ഏവിയേഷൻ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കുകയാണ് എറണാകുളത്തെ തൃക്കാക്കരയിലെ അർബക്സ് അക്കാഡമി (URBX). പൈലറ്റ് കോച്ചിങ്ങ് ഉൾപ്പെടെ ഏവിയേഷൻ രംഗത്ത് തൊഴിൽ വാഗ്ദാനം ചെയ്യുന്ന നിരവധി കോഴ്സുകൾ ആണ് അർബക്സിൽ ഉള്ളത്. പഠനശേഷം ജോലി എന്ന സ്വപ്നത്തിൽ നിൽക്കുന്നവർക്ക്, നിങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള കരിയറിലേക്ക് നയിക്കുകയാണ് അർബക്സ് ചെയ്യുന്നത്. ഓരോ മേഖലയിലും പ്രാവീണ്യവും പരിചയവമുള്ള മികച്ച അധ്യാപകരുടെ സേവനത്തോടെ നൽകുന്ന കോഴ്സുകളിൽ, പഠന ശേഷം ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ ഇൻഡസ്ട്രി ഇന്റഗ്രെറ്റഡ് ക്യാംപസ് എന്ന പ്രത്യേകതയും അർബക്സിനുണ്ട്. പുതിയതായി ആരംഭിച്ച നോളജ് പാർക്കിന്റെയും ഏവിയേഷൻ അക്കാഡമിയുടെയും ഉത്ഘാടനം നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.
വളരെ അഭിമാനകരമായ ഒരു സന്ദർഭം ആണിതെന്നും കേരളത്തിൽ തന്നെ പൈലറ്റ് പരിശീലനത്തിനുള്ള ഒരു സ്ഥാപനം, എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും ഈ മേഖലയിൽ അനുഭവ സമ്പത്തുള്ള അധ്യാപകരുടെയും പിന്തുണയോടെ ആരംഭിക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു. പുറത്തുപോയി കുട്ടികൾ പഠിക്കുന്നത് ഒഴിവാക്കാൻ അർബക്സ് സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് ഏറ്റവും മികച്ച പൈലറ്റ് ട്രയിനിങ് നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് അർബക്സ് ഏവിയേഷൻ ആൻഡ് പൈലറ്റ് അക്കാദമിയുടെ ഡയറക്ടർ ആയ ക്യാപ്റ്റൻ ജിക്സൺ ജോർജ് പറഞ്ഞു. ഒരു ബിരുദം പൂർത്തിയാക്കിയ കുട്ടിയെ സംബന്ധിച്ച് ജോലിയിൽ പ്രവേശിക്കുന്നതിന് ആവശ്യമായ നിരവധി സ്കില്ലുകൾ ഉണ്ട്. ആ ഗ്യാപ്പ് പൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അർബക്സ് ആരംഭിച്ചത് എന്ന് സഹസ്ഥാപകരിൽ ഒരാളായ ജയൻ ദേവസിയും പറഞ്ഞു. സ്കൂൾ കുട്ടികൾക്ക് മുതൽ പൈലറ്റ് ആൻഡ് ഏവിയേഷൻ രംഗത്ത് താല്പര്യമുള്ള കുട്ടികളെ വരെ ട്രെയിൻ ചെയ്യുന്ന ഒരു സ്ഥാപനം ആണ് അർബക്സ് എന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ സുഹാസ് അഭിപ്രായപ്പെടുന്നു. ഒരു എഡ്യൂക്കേഷൻ പാർക്ക് എന്ന നിലയിൽ നൂതന സാങ്കേതിക വിദ്യയും പരിചയ സമ്പന്നരായ അധ്യാപകരുടെ സേവനവും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ ആണ് അർബക്സ് ശ്രമിക്കുന്നത് എന്ന് അർബക്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷന്റെ ചെയർമാനായ ഫയസ് ഇബ്രാഹിം അഭിപ്രായപ്പെടുന്നു.
ലോജിസ്റ്റിക്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഈ ഇൻഡസ്ട്രിയെ കുറിച്ച് കൂടുതൽ മനസിലാക്കുവാൻ വേണ്ടി അർബക്സ് ലോജിസ്റ്റിക്സ് വേൾഡ് വൈഡ് എന്ന കമ്പനിയും ഈ ക്യാമ്പസിനുള്ളിൽ സ്ഥിതി ചെയ്യുന്നുണ്ട്. വർക്ക് ഇന്റഗ്രെറ്റഡ് ലേണിങ് എന്ന രീതിയാണ് ഇവിടെ പ്രാവർത്തികമാക്കുന്നത്. കുട്ടികളുടെ ലൈഫ് സ്കിൽസിനെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി ഫിറ്റ്നസ്, യോഗ സെന്ററുകളും ഈ ക്യാംപസിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ജോലിക്ക് ആവശ്യമായ കമ്മ്യൂണിക്കേഷൻ സ്കിൽ വളർത്തുവാൻ വേണ്ടി കോഴ്സിൽ തന്നെ ഉൾപ്പെടുത്തി ലാംഗ്വേജ് ലാബുകളും ഇവിടെ സജ്ജമാണ്.
ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന രീതിയിൽ ചെറിയ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ട്യൂഷൻ മുതൽ ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന സ്കിൽഡ് ട്രെയിനിങ് കോഴ്സുകൾ വരെ ഈ ക്യാംപസിൽ ലഭ്യമാണ്. അക്കൗണ്ടിംഗ്, ഓഫീസ് മാനേജ്മന്റ്, ഡിജിറ്റൽ മാർക്കറ്റിങ്ങ്, സോഫ്റ്റ് വെയർ ഐടി, ഡ്രോൺ പരിശീലനങ്ങൾ എന്നിവ ഇവിടെ ഓഫർ ചെയ്യുന്നുണ്ട്. വിഴിഞ്ഞം തുറമുഖം പോലെയുള്ള സ്ഥലങ്ങളിൽ ജോലി സാധ്യതയുള്ള ലോജിസ്റ്റിക്സിലും URBX കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. കേരളത്തിൽ തന്നെ കുട്ടികൾക്ക് കൂടുതൽ ജോലി സാധ്യതകൾ ഉറപ്പാക്കുക എന്നതാണ് URBX ലക്ഷ്യം വയ്ക്കുന്നത്. ലോജിസ്റ്റിക്സ് കൺസൽട്ടൻറ് ആയി സേവനമനുഷ്ഠിച്ചവർ ആണ് ഇവിടെ കൂടുതലും ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്.
കേരളത്തിന് പുറത്ത് പോയി പൈലറ്റ് ട്രെയിനിംഗ് പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന അതേ രീതിയിലുള്ള വിദ്യാഭ്യാസ രീതികൾ കേരളത്തിൽ തന്നെ ഉറപ്പാക്കുവാനും അർബക്സ് ലക്ഷ്യം വയ്ക്കുന്നു. 40000 നു മുകളിൽ സ്ക്വയർ ഫീറ്റിലാണ് അർബക്സ് ക്യാംപസ് സ്ഥിതി ചെയ്യുന്നത്. ജോലി എന്നതിൽ അപ്പുറം വിദ്യാർത്ഥികളെ സംരഭകരാക്കുവാനും സ്ഥാപനം ലക്ഷ്യമിടുന്നുണ്ട്.
Explore Urbx Academy in Thrikkakara, Ernakulam, offering aviation courses, including pilot training, with experienced faculty and industry-integrated learning. Discover how Urbx is shaping aviation careers in Kerala.