ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ബാറ്റ എന്നത് വെറുമൊരു ബ്രാൻഡ് അല്ല. സ്കൂൾ ഷൂസുകൾ മുതൽ എക്സിക്യൂട്ടീവ് ഷൂ വരെയുള്ള വിശ്വസനീയമായ പാദരക്ഷകളുടെ പര്യായമാണ് ബാറ്റ. ബാറ്റയ്‌ക്കൊപ്പം മത്സരിക്കാൻ നിരവധി പാദരക്ഷാ ബ്രാൻഡുകൾ ഇന്ന് മാർക്കറ്റിൽ ഇറങ്ങി കഴിഞ്ഞിട്ടുണ്ട്. ഇവയോടൊക്കെ മത്സരിക്കാൻ ഒരു പുതിയ വിപണന തന്ത്രവുമായി എത്തിയിരിക്കുകയാണ് ബാറ്റ ഇപ്പോൾ.

വിൽപ്പന വർധിപ്പിക്കുന്നതിനായി പാദരക്ഷ കമ്പനിയായ ബാറ്റ ഇന്ത്യ ലിമിറ്റഡ് ക്വിക്ക് കൊമേഴ്‌സ് കമ്പനികളുമായി ചർച്ച നടത്തിവരികയാണ്. രണ്ട് ക്വിക്ക് കൊമേഴ്‌സ് കമ്പനികളുമായി അവരുടെ ഡാർക്ക് സ്റ്റോറിൽ ഇൻവെൻ്ററി സൂക്ഷിക്കുന്നതിനും ഡിമാൻഡുള്ള ഇനങ്ങളുടെ 10 മിനിറ്റ് ഡെലിവറി ഓഫർ ചെയ്യുന്നതിനും ആണ് കമ്പനി ചർച്ചകൾ നടത്തുന്നത്. ഉയർന്ന ഡിമാൻഡുള്ള പാദരക്ഷാ  ഇനങ്ങൾക്ക് 10 മിനിറ്റ് കൊണ്ട് ഡെലിവറി വാഗ്ദാനം ചെയ്യാൻ ലക്ഷ്യമിട്ട് വിൽപ്പന വർദ്ധിപ്പിക്കുവാൻ ആണ് ബാറ്റയുടെ ശ്രമം. അടുത്തിടെയുള്ള മന്ദഗതിയിലുള്ള വിൽപ്പനയും നാമമാത്രമായ വരുമാന കുറവും ഉണ്ടായിരുന്നിട്ടും, പുതിയ കാലത്തെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, സ്റ്റോർ നവീകരണം എന്നിവയിൽ കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമാണ് ഈ 10 മിനിറ്റ് ഡെലിവെറിയും.

ഉപഭോക്താക്കൾ ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഓർഡർ നൽകിയാൽ 10 മിനിറ്റിനുള്ളിൽ ഡെലിവറി നടപ്പിലാക്കുന്ന ഒരു രീതിയെക്കുറിച്ചാണ് കമ്പനി ആലോചിക്കുന്നത്. 10 മിനിറ്റ് ഡെലിവറി സംവിധാനം ഒരു നിശ്ചിത സ്ഥലത്തെ മാത്രം മുൻനിർത്തി ആണ് നടപ്പിലാക്കാൻ കമ്പനി ഉദ്ദേശിക്കുന്നത്. എങ്ങിനെയാണ് ഇത് യാഥാർഥ്യമാകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫാഷൻ വിപണി.

Bata India Ltd is introducing a new 10-minute delivery strategy in collaboration with quick commerce companies to boost sales and compete with other footwear brands. Discover how this innovative approach aims to enhance customer experience and revitalize Bata’s market presence.

Share.

Comments are closed.

Exit mobile version