വിജയകരമായ ഒരു സംരംഭകനാകാൻ എന്താണ് വേണ്ടത്? ഈ ചോദ്യം സ്വയം ചോദിക്കാത്ത അല്ലെങ്കിൽ ആരോടെങ്കിലും ഇതേക്കുറിച്ച് ഉപദേശം തേടാത്ത ഒരു സംരംഭകരും ഉണ്ടാവില്ല. ഒരു ബിസിനസ് സ്ഥാപനത്തിന്റെ സ്ഥാപകന്/ സ്ഥാപകയ്ക്ക് ഒരു ആശയത്തിൽ വിശ്വസിക്കാനും ഒരു നല്ല ടീമിനെ ഒപ്പം കൂട്ടാനും  ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാനും സഹായിക്കുന്ന ചില സ്വഭാവസവിശേഷതകൾ ആവശ്യമാണ്. ഒരു സംരംഭകത്തിന്റെ  വിജയത്തിന് മാറ്റ് കൂട്ടുന്ന 10 സ്വഭാവസവിശേഷതകൾ.

ദീർഘവീക്ഷണം

വിജയകരമായ ഒരു സംരംഭകന്റെ അടിസ്ഥാന സ്വഭാവമാണ് ദീർഘവീക്ഷണം. അവരുടെ തീരുമാനങ്ങളെ നയിക്കുകയും അവരുടെ ടീമിനെ പ്രചോദിപ്പിക്കുകയും ഉപഭോക്താക്കളെയും നിക്ഷേപകരെയും ആകർഷിക്കുകയും ചെയ്യാൻ ഈ ദീർഘവീക്ഷണം ആവശ്യമാണ്.

അച്ചടക്കം/നിർവ്വഹണം

അച്ചടക്കം/നിർവ്വഹണം എന്നത് ഒരു സംരംഭത്തെ സ്ഥിരമായി നിലനിർത്തുന്നതിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു സ്വഭാവ സവിശേഷതയാണ്.

ശുഭാപ്തിവിശ്വാസം

ഒരു സംരംഭകനെ നിരാശപ്പെടുത്തുകയും അവർക്ക് ബിസിനസ് വരെ ഉപേക്ഷിക്കാൻ തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും, ചിലപ്പോൾ ഒരു പോസിറ്റീവ് ആയ ചിന്ത അല്ലെങ്കിൽ നമുക്ക് അത് “ചെയ്യാൻ കഴിയും” മനോഭാവം എല്ലാ മാറ്റങ്ങളും ഉണ്ടാക്കും. ഇത് തന്നെയാണ് ശുഭാപ്തി വിശ്വാസം.

പൊരുത്തപ്പെടുത്തൽ

ഒരു പുതിയ ബിസിനസ്സ് വിജയകരമായി സമാരംഭിക്കുന്നതിനും പരിപാലിക്കുന്നതിനും, സംരംഭകർ മാറ്റത്തിന് അനുയോജ്യരായിരിക്കണമെന്ന് പറയുന്നത് പോലെ തന്നെയാണ് എല്ലാ സാഹചര്യങ്ങളോടും വിജയത്തോടും പരാജയത്തോടും പൊരുത്തപ്പെടാനുള്ള കഴിവും.

വിനയം

വിജയിച്ച ഒരു സംരംഭകന് മനസ്സിലാക്കാൻ കഴിയും, അവർ എത്ര നല്ലവരാണെങ്കിലും, എല്ലായ്പ്പോഴും തെറ്റുകളും താഴ്ചകളും ഉണ്ടാകും എന്നത്. ആ സമയങ്ങളിൽ, വിനയം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

സന്നദ്ധത

ചില സമയങ്ങളിൽ, ഒരു സംരംഭകന് വിജയം കണ്ടെത്തുന്നതിന് വേണ്ടി എന്തും ചെയ്യാനുള്ള സന്നദ്ധത ഉണ്ടായിരിക്കണം.

സ്ഥിരോത്സാഹം

കമ്പനി സ്ഥാപകരും സംരംഭകരും ചില സമയങ്ങളിൽ സ്ഥിരോത്സാഹത്തിൽ മാത്രം പ്രവർത്തിക്കുന്നവരാണ്. പോരാട്ടങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ, ഉപേക്ഷിക്കാനുള്ള ആഗ്രഹം ശക്തമാകുമ്പോൾ,  ഒരു സ്ഥാപകൻ എങ്ങനെയെങ്കിലും മുന്നോട്ട് പോകാനുള്ള ധൈര്യം സംഭരിക്കുന്നതിന്റെ ഭാഗമാണ് ഈ സ്ഥിരോത്സാഹവും.

ആത്മപരിശോധന

ആത്മ പരിശോധന നടത്തുന്നത് ഏതൊരു വിജയത്തിനും അത്യന്താപേക്ഷിതമായ ഒരു ഘടകം ആണ്. ഓരോ സംരംഭകനും ഓരോ ചുവട് മുന്നിലേക്ക് വയ്ക്കും മുൻപ് ആത്മ പരിശോധന നടത്തണം.

സാമൂഹികം

വിജയകരമായ എല്ലാ സംരംഭകരും ശക്തമായ ഒരു സോഷ്യൽ നെറ്റ്‌വർക്ക് കെട്ടിപ്പടുക്കുന്നതിൻ്റെ മൂല്യം മനസിലാക്കണം.

തിടുക്കം

 ഒരു സംരംഭകൻ്റെ ഏറ്റവും മൂല്യവത്തായ സ്വഭാവമാണ് തിടുക്കം. എന്ത് കാര്യം ചെയ്യുമ്പോഴും അത് പെട്ടെന്ന് ആയിരിക്കണം എന്ന് ചിന്തിച്ചാൽ മാത്രമേ വിജയം കൈവരിക്കാൻ പറ്റുള്ളൂ. 

Discover the essential traits for entrepreneurial success, including foresight, discipline, optimism, adaptability, and more. Learn how these characteristics can help founders build thriving businesses and navigate challenges.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version