ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (ഐഐഎം) എന്നീ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നത് അത്ര എളുപ്പമല്ല. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടുന്ന വ്യക്തികൾ മാർക്കറ്റിംഗിലും ബിസിനസ്സ് ലോകത്തും മികവ് പുലർത്തി മുന്നേറാറുണ്ട്. വിലമതിക്കാനാവാത്ത അറിവും വൈദഗ്ധ്യവും ആണ് ഇവർ ഇവിടെ നിന്നൊക്കെ നേടുന്നത്.  ഇന്ത്യയിലെ ഏറ്റവും വലിയ വാഷിംഗ് ഡ്രൈ-ക്ലീനിംഗ് സ്ഥാപനമായ ടംബ്ലെഡ്രൈയുടെ സഹസ്ഥാപകനാണ് ഗൗരവ് തിയോതിയ. 2019-ൽ സ്ഥാപിതമായ ടംബ്ലെഡ്രൈക്ക് നിലവിൽ രാജ്യത്തെ 360ൽ പരം നഗരങ്ങളിലായി 1000-ലധികം സ്റ്റോറുകളുണ്ട്.

 ടംബ്ലെഡ്രൈ കമ്പനി സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്ത ആളാണ് ഗൗരവ്. ഐഐടി ധന്‌ബാദിൽ നിന്ന് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ ബി.ടെക് നേടിയ ഗൗരവ്  ഇന്ത്യയിലെ മികച്ച കോളേജുകളിലൊന്നായ ഐഐഎം അഹമ്മദാബാദിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയ ആളാണ്. ടംബ്ലെഡ്രൈയുടെ  ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത് അനുസരിച്ച്, ഗൗരവ് ഐഐഎം അഹമ്മദാബാദിലെ റാങ്ക് ഹോൾഡറും ഐഐടി ധന്ബാദിലെ ഗോൾഡ് മെഡലിസ്റ്റുമാണ് ഗൗരവ്. എയർടെൽ, ലാവ, ഡിആർഡിഒ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ  സ്ട്രാറ്റജി, ബിസിനസ് പ്ലാനിംഗ്, സെയിൽസ് എന്നീ മേഖലകളിൽ ഏഴ് വർഷത്തെ പരിചയവും അദ്ദേഹത്തിനുണ്ട്.

സിഇഒ ഇൻസൈറ്റ്സിന് നൽകിയ അഭിമുഖത്തിൽ ഗൗരവ് ടംബ്ലെഡ്രൈ ആരംഭിക്കുന്നതിന് പിന്നിലെ പ്രചോദനം വെളിപ്പെടുത്തിയിരുന്നു. 2016-18ൽ തെക്കുകിഴക്കൻ ഏഷ്യയിലേക്ക് യാത്ര ചെയ്തപ്പോൾ നവീൻ ചൗളയും ഗൗരവ് നിഗവും (ടംബ്ലെഡ്രിയുടെ സഹസ്ഥാപകരും ഡയറക്ടർമാരും) ഒപ്പം ഉണ്ടായിരുന്നു. അവിടെയൊക്കെ അലക്കുശാലകളുടെ വിപണി കുതിച്ചുയരുന്നതിന് സാക്ഷ്യം വഹിച്ചപ്പോഴാണ് ഈ ആശയം ഉണ്ടായത് എന്നായിരുന്നു ഗൗരവ് പറഞ്ഞത്. താരതമ്യപ്പെടുത്താവുന്ന വരുമാന നിലവാരം ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ അലക്കുശാലകൾക്ക് ഒരു നിർവചനവും ഉണ്ടായിരുന്നില്ല. ആ വിടവ് നികത്താൻ ആണ്  ഇവരെല്ലാം ചേർന്ന് ഇന്ത്യയിൽ ഇത്തരമൊരു കമ്പനി തുടങ്ങാൻ തീരുമാനിച്ചത്. നോയിഡയിൽ അവരുടെ ആദ്യത്തെ സ്റ്റോർ തുറന്നുകൊണ്ടാണ് ടംബ്ലെഡ്രൈയുടെ യാത്ര ഇവർ ആരംഭിച്ചത്.

ഗൗരവിൻ്റെ നേതൃത്വത്തിൽ, കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലെ ടംബ്ലെഡ്രൈയുടെ വരുമാന വളർച്ച പ്രശംസനീയമാണ്. 2019-2020 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 6.5 കോടി രൂപയാണ്. 2020-2021 സാമ്പത്തിക വർഷത്തിൽ ഇത് 14.4 കോടി രൂപയുടെ വളർച്ചയിലേക്കെത്തി.

കൊവിഡ് നിയന്ത്രണങ്ങളും വെല്ലുവിളികളും നേരിട്ടെങ്കിലും, 2021-2022 സാമ്പത്തിക വർഷത്തിൽ ടംബ്ലെഡ്രൈ അതിൻ്റെ വളർച്ച വീണ്ടും മുന്നോട്ട് തന്നെ ആയിരുന്നു. ഈ കാലയളവിൽ 24.3 കോടി രൂപയുടെ വരുമാനം ആണ് അവർ നേടിയത്. 2022-23 സാമ്പത്തിക വർഷത്തിൽ, ലോൺട്രി ആൻഡ് ഡ്രൈ ക്ലീൻ ബ്രാൻഡ് ആയ ടംബ്ലെഡ്രൈ 116 കോടി രൂപയുടെ വൻ വരുമാനം ആണ് രേഖപ്പെടുത്തിയത്. 377 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.

Discover how Gaurav Teotia, an IIT and IIM graduate, co-founded TumbleDry, India’s largest washing and dry-cleaning firm, achieving remarkable growth with over 1000 stores across 360 cities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version