ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി, വയനാടിനെ ദുരന്ത ഭൂമി ആക്കികൊണ്ട് ആയിരുന്നു മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമൊക്കെ കടന്നു പോയത്. ഇനിയും മുറിവുണങ്ങാത്ത നിരവധി ആളുകൾ വയനാട്ടിൽ ഉണ്ട്. പ്രിയപെട്ടവരെ നഷ്ടപ്പെട്ട, ജീവിതം നഷ്ടപ്പെട്ട നിരവധി ആളുകൾ. ഇതിനിടയിൽ  വയനാട്ടിലെ ദുരന്തബാധിതരുടെ ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിലാക്കാൻ നടപടി ആരംഭിച്ചു.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിരുന്നു. വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതർക്ക് സർവേയർ, ഇൻവെസ്റ്റിഗേറ്റർമാർ തുടങ്ങിയവരുടെ സേവനങ്ങൾ ലഭിക്കും. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആണ് നിർദേശം. വയനാട് ദുരിതബാധിതരുടെ ക്ലെയിം സെറ്റിൽമെൻ്റ് നടപടിക്രമങ്ങൾ ലളിതമാക്കും എന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ഉൾപ്പെടെയുള്ള കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. വയനാട് ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കുള്ള ക്ലെയിം നടപടിക്രമങ്ങള്‍ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സും ലളിതമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന അടക്കമുള്ള ക്ലെയിമുകളിൽ മൂന്ന് അടിസ്ഥാന രേഖകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും.

ഐഎഫ്എസ് സി കോഡുള്ള ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ ക്യാൻസൽ ചെയ്ത ചെക്കിന്റെ പകർപ്പ് എന്നിവയും പ്രാദേശിക ഭരണകൂടം നൽകിയ മരണ സർട്ടിഫിക്കറ്റും നൽകണം. മരണ സർട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കിൽ ആശുപത്രികൾ, സർക്കാർ അധികൃതർ, പോലീസ് എന്നിവരാരെങ്കിലും നൽകിയ മരണപ്പെട്ടവരുടെ പട്ടികയുടെ പക‍ർപ്പ് നൽകാം.

പാൻ കാർഡ്, ഫോം 60, അടുത്തിടെയുള്ള ഫോട്ടോ, ആധാർ കാർഡോ പാസ്പോർട്ടോ ‌ഡ്രൈവിങ് ലൈസൻസോ വോട്ടർ ഐഡിയോ തൊഴിലുറപ്പു കാർഡോ ദേശീയ പോപ്പുലേഷൻ രജിസ്റ്റർ നൽകിയ കത്തോ അടക്കം ഏതെങ്കിലും ഔദ്യോഗിക രേഖ എന്നിവ സമർപ്പിക്കാം. ഗുണഭോക്താക്കളേയും നോമിനികളേയും സഹായിക്കാനായി 1800-2660 എന്ന പ്രത്യേക ടോൾ ഫ്രീ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. വെബ്സൈറ്റ് വഴിയും ക്ലെയിം സംബന്ധിയായ വിവരങ്ങൾ അറിയാം. SMS ICLAIM <space> പോളിസി നമ്പർ എന്ന ക്രമത്തിൽ 56767 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കാം.

Following the Wayanad landslides, insurance companies are expediting claim settlements for victims. Simplified procedures now include basic documentation like death certificates and bank details. Contact 1800-2660 or SMS ICLAIM to 56767 for assistance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version