രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് – NIRF റാങ്ക്പട്ടികയിൽ മികച്ച നേട്ടം കൈവരിച്ച് കേരളത്തിലെ സർവകലാശാലകൾ. എൻ.ഐ.ടി കാലിക്കറ്റ് മൂന്നാം സ്ഥാനത്തും തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജ് CET 18 ആം സ്ഥാനത്തുമുണ്ട്. മാനേജ്മെൻ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ IIM കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. NIRF റാങ്കിങ്ങിൽ ഉൾപ്പെട്ട ആദ്യ 300 കോളേജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണ്. അതിൽ 16 എണ്ണം ഗവൺമെന്റ് കോളേജുകളാണ്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിന്റെ 2024റാങ്ക് ലിസ്റ്റിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസാണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി എട്ടാം തവണയാണ് ഐഐടി മദ്രാസ് ഈ സ്ഥാനം നേടുന്നത്.
സംസ്ഥാന സർവകലാശാലകളുടെ റാങ്കിങ് പട്ടികയിൽ കേരള യൂണിവേഴ്സിറ്റി ഒൻപതാം സ്ഥാനവും, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പത്താം സ്ഥാനവും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പതിനൊന്നാം റാങ്കും കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി 43-ാം റാങ്ക് നേടി.
ആർക്കിടെക്ചർ ആന്റ് പ്ലാനിങ് റാങ്കിങ്ങിലാണ് NIT കാലിക്കറ്റ് മൂന്നാം സ്ഥാനത്തു എത്തിയത്. ഈ വിഭാഗത്തിൽ തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജ് (സി.ഇ.ടി)18-ാം സ്ഥാനത്തുമുണ്ട്. മാനേജ്മെൻ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ IIM കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്.
കോളേജുകളുടെ പട്ടികയിൽ ആദ്യ 100 ൽ കേരളത്തിൽ നിന്നും 16 കോളേജുകളും ആദ്യ 200 ൽ 42 കോളേജുകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ 300 ൽ 71 കോളേജുകളാണ് കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ളത്. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് 20-ാം റാങ്കും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 22-ാം റാങ്കും, എറണാകുളം സെന്റ് തെരേസാസ് കോളേജ് 46-ാം റാങ്കും, സേക്രഡ് ഹാർട്ട് കോളേജ് തേവര 48-ാം റാങ്കും, ഗവ. വിമൻസ് കോളേജ് തിരുവനന്തപുരം 49-ാം റാങ്കും, എറണാകുളം മഹാരാജാസ് കോളേജ് 53-ാം റാങ്കും നേടിയിട്ടുണ്ട്.
നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിന്റെ 2024റാങ്ക് ലിസ്റ്റിൽ തുടർച്ചയായി എട്ടാം തവണയാണ് ഐഐടി മദ്രാസ് ഒന്നാം സ്ഥാനം നേടുന്നത്. ഇന്ത്യയിലെ മികച്ച ബിസിനസ് സ്കൂളായി IIM അഹമ്മദാബാദ് തിരഞ്ഞെടുക്കപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസത്തിന് മുന്നിൽ എയിംസ് ഡൽഹിയാണ്. ആർക്കിടെക്ക്ച്ചർ കോഴ്സുകൾക്ക് മികച്ച കോളേജായി IIT റൂർക്കി തിരഞ്ഞെടുക്കപ്പെട്ടു.
ദേശിയ തലത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്. ഐഐടി ബോംബൈ -3 ആം റാങ്ക് , ഐഐടി ഡൽഹി- റാങ്ക് 4, ഐഐടി കാൺപൂർ – റാങ്ക് 5, ഐഐടി ഖരഗ്പൂർ റാങ്ക് – 6, എയിംസ് ഡൽഹി റാങ്ക് – 7, ഐഐടി റൂർക്കി റാങ്ക് – 8, ഐഐടി ഗുവാഹട്ടി റാങ്ക് – 9, ജെഎൻയു റാങ്ക് -10 എന്നിവയാണ് തൊട്ടുപിന്നാലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
Kerala universities excel in the NIRF 2024 rankings, with NIT Calicut securing third place, and IIM Kozhikode ranking third among management institutes. Discover the top-performing institutions from Kerala in the national rankings.