വേനല്‍ക്കാലത്ത് ജീവനക്കാരുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തി പുതിയ പരീക്ഷണവുമായി ദുബായ്. ദുബായിലെ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരീക്ഷണാര്‍ഥം ജോലി സമയം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പൈലറ്റ് പ്രൊജക്ടിന് രൂപം നല്‍കിയിരിക്കുകയാണ് ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് (ഡിജിഎച്ച്ആര്‍).

‘ഔവര്‍ ഫ്‌ളെക്‌സിബിള്‍ സമ്മര്‍ ഇനീഷ്യേറ്റീവ്’ എന്ന പേരില്‍ രാജ്യത്തെ ഏതാനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി സമയം ദിവസത്തില്‍ ഏഴ് മണിക്കൂറും ആഴ്ചയില്‍ നാല് ദിവസവും ആയി കുറയ്ക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം പൈലറ്റ് പ്രൊജക്ട് നടപ്പിലാക്കുന്ന സമയത്ത് വെള്ളിയാഴ്ചകളില്‍ ജോലി ഉണ്ടാകില്ല. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആവശ്യകതകള്‍ പരിഗണിച്ച് ജീവനക്കാരുടെ പ്രകടനവും അവരുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം മെച്ചപ്പെട്ട ഒരു  തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള ഡിഎച്ച്ജിആറിന്‍റെ  പ്രതിബദ്ധതയാണ് പുതിയ പദ്ധതിക്കു പിന്നിൽ.

പ്രതിദിന ജോലി സമയം ഏഴ് മണിക്കൂറായി കുറച്ചും വെള്ളിയാഴ്ചകളില്‍ ജോലി താല്‍ക്കാലികമായി നിര്‍ത്തിയും ജോലിസ്ഥലത്തെ കൂടുതല്‍ വഴക്കമുള്ളതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞത് 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഈ സംരംഭത്തിന്‍റെ പൈലറ്റ് ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി 2024 ഓഗസ്റ്റ് 12 മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെ നടപ്പിലാക്കുമെന്ന് ഡിജിഎച്ച്ആര്‍ അറിയിച്ചു. ജീവനക്കാര്‍ക്കിടയില്‍ ഒരു സര്‍വേ നടത്തിയിരുന്നതായി ഡിജിഎച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അലി ബിന്‍ സായിദ് അല്‍ ഫലാസി പറഞ്ഞു. മികച്ച പിന്തുണയാണ് പദ്ധതിക്ക് ജീവനക്കാരുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

Dubai introduces the ‘Our Flexible Summer Initiative,’ a pilot project reducing working hours to seven hours a day, four days a week, with no work on Fridays. Implemented from August 12 to September 30, 2024, the initiative aims to enhance employee well-being and performance across 15 government institutions.

Share.

Comments are closed.

Exit mobile version