പെനല്‍റ്റി കോര്‍ണറുകളില്‍ നിന്ന് വിജയം കണ്ടെത്തുന്ന മായാജാലക്കാരൻ, 2020 ലെ ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം, ടോപ് സ്‌കോറര്‍, 2022 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളി.. 2023 ജനുവരിയിലാണ് ഹര്‍മന്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനാകുന്നത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം. ഇപ്പോഴിതാ പാരീസിൽ ഹോക്കിയില്‍ വീണ്ടും ഒളിംപിക്‌സ് വെങ്കലം. കളിക്കളത്തിലെ ഹര്‍മന്‍ മാജിക് രാജ്യം നെഞ്ചോട് ചേര്‍ക്കുകയാണ്.

പഞ്ചാബിലെ കാര്‍ഷിക കുടുംബത്തില്‍ അച്ഛനെ ട്രാക്ടറോടിച്ച് സഹായിച്ച കുഞ്ഞുപയ്യന്റെ കയ്യില്‍ ഹോക്കി സ്റ്റിക്കെത്തിയത് അവിചാരിതമായാണ്. ട്രാക്ടറിന്റെ പരുക്കന്‍ ഗിയറുമായി മല്ലുപിടിച്ച ഹര്‍മന്‍ അതിവേഗത്തില്‍ ഹോക്കിയുടെ ഗിയര്‍ വരുതിയിലാക്കി. അന്നുവരെ ഹാര്‍മോണിയവും സംഗീതവും മാത്രം തലയിലുണ്ടായിരുന്ന ഹര്‍മന്‍ ഇന്ത്യന്‍ ഹോക്കിയുടെ എല്ലാമെല്ലാമായി. 2011 ല്‍ ജലന്ധറിലെ സുര്‍ജീത് അക്കദമിയില്‍ മികച്ച പരിശീലനാര്‍ഥം ഹര്‍മന്‍ എത്തി. പെനല്‍റ്റി കോര്‍ണര്‍ വിദഗ്ധരായ ഗഗന്‍പ്രീതും സുഖ്ജീതും ഹര്‍മനിലെ പ്രതിഭയുടെ മാറ്റുകൂട്ടിയെടുത്തു. ഹര്‍മന്റെ കരുത്തുകൂട്ടാന്‍ സാധാരണ ഹോക്കി ബോളിന് പകരം ഭാരമേറിയ പന്തുകള്‍ പരിശീലകര്‍ ഉപയോഗിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഹര്‍മന്‍ ലോകത്തിലെ ഏറ്റവും മികച്ച ഡ്രാഗ് ഫ്ലിക്കറായി പരുവപ്പെട്ടു.

2011 ല്‍ സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ആയിരുന്നു ജൂനിയര്‍ നാഷണല്‍സില്‍ ഹര്‍മന്റെ അരങ്ങേറ്റം. സ്ഥിരതയാര്‍ന്ന പ്രകടനം ഹര്‍മനെ സീനിയര്‍ ടീമിലെത്തിച്ചു. 2015  മേയ് 3ന് ജപ്പാനെതിരെ അരങ്ങേറ്റം. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം 5 മില്യൺ ഡോളർ അതായത് ഏകദേശം 42 കോടി രൂപ ആസ്തിയുള്ള ഹർമൻ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ഹോക്കി കളിക്കാരൻ ആണ്.

ഹർമൻപ്രീത് സിംഗിൻ്റെ സമ്പത്തിൽ ഏറിയ പങ്കും അദ്ദേഹത്തിൻ്റെ അന്താരാഷ്ട്ര ഹോക്കി കരിയറിൽ നിന്നും ഹോക്കി ഇന്ത്യ ലീഗിലെ പങ്കാളിത്തത്തിൽ നിന്നുമാണ്. 2015 ലെ ലീഗ് സീസണിൽ 51,000 ഡോളറിന് അതായത് ഏകദേശം 42 ലക്ഷം രൂപയ്ക്ക് ആയിരുന്നു  ദബാംഗ് മുംബൈ അദ്ദേഹത്തെ സ്വന്തമാക്കിയത്.

ചില കായിക വിനോദങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ ദേശീയ ഹോക്കി കളിക്കാർക്ക് കേന്ദ്ര കരാറുകളില്ല. പകരം, അവർ പ്രതിനിധീകരിക്കുന്ന ടീമുകളും സംഘടനകളും അവർക്ക് പ്രതിഫലം നൽകുകയാണ് പതിവ്. കൂടാതെ, പ്രധാന ടൂർണമെൻ്റുകളിലെ നേട്ടങ്ങൾക്ക് കളിക്കാർക്ക് സമ്മാനത്തുക ലഭിക്കും. ഉദാഹരണത്തിന്, 2020 ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ ഓരോ അംഗത്തിനും പെട്രോളിയം സ്‌പോർട്‌സ് പ്രൊമോഷൻ ബോർഡ് 15 ലക്ഷം രൂപയും മറ്റ് നിരവധി അംഗീകാരങ്ങളും നൽകിയിരുന്നു. ഇത് ഹർമാനും ലഭിച്ചിരുന്നു. 

Discover Harmanpreet Singh’s journey as one of India’s wealthiest hockey players, leading the national team to a historic victory at the 2024 Paris Olympics. Explore his career milestones, income streams, and achievements in international hockey.

Share.

Comments are closed.

Exit mobile version