ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ ആണ് അനന്ത് അംബാനി. 1995 ഏപ്രിൽ 10 ന് ജനിച്ച അനന്ത് കുടുംബ ബിസിനസിനുള്ളിൽ നിന്നുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറായ ആളാണ്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് ഊർജമേഖലയിലെ അദ്ദേഹത്തിൻ്റെ ഇടപെടൽ, റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഭാവി തലമുറയിലെ ഏറ്റവും നല്ല ബിസിനസ്സുകാരിൽ ഒരാളായി അദ്ദേഹത്തെ പ്രതിഷ്ഠിച്ചു.
പ്രതിവർഷം 4.2 കോടി രൂപയാണ് അനന്ത് അംബാനിക്ക് റിലയൻസിൽ നിന്നും പ്രതിഫലമായി ലഭിക്കുന്നത്. അദ്ദേഹത്തിൻ്റെ മൂത്ത സഹോദരി ഇഷ അംബാനിയ്ക്കും ഇതിനു സമാനമായ ശമ്പളമുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, 2024-ലെ കണക്കനുസരിച്ച് അനന്ത് അംബാനിയുടെ ആസ്തി ഏകദേശം 40 ബില്യൺ ഡോളർ അതായത് ഏകദേശം 3,35,770 കോടി (3 ലക്ഷം കോടി) രൂപ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളിന് അനന്ത് അംബാനിയും. പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയിൽ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിലെ അദ്ദേഹത്തിൻ്റെ ഗണ്യമായ ഓഹരി പങ്കാളിത്തത്തിൽ നിന്നാണ് അദ്ദേഹത്തിൻ്റെ ഈ ആസ്തിയിൽ ഏറിയ പങ്കും.
റിലയൻസ് ഇൻഡസ്ട്രീസിൽ അനന്തിൻ്റെ പങ്ക് വളരെ വലുതാണ്. ഒപ്പം ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്, റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിൽ ഡയറക്ടറായും അനന്ത് സേവനമനുഷ്ഠിക്കുന്നുണ്ട്. വ്യവസായി വിരേൻ മർച്ചൻ്റിൻ്റെ മകൾ രാധിക മർച്ചൻ്റിനെ അടുത്തിടെ ആണ് അനന്ത് വിവാഹം കഴിച്ചത്. അവരുടെ വിവാഹനിശ്ചയവും വിവാഹത്തിന് മുമ്പുള്ള നിരവധി ചടങ്ങുകളും ഒടുവിൽ വിവാഹവും വളരെ ആഡംബരത്തോടെ ആണ് കുടുംബം ആഘോഷിച്ചത്. 2024 ജൂലൈ 12-ന് മുംബൈയിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് അനന്ത് അംബാനി രാധികയെ വിവാഹം കഴിച്ചത്.
നിരവധി വെല്ലുവിളികളെ തരണം ചെയ്തായിരുന്നു അനന്തിന്റെ ഇതുവരെയുള്ള യാത്ര. അമിത ഭാരവും ആരോഗ്യപ്രശ്നങ്ങളുമായുള്ള തൻ്റെ പോരാട്ടങ്ങളെക്കുറിച്ച് അദ്ദേഹം പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്. ബിസിനസ് ലോകത്ത് അനന്ത് അംബാനിയുടെ ഭാവി, എല്ലാവർക്കും പ്രതീക്ഷ നൽകുന്നതാണ്. ഗണ്യമായ സമ്പത്ത്, റിലയൻസ് ഇൻഡസ്ട്രീസിലെ തന്ത്രപ്രധാനമായ റോളുകൾ, ശക്തമായ പിന്തുണാ സംവിധാനങ്ങൾ എന്നിവയാൽ, തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് പിതാവിൻ്റെ പാരമ്പര്യം തുടരാൻ അനന്തിന് കഴിയും.
Anant Ambani, the youngest son of Mukesh Ambani, is a key figure in Reliance Industries with a net worth of $40 billion and an annual salary of Rs 4.2 crore. Learn about his business role, personal life, and philanthropic efforts.