൽസ്യം എന്നറിയപ്പെടുന്ന അമേരിക്കയുടെ ഇതിഹാസ താരം. ഒളിംപികിസിലെ എക്കാലത്തെയും മികച്ച നീന്തല്‍ താരമാണ് മൈക്കല്‍ ഫെല്‍പ്‌സ്. നീന്തലില്‍ പല വിഭാഗങ്ങളിലായി 6 ലോക റെക്കോര്‍ഡുകളുടെ ഉടമയാണ് ഇദ്ദേഹം. ആകെ 28 മെഡലുകളാണ് ഒളിംപിക്‌സില്‍ താരം നേടിയത്. ഇതില്‍ 23 സ്വര്‍ണം, 2 വെങ്കലം, 3 വെള്ളി. ഒളിംപിക്‌സില്‍ ഏറ്റവും അധികം മെഡല്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും ഒരു ഒളിംപ്കിസില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫെല്‍പ്‌സിന്റെ പേരിലാണ്. ബീജിങ് ഒളിംപിക്‌സില്‍ 8 സ്വര്‍ണമാണ് ഫെല്‍പ്‌സ് നേടിയത്.
39-ാം വയസ്സിലും, എക്കാലത്തെയും ഏറ്റവും അംഗീകരിക്കപ്പെട്ട ഒളിമ്പ്യൻ എന്ന നിലയിൽ ഫെൽപ്‌സ് എതിരാളികളില്ലാതെ തന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കുകയാണ്. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സിലാണ് ഫെൽപ്‌സ് തൻ്റെ 15-ാം വയസ്സിൽ ഒളിമ്പിക്സ് അരങ്ങേറ്റം നടത്തിയത്.
ഏഥൻസ് 2004: ആറ് സ്വർണവും രണ്ട് വെങ്കലവും നേടി ഫെൽപ്‌സ് ലോകശ്രദ്ധ പിടിച്ചുപറ്റി.
ബെയ്ജിംഗ് 2008: എട്ട് സ്വർണ്ണ മെഡലുകൾ നേടി ചരിത്ര റെക്കോർഡ് സ്ഥാപിച്ചു, ഗെയിംസ് ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം
ലണ്ടൻ 2012: നാല് സ്വർണ്ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും നേടി.
റിയോ ഡി ജനീറോ 2016: തൻ്റെ അവസാന ഒളിമ്പിക്‌സിൽ അഞ്ച് സ്വർണവും ഒരു വെള്ളിയും നേടി ഫെൽപ്‌സ് തൻ്റെ കരിയർ അവസാനിപ്പിച്ചു.
2012 ഒളിമ്പിക്‌സിന് ശേഷം, ഫെൽപ്‌സ് ആദ്യം മത്സര നീന്തലിൽ നിന്ന് വിരമിച്ചു എങ്കിലും 2016 ലെ റിയോ ഗെയിംസിൽ തിരിച്ചെത്തിയിരുന്നു. സ്‌പോർട്‌സിനോടുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശവും അശ്രാന്ത പരിശ്രമവും തന്നെ ആയിരുന്നു ഈ തിരിച്ചു വരവിനു പിന്നിൽ.
നീന്തൽ കുളത്തിലെ ഫെൽപ്‌സിൻ്റെ വിജയം സാമ്പത്തികമായി അദ്ദേഹം നടത്തിയ വിജയം കൂടി ആയിരുന്നു. ഏകദേശം 100 മില്യൺ യുഎസ് ഡോളർ അതായത് 837 കോടി രൂപ ആണ് അദ്ദേഹത്തിന്റെ ആസ്തിയായി കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിലെ ഏറ്റവും സമ്പന്നരായ കായികതാരങ്ങളിൽ ഒരാളെന്ന നിലയിൽ പ്രശസ്തനാണ് ഫെൽപ്സ്.
സ്റ്റാൻഡേർഡ് പ്രൈസ് തുകകളെ അടിസ്ഥാനമാക്കി ഫെൽപ്‌സ് തൻ്റെ മെഡലുകൾക്ക് യുഎസ് ഒളിമ്പിക് കമ്മിറ്റിയിൽ നിന്ന് ഏകദേശം 5 കോടി രൂപയോളം പ്രതിഫലം വാങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നീന്തൽ മത്സരങ്ങളിൽ നിന്നും വിരമിച്ചതിനു ശേഷവും, ഒമേഗ, സബ്‌വേ, വിസ, അണ്ടർ ആർമർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായുള്ള പരസ്യങ്ങളുടെ ഭാഗമായി പ്രതിവർഷം 83 കോടി രൂപ അദ്ദേഹം സമ്പാദിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 1 ബില്യൺ ഡോളറിനും 3 ബില്യൺ ഡോളറിനും ഇടയിൽ മൂല്യമുള്ള ടോക്ക്‌സ്‌പേസിലെ അദ്ദേഹത്തിൻ്റെ ഇക്വിറ്റി ഓഹരി അദ്ദേഹത്തിൻ്റെ സാമ്പത്തിക ഭദ്രതയെ കൂടുതൽ മെച്ചപ്പെടുത്തുന്നുമുണ്ട്.
Explore Michael Phelps’ unparalleled achievements as the most decorated Olympian ever. From record-breaking Olympic performances to successful entrepreneurial ventures, Phelps continues to inspire athletes worldwide.