പൊതുമേഖലാ സ്ഥാപനമായ ഗെയിലിൽ വൻ തൊഴിൽ അവസരം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ഗെയിൽ വർക്ക് സെൻ്ററുകളിൽ/യൂണിറ്റുകളിൽ വിവിധ വകുപ്പുകളിലായി 391 നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികകളും ഒഴിവും: ജൂനിയർ എൻജിനിയർ (കെമിക്കൽ) 2, ജൂനിയർ എൻജിനിയർ (മെക്കാനിക്കൽ) 1, ഫോർമാൻ (ഇലക്ട്രിക്കൽ) 1, ഫോർമാൻ (ഇൻസ്ട്രുമെന്റേഷൻ) 14, ഫോർമാൻ (സിവിൽ) 6, ജൂനിയർ സൂപ്രണ്ട് (ഔദ്യോഗിക ഭാഷ) [പോസ്റ്റ് കോഡ്-6] 5, ജൂനിയർ രസതന്ത്രജ്ഞൻ 8, ജൂനിയർ അക്കൗണ്ടന്റ് 14, ടെക്നിക്കൽ അസിസ്റ്റന്റ് (ലബോറട്ടറി) 3, ഓപ്പറേറ്റർ (കെമിക്കൽ) 73, ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) 44, ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) 45, ടെക്നീഷ്യൻ (മെക്കാനിക്കൽ) 39, ടെക്നീഷ്യൻ (ടെലികോം & ടെലിമെട്രി) 11, ഓപ്പറേറ്റർ (ഫയർ) 39, ഓപ്പറേറ്റർ (ബോയിലർ) 8, അക്കൗണ്ട്സ് അസിസ്റ്റന്റ് 13,ബിസിനസ് അസിസ്റ്റന്റ് 65.
ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി (എൻസിഎൽ) വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾ കൺവീനിയൻസ് ഫീയും നികുതിയും ഒഴികെ 50 രൂപ/- റീഫണ്ട്ചെയ്യാത്ത അപേക്ഷാ ഫീസ് നൽകണം. എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗത്തിന് ഫീസില്ല. കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി), ട്രേഡ് ടെസ്റ്റ്/സ്കിൽ ടെസ്റ്റ്/കംപ്യൂട്ടർ പ്രാവീണ്യം ടെസ്റ്റ്/ട്രാൻസ്ലേഷൻ ടെസ്റ്റ്, പ്രമാണ പരിശോധന, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താൽപ്പര്യവും യോഗ്യതയുമുള്ള ഇന്ത്യൻ പൗരന്മാർക്ക് gailonline.com എന്ന വെബ്സൈറ്റിൽ നിന്ന് 2024 ഓഗസ്റ്റ് 8 മുതൽ സെപ്റ്റംബർ 7 വരെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.gailonline.comൽ.
Read more: https://www.deshabhimani.com/news/career/gail-india/1131314
പ്രായപരിധി
അപേക്ഷകരുടെ പ്രായപരിധി 26 മുതൽ 31 വയസ്സ് വരെ ആയിരിക്കണം.
പ്രായത്തിൽ ഇളവ്: – SC/ ST/OBC/PWD/ PH ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവ്.
GAIL is hiring for 391 non-executive positions including Junior Engineer, Foreman, Junior Chemist, and more. Apply online from August 8 to September 7, 2024. Visit the GAIL Career Site for details.